ETV Bharat / state

കൊച്ചിയില്‍ നാവികസേനാ ഹെലികോപ്റ്റർ അപകടത്തില്‍പ്പെട്ടു ; ഒരാള്‍ മരിച്ചു

author img

By ETV Bharat Kerala Team

Published : Nov 4, 2023, 3:19 PM IST

Updated : Nov 4, 2023, 6:27 PM IST

കൊച്ചിയില്‍ നാവിക സേനയുടെ പറന്നുയര്‍ന്ന ഹെലികോപ്‌റ്റര്‍ റണ്‍വേയിലേക്ക് പതിച്ചു. അപകടത്തില്‍ ഒരാള്‍ മരിച്ചു.

Navy Helicopter Accident Kochiകൊച്ചിയില്‍ നാവിക സേന ഹെലികോപ്റ്റർ അപകടത്തില്‍പ്പെട്ടു ; ഒരാള്‍ക്ക് പരിക്ക്, രക്ഷാപ്രവര്‍ത്തനം ഊര്‍ജിതം
Navy Helicopter Accident Kochi

എറണാകുളം : കൊച്ചിയിൽ നാവിക സേനയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട് തകര്‍ന്നു. ഗുരുതരമായി പരിക്കേറ്റ ഒരാള്‍ മരിച്ചു. നാവികസേന ഉദ്യോഗസ്ഥാനായ യോഗേന്ദ്ര സിങ്ങാണ് മരിച്ചത്. സംഭവത്തിൽ ഒന്നിലധികം പേര്‍ക്ക് പരിക്കേറ്റതായി സൂചന. സേനയുടെ ഭാഗമായ ചേതക് ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്.

നാവികസേനാ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഹെലികോപ്‌റ്റര്‍ റണ്‍വേയില്‍ പതിക്കുകയായിരുന്നു. രണ്ട് പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. ഡികമ്മീഷൻ ചെയ്യാനിരുന്ന ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്.

അപകട കാരണം സംബന്ധിച്ച് വ്യക്തതയില്ല. സാങ്കേതിക തകരാറാണോ, കാലാവസ്ഥ പ്രശ്‌നങ്ങളാണോ അപകട കാരണമെന്ന് അന്വേഷണ സംഘം പരിശോധിച്ച് വരികയാണ്. അപകടത്തില്‍ പരിക്കേറ്റവരെ സേനയുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആവശ്യമെങ്കിൽ മറ്റു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റും. നാവിക സേന ഘട്ടം ഘട്ടമായി ഒഴിവാക്കാനിരുന്ന പഴയ ഹെലികോപ്റ്ററാണിത്. രക്ഷാപ്രവർത്തനം പൂർത്തിയായി. വിഷയവുമായി ബന്ധപ്പെട്ട് നാവികസേന ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

Last Updated : Nov 4, 2023, 6:27 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.