ETV Bharat / state

പീഡന പരാതി; കെ. ശശീന്ദ്രൻ മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന് കെ. ബാബു

author img

By

Published : Jul 20, 2021, 7:18 PM IST

വിഷയത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും കെ. ബാബു എംഎൽഎ ആവശ്യപ്പെട്ടു.

k saseendran  k saseendran news  k babu mla  rape case issue k saseendran  കെ. ശശീന്ദ്രൻ വാർത്ത  പീഡന പരാതി ഒതുക്കിതീർക്കാൻ ശ്രമം  കെ. ബാബു വാർത്ത
കെ. ബാബു

എറണാകുളം: സ്ത്രീ പീഡന കേസ് ഒതുക്കി തീർക്കാൻ ഇടപെട്ട എ.കെ. ശശീന്ദ്രൻ മന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് കെ ബാബു എംഎൽഎ.
സ്ഥാനം രാജിവയ്ക്കാൻ മന്ത്രി തയ്യാറല്ലെങ്കിൽ മുഖ്യമന്ത്രി രാജി ചോദിച്ച് വാങ്ങണമെന്നും കെ. ബാബു ആവശ്യപ്പെട്ടു.

പീഡനക്കേസ് ഒതുക്കി തീർക്കാൻ മന്ത്രി ഇടപെട്ടുവെന്ന് വ്യക്തമായിരിക്കുകയാണെന്നും പീഡനത്തിനിരയായ യുവതി തന്നെ വ്യക്തമാക്കിയത് മന്ത്രി പല തവണകളായി വിഷയത്തിൽ ഇടപെട്ടുവെന്നാണെന്നും ബാബു പറഞ്ഞു.

കെ. ബാബു മാധ്യമങ്ങളോട്

ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌ത് പീഡന പരാതി ഒതുക്കാനാണ് മന്ത്രി ശ്രമിച്ചിരിക്കുന്നതെന്നും ഇത് സത്യപ്രതിജ്ഞ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. ഒരു നിമിഷം പോലും മന്ത്രി തൽസ്ഥാനത്ത് തുടരാൻ പാടില്ലെന്നും ഇരയായ പെൺകുട്ടി കൊല്ലം എസ്‌പിക്ക് വാട്ട്സാപ്പിൽ പരാതി അയച്ചിരന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Also Read: പീഡന കേസ് പരാതി ഒതുക്കിത്തീർക്കാൻ മന്ത്രി എ.കെ. ശശീന്ദ്രൻ ഇടപെട്ടതായി ആരോപണം

എന്നാൽ, ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും അടിയന്തരമായി കേസ് രജിസ്റ്റർ ചെയ്‌ത് കുറ്റാരോപിതനെ അറസ്റ്റ് ചെയ്യണമെന്നും കെ. ബാബു ആവശ്യപ്പെട്ടു. മുമ്പ് മന്ത്രി രാജിവെച്ചതിനേക്കാൾ ഗൗരവമായ പ്രശ്‌നമാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

സർക്കാരും പാർട്ടിയും സ്ത്രീപക്ഷത്താണെങ്കിൽ കേസ് ഒതുക്കാൻ ശ്രമിച്ചയാൾ മന്ത്രി സഭയിൽ തുടരാൻ പാടില്ലെന്നും മുഖ്യമന്ത്രി കാര്യങ്ങൾ അറിഞ്ഞിരിക്കാനാണ് സാധ്യതയെന്നും കെ. ബാബു ആരോപിച്ചു. അങ്ങനെയെങ്കിൽ കേസ് ഒതുക്കാൻ ശ്രമിച്ച മന്ത്രിയെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചിട്ടുള്ളതെന്നും പിണറായി ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കണമെന്നും കെ. ബാബു ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.