ETV Bharat / state

Mid Day Meal Fund V Sivankutty Response 'ഉച്ചഭക്ഷണ പദ്ധതിയിലെ പ്രതിസന്ധി കേന്ദ്രത്തിന്‍റെ വീഴ്‌ച തന്നെ'; വിമര്‍ശനവുമായി വി ശിവന്‍കുട്ടി

Education Minister V Sivankutty on Mid Day Meal Fund Allot: വസ്‌തുതകൾക്ക് നിരക്കാത്ത കാര്യങ്ങളാണ് കേന്ദ്ര സർക്കാർ പറയുന്നതെന്നും മന്ത്രി പറഞ്ഞു

Mid Day Meal  Mid Day Meal Fund  V Sivankutty  Education Minister  Education  Mid Day Meal Scheme  Central Government  Ministry of Central Education  ഉച്ചഭക്ഷണ പദ്ധതി  ഉച്ചഭക്ഷണം  പദ്ധതി  ഉച്ചഭക്ഷണ പദ്ധതിയിലെ പ്രതിസന്ധി  കേന്ദ്രത്തിന്‍റെ വീഴ്‌ച തന്നെ  വിമര്‍ശനവുമായി വി ശിവന്‍കുട്ടി  ശിവന്‍കുട്ടി  മന്ത്രി  കേന്ദ്ര സര്‍ക്കാര്‍  കേന്ദ്രം  ഫണ്ട് വിതരണത്തിലെ പ്രതിസന്ധി  വിഹിതം
Mid Day Meal Fund V Sivankutty Response
author img

By ETV Bharat Kerala Team

Published : Sep 9, 2023, 4:12 PM IST

Updated : Sep 9, 2023, 11:06 PM IST

വി ശിവന്‍കുട്ടിയുടെ പ്രതികരണം

എറണാകുളം: ഉച്ചഭക്ഷണ പദ്ധതിക്ക് (Mid Day Meal Scheme) കേന്ദ്രം നിർദേശിച്ച നടപടികൾ സംസ്ഥാനം (State) ചെയ്യാത്തതിനാലാണ് പണം അനുവദിക്കാത്തതെന്ന കേന്ദ്ര സര്‍ക്കാര്‍ (Central Government) വാദത്തെ തള്ളി വിദ്യാഭ്യാസ വകുപ്പ് (Education Department) മന്ത്രി വി ശിവൻകുട്ടി (V Sivankutty). ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട ഫണ്ട് വിതരണത്തിലെ പ്രതിസന്ധിയ്ക്ക് കാരണം കേന്ദ്രത്തിന്‍റെ വീഴ്‌ച തന്നെയാണെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം 2021-22 കാലയളവിൽ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാനം നൽകേണ്ടിയിരുന്ന വിഹിതം നൽകാതിരുന്നതാണ് ഇത്തവണയും തുക അനുവദിക്കാത്തതിന് കാരണമെന്നായിരുന്നു കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം (Ministry of Central Education) വ്യക്തമാക്കിയിരുന്നത്.

ഇതൊരു കേന്ദ്രാവിഷ്‌കൃത പദ്ധതിയാണ്. സ്‌കൂളുകളിലെ ഉച്ചഭക്ഷണ വിതരണത്തിന് ഇന്ത്യയൊട്ടാകെ കേന്ദ്ര സർക്കാരാണ് ഫണ്ട് അനുവദിക്കുന്നത്. പദ്ധതിയിലെ 60 ശതമാനം തുക കേന്ദ്രവും ബാക്കി 40 ശതമാനം തുക സംസ്ഥാനവുമാണ് വഹിക്കുന്നത്. ഈ കാര്യത്തിൽ കേന്ദ്ര സർക്കാറിന്‍റെ ഭാഗത്ത് നിന്നും ചില പ്രശ്‌നങ്ങളുണ്ട്. പണം സമയത്ത് നൽകുന്നതിൽ ചില പ്രശ്‌നങ്ങളുണ്ടെന്നും നിലവിൽ ലഭിക്കുന്ന ഫണ്ട് പദ്ധതിയുടെ നടത്തിപ്പിന് പര്യാപ്‌തമല്ലെന്നും മന്ത്രി പറഞ്ഞു. ഇതൊരു പ്രശ്‌നമായി വന്നിട്ടുണ്ടെന്നും ഇത് കേന്ദ്ര സർക്കാറിന്‍റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും പറഞ്ഞ മന്ത്രി, കേന്ദ്രത്തിന്‍റെ കൂടി സഹായത്തോടെ എത്രയും വേഗം പ്രശ്‌നപരിഹാരമുണ്ടാക്കുമെന്നും അഭിപ്രായപ്പെട്ടു.

കേന്ദ്രത്തിന്‍റെ വാദങ്ങളെ തള്ളി: വസ്‌തുതകൾക്ക് നിരക്കാത്ത കാര്യങ്ങളാണ് കേന്ദ്ര സർക്കാർ പറയുന്നത്. പദ്ധതിയിൽ പിഎഫ്എംഎസ് (പബ്ലിക് ഫിനാൻഷ്യൽ മാനേജ്‌മെന്‍റ് സിസ്‌റ്റം) നിർബന്ധമാക്കിയ 2021-22 വർഷം മുതൽ സംസ്ഥാനങ്ങൾക്ക് അർഹതപ്പെട്ട കേന്ദ്ര വിഹിതം അനുവദിക്കുന്നതിൽ വലിയ കാലതാമസമാണ് കേന്ദ്രസർക്കാർ വരുത്തുന്നത്. കേന്ദ്ര വിഹിതം ലഭിക്കുന്നതിനുള്ള പ്രൊപ്പോസലുകളും മുൻ വർഷത്തെ ധനവിനിയോഗ പത്രങ്ങളും സമയബന്ധിതമായി സമർപ്പിച്ചാലും അനാവശ്യമായ തടസവാദങ്ങൾ ഉയർത്തി സംസ്ഥാനങ്ങൾക്ക് അർഹമായ തുക അനുവദിക്കുന്നത് വൈകിപ്പിക്കുകയോ അല്ലെങ്കിൽ നിഷേധിക്കുകയോ ചെയ്യുന്ന ദൗർഭാഗ്യകരമായ നിലപാടാണ് കേന്ദ്ര സർക്കാർ അനുവർത്തിക്കുന്നതെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു. ഇത് പദ്ധതി നടത്തിപ്പിനെ വലിയ പ്രതിസന്ധിയിൽ എത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

പണി കിട്ടിയത് സംസ്ഥാനത്തിന്: കേന്ദ്ര വിഹിതം ലഭിക്കുന്നതിൽ വരുന്ന കാലതാമസം കാരണം സ്‌കൂളുകൾക്ക് പദ്ധതി നടത്തിപ്പിനുള്ള തുക, പാചകത്തൊഴിലാളികൾക്ക്‌ അവരുടെ പ്രതിമാസ ഓണറേറിയം എന്നിവയൊക്കെ സമയബന്ധിതമായി വിതരണം ചെയ്യുവാൻ കഴിയാത്ത സാഹചര്യമാണുള്ളത്. സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും പദ്ധതിയ്ക്കുള്ള കേന്ദ്ര വിഹിതമായി പതിനായിരം കോടി രൂപയ്ക്ക് മുകളിൽ തുക നടപ്പ് വർഷത്തെ കേന്ദ്ര ബജറ്റിൽ വകയിരുത്തിയിട്ടുണ്ടെന്നാണ് മനസിലാക്കുന്നത്. എന്നാൽ, സാമ്പത്തിക വർഷത്തിന്‍റെ പകുതി അവസാനിക്കാറാകുമ്പോഴും, സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കുമുള്ള ആദ്യ ഗഡു കേന്ദ്ര വിഹിതം റിലീസ് ചെയ്യുവാൻ കേന്ദ്ര സർക്കാർ തയ്യാറായിട്ടില്ലെന്നും വ്യക്തമാക്കി.

ഇതുവരെ, മധ്യപ്രദേശിന് മാത്രമാണ് തുക അനുവദിച്ചിട്ടുള്ളത് പദ്ധതിയിൽ പിഎഫ്എംഎസ് (പബ്ലിക് ഫിനാൻഷ്യൽ മാനേജ്‌മെന്‍റ് സിസ്‌റ്റം) നിർബന്ധമാക്കിയ 2021-22 വർഷം സംസ്ഥാനത്തിന് അർഹതപ്പെട്ട രണ്ടാം ഗഡു കേന്ദ്ര വിഹിതം കേന്ദ്ര സർക്കാർ നൽകിയില്ല. 132.90 കോടി രൂപയായിരുന്നു ഈ വർഷം സംസ്ഥാനത്തിന് ലഭിക്കേണ്ട രണ്ടാം ഗഡു കേന്ദ്ര വിഹിതം. നിരവധി തടസവാദങ്ങളാണ് തുക അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ വകുപ്പിലെ ആഭ്യന്തര ധനകാര്യ വിഭാഗം ഉന്നയിച്ചതെന്നും ഈ തടസവാദങ്ങൾക്കൊക്കെ കൃത്യമായ മറുപടികൾ നൽകിയിട്ടും തുക അനുവദിക്കുവാൻ കേന്ദ്ര സർക്കാർ തയ്യാറായില്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

സ്ഥിതിഗതികള്‍ വിശദമാക്കി: പദ്ധതി തടസമില്ലാതെ മുന്നോട്ട്‌ കൊണ്ടുപോകുന്നതിനായി ഈ തുക കൂടി സംസ്ഥാന ഖജനാവിൽ നിന്ന് ചെലവാക്കേണ്ടി വന്നു. തുടർന്ന് 2022 ജൂലൈ മാസത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി തന്നെ നേരിട്ട് ഡൽഹിയിൽ പോകുകയും കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധർമേന്ദ്ര പ്രധാനെ സന്ദർശിച്ച്, കുടിശ്ശിക കേന്ദ്ര വിഹിതം അടിയന്തരമായി റിലീസ് ചെയ്യണമെന്ന് അഭ്യർഥിക്കുകയും ചെയ്‌തു. സംസ്ഥാനം നടത്തിയ നിരന്തര സമ്മർദങ്ങൾക്കൊടുവിൽ 2022-23 സാമ്പത്തിക വർഷം അവസാനിക്കുന്നതിന് ഒരു ദിവസം മുൻപ്, അതായത് 2023 മാർച്ച് 30 ന്, 2021-22 വർഷത്തെ കുടിശ്ശിക കേന്ദ്രവിഹിതമായ 132.90 കോടി രൂപ കേന്ദ്ര സർക്കാർ റിലീസ് ചെയ്‌തുവെന്നും മന്ത്രി അറിയിച്ചു. ബന്ധപ്പെട്ട വർഷം തുക നൽകാത്തതിനാലും കേന്ദ്രസർക്കാരിന് വേണ്ടി സംസ്ഥാന സർക്കാർ തുക ചെലവഴിച്ചത് പരിഗണിച്ചും തിരിച്ചടവ് എന്ന നിലയിലാണ് കുടിശ്ശിക തുക അനുവദിച്ചതെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

അതുകൊണ്ടുതന്നെ തുക താഴെത്തട്ടിലേക്ക് വിതരണം ചെയ്യുന്നതിനായി പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ സിംഗിൾ നോഡൽ അക്കൗണ്ടിലേക്ക് അനുവദിക്കേണ്ട സാഹചര്യമില്ലായിരുന്നു. എന്നാൽ, ഈ തുകയും അതിന്‍റെ ആനുപാതിക സംസ്ഥാന വിഹിതവും ചേർത്ത് 209.68 കോടി രൂപ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സിംഗിൾ നോഡൽ അക്കൗണ്ടിലേക്ക് റിലീസ് ചെയ്തില്ല എന്ന് ചൂണ്ടിക്കാട്ടി ഇക്കൊല്ലത്തെ ഒന്നാം ഗഡു കേന്ദ്ര വിഹിതമായ 170.59 കോടി രൂപ അനുവദിക്കുവാൻ കേന്ദ്ര സർക്കാർ തയ്യാറാകുന്നില്ല. വളരെ വിചിത്രമായ ഒരു തടസവാദമാണ്‌ കേന്ദ്ര സർക്കാർ ഉന്നയിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

എല്ലാം ചെയ്‌തു, എന്നിട്ടും: 2021-22 വർഷത്തെ അർഹമായ രണ്ടാം ഗഡു കേന്ദ്രവിഹിതം ലഭിക്കാതെ വന്ന ഘട്ടത്തിൽ ഈ തുക സംസ്ഥാനം ചെലവഴിക്കുകയും ആയതിന്‍റെ കണക്കുകളും ധനവിനിയോഗ പത്രങ്ങളും കേന്ദ്രസർക്കാരിന് സമർപ്പിക്കുകയും അതൊക്കെ കേന്ദ്ര സർക്കാർ അംഗീകരിക്കുകയും ചെയ്‌തിട്ടുള്ളതാണ്. അതിന്‍റെ അടിസ്ഥാനത്തിലാണ് 2022-23 വർഷത്തെ കേന്ദ്രവിഹിതം പൂർണമായും സംസ്ഥാനത്തിന് ലഭിച്ചത്. ഈ സാഹചര്യത്തിൽ, 2022-23 വർഷം ലഭിച്ച 2021-22 വർഷത്തെ കുടിശ്ശിക കേന്ദ്രവിഹിതവും അതിന്‍റെ സംസ്ഥാനവിഹിതവും പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ സിംഗിൾ നോഡൽ അക്കൗണ്ടിലേക്ക് റിലീസ് ചെയ്യണമെന്ന് പറയുന്നത് ഒരിക്കൽ നടത്തിയ ചെലവ് വീണ്ടുമൊരിക്കൽ കൂടി നടത്തണമെന്ന് ആവശ്യപ്പെടുന്നത് പോലെയാണെന്നും മന്ത്രി വിമര്‍ശനമുന്നയിച്ചു.

തുക റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് വരാവുന്ന അക്കൗണ്ടിങ് സംബന്ധമായ പ്രശ്‌നങ്ങളും അതിന്‍റെ അപ്രായോഗികതയും ചൂണ്ടിക്കാട്ടി ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറിയും പൊതുവിദ്യാഭ്യാസ സെക്രട്ടറിയും സാക്ഷ്യപ്പെടുത്തിയ സാക്ഷ്യപത്രം കേന്ദ്ര സർക്കാരിന് സമർപ്പിച്ചിരുന്നു. എന്നാൽ, ഇത് പരിഗണിക്കാതെ തുക റിലീസ് ചെയ്യണമെന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വെണ്ണല ഗവണ്‍മെന്‍റ് ഹൈസ്‌കൂളിലെ ലാബുകളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കവെയായിരുന്നു മന്ത്രി ഇതെല്ലാം വിശദമാക്കിയത്. ശാസ്ത്ര രംഗത്തെ നേട്ടങ്ങള്‍ സാധാരണക്കാരായ വിദ്യാര്‍ഥികള്‍ക്ക് കൂടി ലഭ്യമാക്കണം എന്നതാണ് സര്‍ക്കാര്‍ നയമെന്നും വിദ്യാഭ്യാസ രംഗത്തെ അടിസ്ഥാന സൗകര്യവികസനത്തിനായി 3800 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചതെന്നും അദ്ദേഹം അറിയിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം സര്‍ക്കാരിന്‍റെ പ്രഖ്യാപിത നയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Last Updated : Sep 9, 2023, 11:06 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.