ETV Bharat / state

Maharajas College Students Apologized To Teacher കാഴ്‌ചപരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവം; മാപ്പ് പറഞ്ഞ് വിദ്യാര്‍ഥികള്‍ - Insulting

The accused students apologized to the teacher : മഹാരാജാസ്‌ കോളജിലെ കാഴ്‌ച പരിമിതിയുള്ള അധ്യാപകനെ പരിഹസിച്ച്‌ വിദ്യാർഥികൾ വീഡിയോ എടുത്ത സംഭവത്തിൽ, ആരോപണ വിധേയരായ കുട്ടികൾ രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ അധ്യാപകനായ പ്രിയേഷിനോട് മാപ്പ്‌ പറഞ്ഞു.

മഹാരാജാസ്‌ കോളേജ്  Maharajas College  Students Insulting Blind Teacher  കാഴ്‌ച പരിമിതി  The accused students apologized to the teacher  വിദ്യാർഥികൾ അധ്യാപകനോട് മാപ്പ് പറഞ്ഞു  പരിഹസിച്ച്‌ വിദ്യാർതഥികൾ  കുട്ടികൾ  മാപ്പ്‌  College  accused  students  apologized  teacher  Insulting  Blind Teacher
Students Insulting Blind Teacher
author img

By ETV Bharat Kerala Team

Published : Sep 5, 2023, 9:06 PM IST

എറണാകുളം : മഹാരാജാസ് കോളജിലെ കാഴ്‌ചപരിമിതിയുള്ള അധ്യാപകനെ പരിഹസിച്ച്, വിദ്യാർഥികൾ വീഡിയോ ചിത്രീകരിച്ച സംഭവത്തിൽ ആരോപണ വിധേയരായ ആറ് വിദ്യാർഥികൾ അധ്യാപകനോട് മാപ്പ് പറഞ്ഞു. കുറ്റക്കാരായ വിദ്യാർഥികൾ പരസ്യമായി മാപ്പ് പറയണമെന്ന് കോളജ് ഗവേണിങ് ബോഡി നിർദേശിച്ചിരുന്നു. ഇതേ തുടർന്നാണ് ആറ് വിദ്യാർഥികൾ രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ അധ്യാപകനായ പ്രിയേഷിനോട് മാപ്പ് പറഞ്ഞത്. തങ്ങൾക്ക് തെറ്റ് പറ്റിയതാണെന്നും ഇനി ആവർത്തിക്കില്ലെന്നും വിദ്യാർഥികൾ ഉറപ്പ് നൽകി.

അതേ സമയം അധ്യാപകനെ അപമാനിച്ചിട്ടില്ലെന്നും അറിയാതെ സംഭവത്തിൽ ഉൾപ്പെട്ട് പോയതാണെന്ന് അറിയിച്ചായിരുന്നു ചില വിദ്യാർഥികൾ മാപ്പ് പറഞ്ഞത്. കോളജ് നിയോഗിച്ച അന്വേഷണ കമ്മിഷൻ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു കോളേജ് ഗവേണിങ് ബോഡി, വിദ്യാർഥികൾ അധ്യാപകനോട് പരസ്യമായി മാപ്പ് പറയണമെന്ന തീരുമാനം എടുത്തത്. ഇതനുസരിച്ചാണ് പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിൽ എത്തി മാപ്പ് പറഞ്ഞ് പ്രശ്‌നം അവസാനിപ്പിച്ചത്.

കുട്ടികളുടെ ഭാഗത്തു നിന്നുണ്ടായത് ഗുരുതരമായ തെറ്റാണെന്നും മാതൃകപരമായ നടപടി വേണമെന്നുമാണ് മൂന്നംഗ അന്വേഷണ കമ്മിഷൻ കോളേജ് ഗവേണിങ് ബോഡിക്ക് ശുപാർശ നൽകിയത്. എന്നാൽ കുട്ടികളുടെ ഭാവിയെ ബാധിക്കുന്ന നടപടികൾ വേണ്ടെന്ന് ഗവേണിങ് ബോഡി തീരുമാനിക്കുകയായിരുന്നു. പരിഹാസത്തിനിരയായ പ്രിയേഷ് കുമാറും ഇതേ നിലപാടാണ് അന്വേഷണ കമ്മിഷനെ അറിയിച്ചിരുന്നത്.

സംഭവത്തിൽ പരാതിയില്ലെന്ന് അധ്യാപകൻ പൊലീസിന് മൊഴി നൽകിയതോടെ കേസെടുക്കേണ്ടന്ന് പൊലീസും തീരുമാനിച്ചിരുന്നു. ഓഗസ്‌റ്റ് 17 ന് കോളജിലെത്തി എറണാകുളം സെൻട്രൽ പൊലീസ് അധ്യാപകന്‍റെ മൊഴി രേഖപ്പെടുത്തിയിരുന്നു. മഹാരാജാസ് കോളജിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗം ഓഫിസിലെത്തിയായിരുന്നു അധ്യാപകൻ പ്രിയേഷിന്‍റെ മൊഴിയെടുത്തത്.

പരാതിയില്ലെന്നും കുട്ടികൾക്കെതിരെ കേസെടുക്കേണ്ടെന്നും അധ്യാപകനായ പ്രിയേഷ് അറിയിക്കുകയായിരുന്നു. കോളേജ് ഗവേണിങ് ബോഡിയായിരുന്നു സംഭവത്തിൽ സെൻട്രൽ പൊലീസിന് പരാതി നൽകിയത്. ഭിന്നശേഷി അവകാശ നിയമപ്രകാരം കേസെടുക്കണമെന്നായിരുന്നു കോളജ് ഗവേണിങ് ബോഡിയുടെ ആവശ്യം.

ഭിന്ന ശേഷിക്കാരായ അധ്യാപകരുടെ ആത്മവിശ്വാസത്തിനും അന്തസിനും കോട്ടം തട്ടുന്ന രീതിയിലുള്ള ഒരു പ്രവർത്തനവും അംഗീകരിക്കില്ലെന്നായിരുന്നു സംഭവത്തിൽ കോളജിന്‍റെ നിലപാട്. കാഴ്‌ചപരിമിതിയുള്ള അധ്യാപകനായ പ്രിയേഷ് ക്ലാസ് എടുക്കുന്ന വേളയിൽ വിദ്യാർഥികൾ മൊബൈൽ ഫോണിൽ നോക്കിയിരിക്കുന്നതും ക്ലാസിൽ അനുവാദമില്ലാതെ പ്രവേശിക്കുന്നതും ഇറങ്ങിപ്പോകുന്നതുമായ വീഡിയോ പുറത്തുവന്നതാണ് പരാതിക്കാസ്‌പദമായ സംഭവം.

അധ്യാപകന് കാഴ്‌ചപരിമിതി ഉള്ളതിനാൽ ഈ വീഡിയോ തെറ്റായ സന്ദേശം നൽകുമെന്നും അദ്ദേഹത്തെ പരിഹസിക്കുന്നതുമാണെന്ന രീതിയിൽ വലിയ പ്രതിഷേധം ഉയരുകയായിരുന്നു. വീഡിയോ പുറത്തു വന്നതിന് പിന്നാലെ അധ്യാപകനായ പ്രിയേഷ് കോളേജ് ഗവേണിങ് ബോഡിക്ക് പരാതി നൽകിയതിനെ തുടർന്ന് കെഎസ്‌യു യൂണിറ്റ് വൈസ് പ്രസിഡന്‍റ് ഉൾപ്പടെ ആറ് പേരെ പ്രിൻസിപ്പൽ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്‌തിരുന്നു. സംഭവത്തിൽ കെഎസ്‌യു പ്രവർത്തകൻ ഫാസിൽ കൂടി ഉൾപ്പെട്ടതോടെ ശക്തമായ പ്രതിഷേധവുമായി എസ്‌എഫ്‌ഐയും രംഗത്ത്‌ എത്തിയിരുന്നു.

ദൃശ്യങ്ങളില്‍ പ്രചരിക്കുന്ന പോലെ താൻ അധ്യാപകനെ പരിഹസിച്ചിട്ടില്ലെന്നായിരുന്നു ഫാസിലിന്‍റെ വാദം. വൈകിയെത്തിയ താൻ അധ്യാപകനോട് അനുവാദം വാങ്ങിയാണ് ക്ലാസിൽ പ്രവേശിച്ചതെന്നും അതിന് തൊട്ടുപിന്നാലെ അധ്യാപകൻ പുറത്ത് പോവുന്നതാണ് ദൃശ്യങ്ങളിലുള്ളതെന്നും ഫാസിൽ വ്യക്തമാക്കിയിരുന്നു.

ALSO READ : വിദ്യാർഥികൾ മാപ്പ് പറയണം, കാഴ്‌ച പരിമിതിയുള്ള അധ്യാപകനെ പരിഹസിച്ച സംഭവത്തില്‍ നടപടിയുമായി കോളജ് കൗൺസിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.