എറണാകുളം: മഴുവന്നൂര്‍ പഞ്ചായത്തില്‍ ആസൂത്രണ സമിതി യോഗത്തിനെത്തിയ ട്വന്‍റി ട്വന്‍റി ചീഫ് കോഓര്‍ഡിനേറ്റര്‍ സാബു എം ജേക്കബിനെ എല്‍ഡിഎഫും യു ഡി എഫും തടഞ്ഞു. ആസൂത്രണ സമിതിയിൽ പഞ്ചായത്തിന് പുറത്ത് നിന്നുള്ളവരെ ഉൾപ്പെടുത്തിയെന്നാരോപിച്ചായിരുന്നു പ്രതിഷേധം. കോടതി ഉത്തരവോടെ പൊലീസ് സംരക്ഷണത്തിലായിരുന്നു സാബു എം ജേക്കബ് യോഗത്തിൽ പങ്കെടുക്കാനെത്തിയത്.
യോഗത്തിൽ സാബു എം ജേക്കബ് എത്തിയാൽ തടയുമെന്ന് ഇരുമുന്നണികളും നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പ്രദേശത്ത് സംഘർഷാവസ്ഥയെ തുടർന്ന് പൊലീസ് ലാത്തി വീശുകയായിരുന്നു. അഞ്ച് പേർക്ക് പരിക്കേറ്റു. അതേസമയം ആസൂത്രണ സമിതിയിൽ പഞ്ചായത്തിൽനിന്നുള്ളവർ തന്നെ വേണമെന്ന് നിർബന്ധമില്ലെന്നാണ് ട്വന്‍റി ട്വന്‍റിയുടെ വാദം. കൂടാതെ വികസന വിരോധികളാണ് പ്രതിഷേധത്തിന് പിന്നിലെന്ന് സാബു എം ജേക്കബും പ്രതികരിച്ചു. ഏകദേശം ഒന്നര മണിക്കൂറോളമാണ് സാബുവിനെ പ്രതിഷേധക്കാര്‍ തടഞ്ഞുവെച്ചത്.