ETV Bharat / state

ലൈഫ് മിഷന്‍ പിഎംഎവൈ ഗുണഭോക്താക്കളുടെ സംഗമം സംഘടിപ്പിച്ചു

author img

By

Published : Jan 6, 2020, 8:17 PM IST

ലൈഫ്, പ്രധാനമന്ത്രി ആവാസ് അർബൻ പദ്ധതികളുടെ ഗുണഭോക്താക്കളുടെ സംഗമമാണ് സംഘടിപ്പിച്ചത്.

life mission Beneficiaries meeting organized  pradhan mantri awas yojana urban  LIFE MISSION  ഗുണഭോക്താക്കളുടെ സംഗമം സംഘടിപ്പിച്ചു  കൊച്ചി  എറണാകുളം ജില്ലാവാര്‍ത്തകള്‍
ലൈഫ് മിഷന്‍ പി എം എ വൈ ഗുണഭോക്താക്കളുടെ സംഗമം സംഘടിപ്പിച്ചു

എറണാകുളം: കൊച്ചി കോർപ്പറേഷനിലെ ലൈഫ് മിഷന്‍, പ്രധാനമന്ത്രി ആവാസ് അർബൻ പദ്ധതി ഗുണഭോക്താക്കളുടെ സംഗമം സംഘടിപ്പിച്ചു. കൊച്ചി മേയർ സൗമിനി ജെയിൻ സംഗമം ഉദ്ഘാടനം ചെയ്‌തു. 1513 ഗുണഭോക്താക്കൾ പങ്കെടുത്തു. ഭവന പദ്ധതികളുമായി ബന്ധപെട്ടവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഇത്തരം കൂട്ടായ്‌മകൾ കൊണ്ട് മാത്രമേ കഴിയുകയുള്ളുവെന്ന് മേയർ സൗമിനി ജെയിൻ പറഞ്ഞു. പദ്ധതികളുമായി ബന്ധപ്പെട്ട് നിരവധി പ്രശ്‌നങ്ങളാണ് ആളുകൾ പറയുന്നതെന്നും മേയർ പറഞ്ഞു.

കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കു കീഴിലുള്ള വിവിധ ജനക്ഷേമ പദ്ധതികളുടെ ഫലം പൊതുജനങ്ങളിലെത്തിക്കുന്നതിന്‍റെ ഭാഗമായി വിവിധ വകുപ്പുകളുടെ ഹെൽപ് ഡെസ്‌കുകൾ സംഗമത്തോടനുബന്ധിച്ച് പ്രവർത്തിച്ചിരുന്നു. ഒരു വീട് എന്നതിനപ്പുറം വീടുമായി ബന്ധപ്പെട്ട മറ്റു സൗകര്യങ്ങളും ഏർപ്പാടാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഗമം സംഘടിപ്പിച്ചത്. ആധാർ എൻറോൾമെന്‍റ്, റേഷൻ കാർഡിൽ പേരു ചേർക്കൽ, വൈദ്യുതി - കുടിവെള്ള കണക്ഷന് അപേക്ഷിക്കൽ തുടങ്ങിയവയ്ക്കും പരിപാടിയില്‍ സൗകര്യമൊരുക്കിയിരുന്നു.

പട്ടികജാതി വികസനം, ഫിഷറീസ്, സാമൂഹ്യനീതി തുടങ്ങിയ വകുപ്പുകളുടെ കൗണ്ടറുകളും സജ്ജീകരിച്ചിരുന്നു. ടൈലുകൾ, പൈപ്പ്, ഇലക്‌ട്രിഫിക്കേഷൻ സാമഗ്രികൾ, പെയിന്‍റ് തുടങ്ങിയവ 40 മുതൽ 60 % വരെ വിലക്കുറവിൽ നൽകുന്നതിനുള്ള സ്റ്റാളുകളുകൾ ഒരുക്കിയതും സംഗമത്തിന്‍റെ പ്രത്യേകതയായിരുന്നു.

Intro:Body:കൊച്ചി കോർപ്പറേഷനിലെ ലൈഫ്, പ്രധാനമന്ത്രി ആവാസ് അർബൻ പദ്ധതി ഗുണഭോക്താക്കളുടെ സംഗമം സംഘടിപ്പിച്ചു. കൊച്ചി മേയർ സൗമിനി ജെയിൻ ഉദ്ഘാടനം ചെയ്തു. 1513 ഗുണഭോക്താക്കൾ പങ്കെടുത്തു. ഭവന പദ്ധതികളുമായി ബന്ധപെട്ടവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇത്തരം കൂട്ടായ്മകൾ കൊണ്ട് മാത്രമേ കഴിയുകയുള്ളൂവെന്ന് മേയർ സൗമിനി ജെയിൻ പറഞ്ഞു. പദ്ധതികളുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങളാണ് ആളുകൾ പറയുന്നതെന്നും മേയർ പറഞ്ഞു.
കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കു കീഴിലുള്ള വിവിധ ജനക്ഷേമ പദ്ധതികളുടെ ഫലം പൊതുജനങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായി വിവിധ വകുപ്പുകളുടെ ഹെൽപ് ഡെസ്കുകൾ സംഗമത്തോടനുബന്ധിച്ച് പ്രവർത്തിപ്പിച്ചിരുന്നു.
ഒരു വീട് എന്നതിനപ്പുറം വീടുമായി ബന്ധപ്പെട്ട മറ്റു സൗകര്യങ്ങളും ഏർപ്പാടാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഗമം സംഘടിപ്പിച്ചത്.
ആധാർ എൻറോൾമെന്റ്, റേഷൻ കാർഡിൽ പേരു ചേർക്കൽ, വൈദ്യുതി - കുടിവെള്ള കണക്ഷന് അപേക്ഷിക്കൽ തുടങ്ങിയവയ്ക്ക് സൗകര്യമൊരുക്കിയിരുന്നു. പട്ടികജാതി വികസനം , ഫിഷറീസ്, സാമൂഹ്യനീതി തുടങ്ങിയ വകുപ്പുകളുടെ കൗണ്ടറുകളും സജ്ജീകരിച്ചിരുന്നു. ടൈലുകൾ, പൈപ്പ്, ഇലക്ട്രിഫിക്കേഷൻ സാമഗ്രികൾ, പെയിൻറ് തുടങ്ങിയവ 40 മുതൽ 60 % വരെ വിലക്കുറവിൽ നൽകുന്നതിനുള്ള സ്റ്റാളുകളുകൾ ഒരുക്കിയതും സംഗമത്തിന്റെ പ്രത്യേകതയായിരുന്നു.

Etv Bharat
KochiConclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.