ETV Bharat / state

ഫ്ലാറ്റുടമകള്‍ക്ക് ധൈര്യം പകര്‍ന്ന് കോടിയേരി, 'ഒഴിയേണ്ടി വന്നാല്‍ ഒറ്റയ്ക്കാവില്ല'

ഫ്ലാറ്റ് നിര്‍മിച്ചവരാണ് കുറ്റക്കാര്‍. ഫ്ലാറ്റുടമകള്‍ക്ക് പറയാനുള്ളത് കോടതി കേട്ടില്ല

സിപിഎം ഫ്ലാറ്റുടമകള്‍ക്കൊപ്പമെന്ന് കോടിയേരി, "എന്ത് പ്രത്യാഘാതമുണ്ടായാലും പാര്‍ട്ടി നേരിടും"
author img

By

Published : Sep 14, 2019, 2:22 PM IST

കൊച്ചി: മരടിലെ ഫ്ലാറ്റുകൾ പൊളിക്കണമെന്ന സുപ്രീം കോടതിവിധി സ്വാഭാവിക നീതിയുടെ നിഷേധമാണെന്ന് സി.പി.എം.സംസ്ഥാന കോടിയേരി ബാലകൃഷ്ണൻ. ഫ്ലാറ്റുടമകളുടെ അവകാശം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മരടിലെ ഫ്ലാറ്റിൽ താമസിക്കുന്നവരല്ല മറിച്ച് കെട്ടിടം നിര്‍മിച്ചവരാണ് കുറ്റക്കാര്‍. ഫ്ലാറ്റിൽ താമസിക്കുന്നവർക്ക് പറയാനുള്ളത് കേൾക്കാൻ കോടതി അവസരം നൽകിയില്ലെന്നും അഭിപ്രായപ്പെട്ട കോടിയേരി, സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ സമിതിയെയും വിമര്‍ശിച്ചു. കമ്മിറ്റി താമസക്കാരുടെ അഭിപ്രായം കേൾക്കാതെയാണ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചതെന്നും പറഞ്ഞു. തീരദേശ പരിപാലന നിയമത്തിന്‍റെ പേരിൽ ഫ്ലാറ്റുകൾ പൊളിച്ചുനീക്കാൻ ഉത്തരവിട്ട കോടതി,പൊളിക്കാനുള്ള പണം എവിടെ നിന്ന് കണ്ടെത്തുമെന്നോ പൊളിച്ചാൽ അവശിഷ്‌ടങ്ങള്‍ എവിടെ നിക്ഷേപിക്കുമെന്നോ പറയുന്നില്ലെന്നും പറഞ്ഞ കോടിയേരി, ഫ്ലാറ്റുടമകള്‍ക്കൊപ്പം സിപിഎം ഉണ്ടാകുമെന്നും ഉറപ്പും നല്‍കി. അതിന്‍റെ പേരിൽ എന്ത് പ്രത്യാഘാതമുണ്ടായാലും നേരിടാൻ സിപിഎം തയ്യാറാണ്. സർക്കാരിന് എന്തെങ്കിലും ചെയ്യാൻ കഴിയുമോ എന്നത് മുഖ്യമന്ത്രിയുമായി സംസാരിക്കും. എല്ലാ രാഷട്രീയ പാർട്ടികളും ഒന്നിച്ചു നിൽക്കണമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
എം.സ്വരാജ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ നടന്ന പ്രതിഷേധ ധർണ്ണയിൽ സി.പി.എം. ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ ഉൾപ്പടെ നിരവധി പ്രമുഖർ പങ്കെടുത്തു.

Intro:Body:സുപ്രിം കോടതി പൊളിച്ചു നീക്കാൻ ഉത്തരവിട്ട മരടിലെ ഫ്ലാറ്റു സമുച്ചയങ്ങൾ സി.പി.എം.സംസ്ഥാന കോടിയേരി ബാലകൃഷ്ണൻ സന്ദർശിച്ചു. ഫ്ലാറ്റുടമകളുമായി സംസാരിക്കുകയും സി.പി.എം കൂടെയുണ്ടാവുമെന്ന് അറിയിക്കുകയും, സാധ്യമായെതെല്ലാം ചെയ്യുമെന്ന് ഉറുപ്പു നൽകുകയും ചെയ്തു. ഫ്ലാറ്റുടമകൾ കോടിയേരി ബാലകൃഷ്ണന് നിവേദനം സമർപ്പിച്ചു.ഫ്ലാറ്റുടമകളുടെ മനുഷ്യാവകാശം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഫ്ലാറ്റുകൾ പൊളിക്കണമെന്ന സുപ്രിം കോടതി വിധി സ്വാഭാവിക നീതിയുടെ നിഷേധമാണെന്ന് അദ്ദേഹം പറഞ്ഞു
മരടിലെ ഫ്ലാറ്റിൽ താമസിക്കുന്നവർ കുറ്റക്കാരല്ല. ബിൽഡേഴ്സാണ് നിയമ ലംഘകർ
ഫ്ലാറ്റിൽ താമസിക്കുന്നവർക്ക് പറയാനുള്ളത് കേൾക്കാൻ കോടതി അവസരം നൽകിയില്ല.
സുപ്രീം കോടതി നിയോഗിച്ച കമ്മിറ്റി ബിൽഡേഴ്സിന്റെ അഭിപ്രായം മാത്രമാണ് കേട്ടത്.താമസക്കാരുടെ അഭിപ്രായം കേൾക്കാതെയാണ് സുപ്രിം കോടതി നിയോഗിച്ച മൂന്നംഗ സമിതി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. തീരദേശ പരിപാലന നിയമത്തിന്റെ പേരിൽ ഫ്ലാറ്റുകൾ പൊളിച്ചുനീക്കാൻ ഉത്തരവിട്ട കോടതി,
പൊളിക്കാനുള്ള പണം എവിടെ നിന്ന് കണ്ടെത്തുമെന്നോ പൊളിച്ചാൽ അവശിഷ്ടങ്ങൾ എവിടെ നിക്ഷേപിക്കുമെന്നോ പറയുന്നില്ല.
കുടിയൊഴിപ്പിക്കുന്നവരുടെ കൂടെയാണ് സി പി ഐ എംകണ്ണിൽ ചോരയില്ലാത്ത വിധിയാണിത്
ഒഴിപ്പിക്കാൻ വന്നാൽ ആരും ഒറ്റക്കാവില്ല
സി പി ഐ എം ഒപ്പമുണ്ടാവും.
അതിന്റെ പേരിൽ എന്തു പ്രത്യാഘാതമുണ്ടായാലും നേരിടാൻ സി പി ഐ എം തയ്യാറാണ്.സർക്കാരിന് എന്തെങ്കിലും ചെയ്യാൻ കഴിയുമോ എന്നത് മുഖ്യമന്ത്രിയുമായി സംസാരിക്കും. എല്ലാ രാഷട്രീയ പാർട്ടികളും ഒന്നിച്ചു നിൽക്കണം.സർക്കാരും ഒപ്പമുണ്ടാകും
സർക്കാരിന് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യും.സുപ്രീം കോടതി ഈ വിധി സംബന്ധിച്ച് പുനർവിചിന്തനം നടത്തണം
തിരുത്തൽ ഹർജി എടുക്കുമ്പോൾ മാനുഷിക പരിഗണന നൽകണമെന്നും കോടിയേരി ആവശ്യപ്പെട്ടു.എം.സ്വരാജ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ നടന്ന പ്രതിഷേധ ധർണ്ണയിൽ സി.പി.എം. ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ ഉൾപ്പടെ നിരവധി പ്രമുഖർ പങ്കെടുത്തു.

Etv Bharat
Kochi
Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.