എറണാകുളം: പൊലീസ് ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കളമശ്ശേരി എആര്‍ ക്യാമ്പിലെ എസ്‌ഐ അയ്യപ്പനാണ് (52) ജീവനൊടുക്കിയത്. സാമ്പത്തിക ബുദ്ധിമുട്ടികളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസ് നിഗമനം. പെരുമ്പാവൂര്‍ സ്വദേശിയാണ് പി കെ അയ്യപ്പന്‍. പെരുമ്പാവൂര്‍ പൊലീസ് കാന്‍റീന്‍ അസിസ്റ്റന്‍റ് മാനേജറായിരുന്നു. കൂടാതെ കേരള പൊലീസ് അസോസിയേഷൻ മുൻ ജില്ല ഭാരവാഹിയായും ചുമതല വഹിച്ചിട്ടുണ്ട്.
Also read: നാടിന് തീരാ ദുഃഖമായി ശ്രീജിത്തിന്‍റെ വിയോഗം