ETV Bharat / state

ഉറിയൻ പാടശേഖരത്തിൽ കൃഷി ആരംഭിച്ചു; മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്‌ഘാടനം ചെയ്‌തു

കൃഷിയുടെ വിത്തിറക്കല്‍ ചടങ്ങ് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി ഉദ്‌ഘാടനം ചെയ്‌തു

കൃഷി ഇറക്കി വാര്‍ത്ത  വിത്തിറക്കി വാര്‍ത്ത  farming started news  seed to the feeld news
മാര്‍ ജോര്‍ജ് ആലഞ്ചേരി
author img

By

Published : Nov 6, 2020, 1:22 AM IST

Updated : Nov 6, 2020, 4:09 AM IST

എറണാകുളം: പൈങ്ങോട്ടൂർ സെന്‍റ് ആന്‍റണീസ് ഫൊറോനാ പള്ളിയുടേയും, ഇൻഫാമിന്‍റെയും ആഭിമുഖ്യത്തിൽ പൈങ്ങോട്ടൂർ ഉറിയൻ പാടശേഖരത്തിൽ രണ്ടാം ഘട്ട കൃഷിയുടെ വിത്തെറിഞ്ഞു. അഞ്ച് ഏക്കർ സ്ഥലത്ത് ഉമ ഇനത്തിൽപ്പെട്ട വിത്താണ് കൃഷിക്കായി ഉപയോഗിച്ചത്. സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി വിത്തിറക്കല്‍ ചടങ്ങ് ഉദ്‌ഘാടനം ചെയ്‌തു. സാധാരണ കൃഷിസ്ഥലങ്ങളിലും, എല്ലാ തരിശ് ഭൂമികളും കൃഷി ചെയ്‌ത് നമ്മുടെ സംസ്ഥാനം മുഴുവൻ ഭക്ഷ്യ സ്വയം പര്യാപ്‌തതയിൽ എത്താൻ പരിശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

വിത്തിറക്കല്‍ ചടങ്ങ് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി ഉദ്‌ഘാടനം ചെയ്‌തു.

വർഷങ്ങളായി തരിശായി കിടന്ന സ്ഥലം ഇൻഫാമിൻ്റെയും പള്ളിയുടേയും നേതൃത്വത്തിൽ കൃഷിക്ക് അനുയോജ്യമാക്കിയെടുത്ത് ഇത് രണ്ടാം തവണയാണ് കൃഷിയിറക്കുന്നത്. ആദ്യ വിളവിൽ നൂറ് മേനി കൊയ്തെടുക്കാൻ സാധിച്ചതിൻ്റെ സന്തോഷത്തിലാണ് രണ്ടാം വട്ടവും കൃഷിയിറക്കാൻ തീരുമാനിച്ചത്. പൈങ്ങോട്ടൂർ പ്രദേശത്തേയും സമീപ പ്രദേശങ്ങളിലേയും തരിശുനിലങ്ങൾ ഏറ്റെടുത്ത് വ്യത്യസ്ഥങ്ങളായ കൃഷിയിറക്കാനാണ് ഇൻഫാമിൻ്റെ നേതൃത്വത്തിലുള്ള കർഷക കൂട്ടായ്‌മ തയ്യാറെടുക്കുന്നത്. ഇൻഫാം പ്രസിഡന്‍റ് ജോയി ചെറുകാട്ട് അദ്ധ്യക്ഷത വഹിച്ചു. ഇൻഫാം സംസ്ഥാന ഡയറക്‌ടറും പള്ളി വികാരിയുമായ ഫാ.ജോസ്‌ മോനിപ്പിള്ളി ഉള്‍പ്പെടെ പങ്കെടുത്തു.

Last Updated : Nov 6, 2020, 4:09 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.