ETV Bharat / state

യുവാവിനെ കുത്തികൊലപ്പെടുത്തിയ പ്രതി പൊലീസ് പിടിയിൽ

author img

By

Published : Jul 1, 2021, 3:52 PM IST

പ്രിൻസ് പി. ജോർജാണ് കൊല്ലപ്പെട്ടത്. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം.

murder  death  youth death  youth murder  accuse arrested  arrest  കൊലപാതകം  കുത്തിക്കൊലപ്പെടുത്തിയ കേസ്  യുവാവിനെ കൊലപ്പെടുത്തിയ കേസ്  പ്രതി അറസ്റ്റിൽ  കോതമംഗലം  കോതമംഗലം പൊലീസ്  Kothamangalam Police
യുവാവിനെ കുത്തികൊലപ്പെടുത്തിയ പ്രതി പൊലീസ് പിടിയിൽ

എറണാകുളം: യുവാവിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ പുതുപ്പാടി ചാലിയിൽ പുത്തൻപുരയിൽ ദിലീപിനെ (40) കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. പ്രിൻസ് പി. ജോർജാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. സംഭവത്തിന് പിന്നിൽ വ്യക്തി വൈരാഗ്യമാണെന്നാണ് പ്രാഥമിക വിവരം.

Also Read: ഊമക്കത്തിലൂടെ വധഭീഷണി : തിരുവഞ്ചൂരിന്‍റെ മൊഴിയെടുത്തു

രാത്രി വഴിയിൽ സംസാരിച്ചു നിൽക്കുകയായിരുന്ന പ്രിൻസുമായി അതുവഴി വന്ന ദിലീപ് വാക്കേറ്റത്തിലേർപ്പെടുകയും പ്രിൻസിനെ കുത്തി വീഴ്ത്തുകയുമായിരുന്നു. കുത്തേറ്റ് റോഡിൽ വീണ പ്രിൻസിനെ ദിലീപും ദീലിപിന്‍റെ സഹോദരനും കൂടിയാണ് കോതമംഗലത്തുളള ആശുപത്രിയിൽ എത്തിച്ചത്.

ഇവർ തമ്മിൽ ഇതിനു മുമ്പും വാക്കേറ്റമുണ്ടായിട്ടുണ്ട്. ഇൻസ്പെക്‌ടർ ബി. അനിൽ, എസ്.എമാരായ പി.ഡി. അനൂപ് മോൻ, ഷാജു കുര്യാക്കോസ്, എ.എസ്.ഐമാരായ രഘുനാഥ്, സാബു തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുളളത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.