ETV Bharat / state

പാലം അഴിമതിയില്‍ ഇബ്രാഹിംകുഞ്ഞിന്‍റെ പങ്ക് അന്വേഷിക്കണമെന്ന് ഹര്‍ജി

കേസിൽ 10 ദിവസത്തിനകം വിശദമായ റിപ്പോർട്ട് നൽകാൻ ഹൈക്കോടതി വിജിലൻസ് ഡയറക്ടറോട് നിർദേശം നൽകി

പാലാരിവട്ടം പാലം അഴിമതി; വി കെ ഇബ്രാഹിം കുഞ്ഞിന്‍റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി
author img

By

Published : Nov 4, 2019, 7:15 PM IST

എറണാകുളം: പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്‍റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. പാലം നിർമ്മാണ സമയത്ത് ഇബ്രാഹിംകുഞ്ഞിന്‍റെ ചുമതലയിലുള്ള പത്ര സ്ഥാപനത്തിന്‍റെ അക്കൗണ്ടിലേക്ക് രണ്ട് ബാങ്കുകളിൽ നിന്നായി പത്തുകോടി രൂപ വന്നത് അന്വേഷിക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.

കേസിൽ 10 ദിവസത്തിനകം വിശദമായ റിപ്പോർട്ട് നൽകാൻ ഹൈക്കോടതി വിജിലൻസ് ഡയറക്ടറോട് നിർദേശം നൽകിയിട്ടുണ്ട്. നേരത്തെ കേസിലെ പണമിടപാട് സംബന്ധിച്ച് വിജിലൻസ് സംഘം അന്വേഷണം നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പാലം നിർമാണ കമ്പനിയായ ആർ ഡി എസ് പ്രോജക്ട് പ്രൈവറ്റ് ലിമിറ്റഡ് എംഡിയും കേസിലെ ഒന്നാം പ്രതിയുമായ സുമിത് ഗോയലിന്റെ അക്കൗണ്ട് വിവരങ്ങൾ വിജിലൻസ് സംഘം പരിശോധിച്ചിരുന്നു. വിജിലൻസ് അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് മുൻമന്ത്രിയുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പുതിയ ഹർജി വന്നിരിക്കുന്നത്.

അതിനിടെ മേൽപ്പാലം അതീവ ദുർബലമാണെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് സംയുക്ത പരിശോധന സമിതി ഹൈക്കോടതിയിൽ നൽകി. പാലത്തിന്റെ ഗർഡറിൽ 2183 വിള്ളലുകൾ ഉണ്ടെന്നും ഇതിൽ 99 എണ്ണവും മൂന്നു മില്ലിമീറ്ററിൽ കൂടുതൽ നീളം ഉള്ളതാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇവ അതീവ ഗുരുതരമാണെന്നും പരിശോധന റിപ്പോർട്ടിൽ പറയുന്നുണ്ട്.

അതേസമയം പാലാരിവട്ടം പാലം അഴിമതി കേസിൽ ടി ഒ സൂരജ് ഉൾപ്പെടെയുള്ളവർക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. പൊതുമരാമത്ത് മുൻ സെക്രട്ടറി ടി ഒ സൂരജ്, റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ അസിസ്റ്റൻറ് ജനറൽ മാനേജർ എം ടി തങ്കച്ചൻ, ആർ ഡി എസ് കമ്പനിയുടമ സുമിത് ഗോയൽ എന്നിവർക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഓഗസ്റ്റ് 30 നാണ് വിജിലൻസ് ടി ഒ സൂരജ് അടക്കമുള്ള നാലുപേരെ അറസ്റ്റ് ചെയ്യുന്നത്. കേസിൽ പ്രതികളിലൊരാളായ കിറ്റ്ക്കോ മുൻ ജോയിൻറ് ജനറൽ മാനേജർ ബെന്നി പോളിന് ഹൈക്കോടതി ഉപാധികളോടെ നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.

Intro:

Body:പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. പാലം നിർമ്മാണ സമയത്ത് ഇബ്രാഹിംകുഞ്ഞിന്റെ ചുമതലയിലുള്ള പത്ര സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് രണ്ട് ബാങ്കുകളിൽ നിന്നായി പത്തുകോടി രൂപ വന്നത് അന്വേഷിക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.

കേസിൽ 10 ദിവസത്തിനകം വിശദമായ റിപ്പോർട്ട് നൽകാൻ ഹൈക്കോടതി വിജിലൻസ് ഡയറക്ടറോട് നിർദേശം നൽകിയിട്ടുണ്ട്. നേരത്തെ കേസിലെ പണമിടപാട് സംബന്ധിച്ച് വിജിലൻസ് സംഘം അന്വേഷണം നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പാലം നിർമാണ കമ്പനിയായ ആർ ഡി എസ് പ്രോജക്ട് പ്രൈവറ്റ് ലിമിറ്റഡ് എംഡിയും കേസിലെ ഒന്നാം പ്രതിയുമായ സുമിത് ഗോയലിന്റെ അക്കൗണ്ട് വിവരങ്ങൾ വിജിലൻസ് സംഘം പരിശോധിച്ചിരുന്നു. വിജിലൻസ് അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് മുൻമന്ത്രിയുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പുതിയ ഹർജി വന്നിരിക്കുന്നത്.

അതിനിടെ മേൽപ്പാലം അതീവ ദുർബലമായ വ്യക്തമാക്കുന്ന റിപ്പോർട്ട് സംയുക്ത പരിശോധന സമിതി ഹൈക്കോടതിയിൽ നൽകി. പാലത്തിന്റെ ഗർഡറിൽ 2183 വിള്ളലുകൾ ഉണ്ടെന്നും ഇതിൽ 99 എണ്ണവും മൂന്നു മില്ലിമീറ്ററിൽ കൂടുതൽ നീളം ഉള്ളതാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇവ അതീവ ഗുരുതരമാണെന്നും പരിശോധന റിപ്പോർട്ടിൽ പറയുന്നുണ്ട്.

അതേസമയം പാലാരിവട്ടം പാലം അഴിമതി കേസിൽ ടി ഒ സൂരജ് ഉൾപ്പെടെയുള്ളവർക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു.പൊതുമരാമത്ത് മുൻ സെക്രട്ടറി ടി ഒ സൂരജ്, റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ അസിസ്റ്റൻറ് ജനറൽ മാനേജർ എം ടി തങ്കച്ചൻ, ആർ ഡി എസ് കമ്പനിയുടമ സുമിത് ഗോയൽ എന്നിവർക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

ഓഗസ്റ്റ് 30 നാണ് വിജിലൻസ് ടി ഒ സൂരജ് അടക്കമുള്ള നാലുപേരെ അറസ്റ്റ് ചെയ്യുന്നത്. വിജിലൻസ് കോടതി പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് ഇവർ മൂവാറ്റുപുഴ സബ് ജയിലിലായിരുന്നു. കേസിൽ പ്രതികളിലൊരാളായ കിറ്റ്ക്കോ മുൻ ജോയിൻറ് ജനറൽ മാനേജർ ബെന്നി പോളിന് ഹൈക്കോടതി ഉപാധികളോടെ നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.

ETV Bharat
Kochi

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.