ETV Bharat / state

സ്വർണക്കടത്ത് കേസിലെ പ്രതികൾക്കായി ബ്ലൂ കോർണർ നോട്ടീസ്

author img

By

Published : Aug 22, 2020, 3:22 PM IST

റബിൻസ് അഹമ്മദ്, സിദി ഖുൽ അക്ബർ, അഹമ്മദ് കുട്ടി എന്നിവർക്കാണ് ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കുക. ഇന്‍റർപോളുമായി ബന്ധപ്പെട്ട് നോട്ടീസിനുള്ള നടപടികൾ എൻ.ഐ.എ തുടങ്ങി.

NIA  Blue Corner notice  gold smuggling case  സ്വർണക്കടത്ത്  ബ്ലൂ കോർണർ നോട്ടീസ്  എൻ.ഐ.എ
സ്വർണക്കടത്ത് കേസിലെ പ്രതികൾക്കായി ബ്ലൂ കോർണർ നോട്ടീസ് ഇറക്കാനൊരുങ്ങി എൻ.ഐ.എ

എറണാകുളം: സ്വർണക്കടത്ത് കേസിലെ മൂന്ന് പ്രതികൾക്കായി ബ്ലൂ കോർണർ നോട്ടീസ് ഇറക്കാനുള്ള നടപടികളുമായി എൻ.ഐ.എ. റബിൻസ് അഹമ്മദ്, സിദീഖുൽ അക്ബർ, അഹമ്മദ് കുട്ടി എന്നിവർക്കാണ് ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കുക.

ഇന്‍റർപോളുമായി ബന്ധപ്പെട്ട് നോട്ടീസിനുള്ള നടപടികൾ എൻ.ഐ.എ തുടങ്ങി. സ്വർണക്കടത്ത് കേസിൽ യു.എ.ഇ കോൺസുലേറ്റ് ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കുന്നുണ്ടെന്ന് എൻ.ഐ.എ അറിയിച്ചു. അതേസമയം സ്വർണക്കടത്തിലെ കള്ളപ്പണ - ഹവാല ഇടപാടുകളുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് കൂടുതൽ പേരെ ചോദ്യം ചെയ്യും. പ്രതികൾ നൽകിയ മൊഴികളുടെ അടിസ്ഥാനത്തിൽ ഇവരുടെ പങ്കാളിത്തം സ്ഥിരീകരിക്കാനുള്ള അന്വേഷണത്തിലാണ് ഇ.ഡി. സ്വപ്‌നയെ പരിചപ്പെടുത്തിയതും, ഒരുമിച്ച് ലോക്കർ തുറക്കാൻ നിർദേശിച്ചതും എം. ശിവശങ്കറാണെന്ന് മൊഴി നൽകിയ ചാർട്ടേഡ് അക്കൗണ്ടന്‍റ് വേണുഗോപാല അയ്യരിൽ നിന്ന് ഒരിക്കൽ കൂടി മൊഴിയെടുക്കും. ഇതിന് ശേഷം എം. ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യുന്ന കാര്യത്തിൽ എൻഫോഴ്സ്മെന്‍റ് തീരുമാനമെടുക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.