ETV Bharat / state

നടൻ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി പ്രോസിക്യൂഷൻ - നടൻ ദിലീപിന്‍റെ ജാമ്യം

ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുന്നതായാണ് പ്രോസിക്യൂഷന്‍റെ ആക്ഷേപം

Prosecution seeks cancellation  actor Dileep's bail  നടൻ ദിലീപിന്‍റെ ജാമ്യം  പ്രോസിക്യൂഷൻ
നടൻ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി പ്രോസിക്യൂഷൻ
author img

By

Published : Sep 14, 2020, 11:42 AM IST

എറണാകുളം: നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി പ്രോസിക്യൂഷൻ. വിചാരണ കോടതിയിൽ പ്രോസിക്യൂഷൻ ഹർജി നൽകി. ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുന്നതായാണ് പ്രോസിക്യൂഷന്‍റെ ആക്ഷേപം. പ്രോസിക്യൂഷന്‍റെ ഹർജി കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതി നാളെ പരിഗണിക്കും. സാക്ഷിവിസ്താരം പുരോഗമിക്കുന്നതിനിടെയാണ് സുപ്രധാന ഇടപെലുമായി പ്രോസിക്യൂഷൻ രംഗത്ത് എത്തിയത്.

നേരത്തെ സിനിമാ രംഗത്തുള്ള ചില സാക്ഷികൾ കൂറുമാറി ദിലീപിന് അനുകൂലമായി മൊഴി നൽകിയിരുന്നു. പ്രധാന സാക്ഷിയും ഇരയുമായ നടിയുടെ സാക്ഷിവിസ്താരവും എതിർവിസ്‌താരവും ഇതിനകം പൂർത്തിയാക്കിട്ടുണ്ട്. അടുത്തതായി വിസ്തരിക്കേണ്ട 50 സാക്ഷികളുടെ പേരുവിവരം പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചു. അതേസമയം നടൻ സിദ്ധിഖ്, നടി ഭാമ തുടങ്ങിയവരുടെ സാക്ഷിവിസ്താരം വ്യാഴാഴ്ച നടക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.