ETV Bharat / state

സാമ്പത്തിക തട്ടിപ്പ് കേസ്: അനിത പുല്ലയിലിന്‍റെ മൊ‍ഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി - അനിത പുല്ലയില്

മോന്‍സണുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടില്ലെന്ന് അനിത പുല്ലയില്‍ ക്രൈംബ്രാഞ്ചിന് മൊ‍ഴി നല്‍കിയതായാണ് വിവരം.

അനിത പുല്ലയിലിന്‍റെ മൊ‍ഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി  സാമ്പത്തിക തട്ടിപ്പ് കേസ്  മോന്‍സൺ മാവുങ്കൽ  monson mavunkal financial fraud case  monson mavunkal  monson mavunkal case  anitha pullayil  crime branch  ക്രൈംബ്രാഞ്ച്  അനിത പുല്ലയിൽ  പുരാവസ്തു തട്ടിപ്പ് കേസ്  സാമ്പത്തിക തട്ടിപ്പുകേസ്  അനിത പുല്ലയില്
സാമ്പത്തിക തട്ടിപ്പ് കേസ്: അനിത പുല്ലയിലിന്‍റെ മൊ‍ഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി
author img

By

Published : Oct 21, 2021, 4:26 PM IST

എറണാകുളം: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സൺ മാവുങ്കലിന്‍റെ സാമ്പത്തിക തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് (Monson Mavunkal case) പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ (Pravasi Malayali Federation (PMF)) കണ്‍വീനര്‍ അനിത പുല്ലയിലിന്‍റെ (Anitha Pullayil) മൊ‍ഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. വിദേശത്തുളള അനിത പുല്ലയില്‍ നിന്നും ബുധനാഴ്ചയാണ് വീഡിയോ കോണ്‍ഫറൻസ് വ‍ഴിയാണ് മൊ‍ഴിയെടുത്തത് (Crime Branch via videoconference). മോന്‍സണുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടില്ലെന്ന് അനിത പുല്ലയില്‍ ക്രൈംബ്രാഞ്ചിന് മൊ‍ഴി നല്‍കിയതായാണ് വിവരം.

പ്രവാസി മലയാളി ഫെഡറേഷന്‍ ഭാരവാഹി എന്ന നിലയില്‍ മാത്രമാണ് മോന്‍സണുമായി പരിചയം. സംഘടനയുടെ ഹെഡ് ഓഫിസായി കലൂരിലെ മ്യൂസിയം പ്രവര്‍ത്തിച്ചിരുന്നതിലാണ് അവിടെ പോയത്. തട്ടിപ്പുകാരനാണെന്ന് അറിഞ്ഞതോടെ ബന്ധം അവസാനിപ്പിച്ചുവെന്നും അനിത പുല്ലയില്‍ (Ms. Pullayil) ക്രൈംബ്രാഞ്ചിന് മൊ‍ഴി നല്‍കി.

ALSO READ: വയനാട്ടിലെ ഭൂമി തട്ടിപ്പ് കേസ്; മോന്‍സൺ മാവുങ്കലിന്‍റെ ജാമ്യാപേക്ഷ തള്ളി കോടതി

അതേസമയം സാമ്പത്തിക തട്ടിപ്പ് കേസില്‍ മോന്‍സന്‍റെ റിമാന്‍ഡ് കാലാവധി നവംബര്‍ മൂന്ന് വരെ നീട്ടിയിരിക്കുകയാണ്. എറണാകുളം എസിജെഎം കോടതിയാണ് റിമാൻഡ് നീട്ടിയത്. റിമാൻഡ് കാലാവധി അവസാനിച്ചതിനെത്തുടർന്ന് മോൻസണെ വീഡിയോ കോൺഫറൻസ് വഴി കോടതിയിൽ ഹാജരാക്കിയിരുന്നു.

സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് മോൻസണെതിരെ ഏഴ് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. രണ്ട് കേസുകളിൽ അറസ്റ്റ് രേഖപ്പെടുത്തുകയും ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. അതേസമയം മോൻസണെതിരെ എറണാകുളം നോർത്ത് പൊലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിലും അടുത്ത ദിവസങ്ങളിൽ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.