ETV Bharat / state

ജീവിതത്തോട് പൊരുതി വൃക്കരോഗിയായ വീട്ടമ്മ

author img

By

Published : Nov 8, 2019, 2:30 AM IST

Updated : Nov 8, 2019, 2:51 PM IST

ഷൈനി ഇപ്പോൾ മരണത്തിനും ജീവിതത്തിനും ഇടയിലുള്ള നൂൽപ്പാലത്തിലാണെന്നും ഇരു വൃക്കകളും തകരാറിലായ ഷൈനിക്ക്  ജീവൻ നഷ്ടപ്പെടാതിരിക്കാൻ വൃക്ക മാറ്റി വെയ്ക്കൽ മാത്രമേ പരിഹാരമുള്ളൂവെന്ന് ഡോക്ടർമാർ

ജീവിതത്തോട് പൊരുതി വൃക്കരോഗിയായ വീട്ടമ്മ

എറണാകുളം: വൃക്കരോഗത്തോട് മല്ലിട്ട് ബധിരയും മൂകയുമായ വീട്ടമ്മ. കോതമംഗലം, വടാട്ടുപാറ സ്വദേശി തവരക്കാട്ട് സതീഷിൻ്റെ ഭാര്യ ഷൈനിയാണ് രണ്ട് വൃക്കകളും തകരാറിലായി ചികിത്സയിൽ കഴിയുന്നത്. രണ്ട് കുരുന്നു കുട്ടികളുടെ മാതാവ് കൂടിയാണ് ഈ വീട്ടമ്മ. കക്ഷിരാഷ്ട്രീയ ഭേദമില്ലാതെയാണ് നാട്ടുകാർ ഈ കുടുംബത്തിനു വേണ്ടി രംഗത്തു വന്നത്.

എന്നാൽ ഷൈനി ഇപ്പോൾ മരണത്തിനും ജീവിതത്തിനും ഇടയിലുള്ള നൂൽപ്പാലത്തിലാണെന്നും ഇരു വൃക്കകളും തകരാറിലായ ഷൈനിക്ക് ജീവൻ നഷ്ടപ്പെടാതിരിക്കാൻ വൃക്ക മാറ്റി വെയ്ക്കൽ മാത്രമേ പരിഹാരമുള്ളൂവെന്നാണ് ഡോക്ടർമാർ പറയുന്നത്. അനുയോജ്യമായ എ നെഗറ്റീവ് ഗ്രൂപ്പ് വൃക്കയും, 30 ലക്ഷത്തോളം രൂപയും ലഭിച്ചാൽ മാത്രമേ ഇനിയത് സാധ്യമാകൂ.

ജീവിതത്തോട് പൊരുതി വൃക്കരോഗിയായ വീട്ടമ്മ

ഷൈനിയുടെ ഭർത്താവ് സതീഷും ബധിരനും മൂകനുമാണ്. നിലവിൽ പുന്നേക്കാട് ഒരു ചെറിയ ഹോട്ടലിൽ ജോലിക്കാരനാണ് സതീഷ്. കുറഞ്ഞ വരുമാനം കൊണ്ടാണ് സതീഷും ഷൈനിയും രണ്ട് കുരുന്നുകളുമടങ്ങുന്ന കുടുംബം ജീവിക്കുന്നത്. ഷൈനിയുടെ കുടുംബത്തെ സഹായിക്കുന്നതിനായി കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സന്ധ്യ ലാലു കൺവീനറായും, വാർഡ് മെമ്പർ വിജയമ്മ ഗോപി ചെയർമാനും, ബിനോയി ചാക്കോ കോഓർഡിനേറ്ററുമായി ചികിത്സാ സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. സന്ധ്യ ലാലു ഫോൺ; 9496045824.

Intro:Body:special news

കോതമംഗലം - ബധിരയും മൂകയുമായ വീട്ടമ്മ ചികിത്സാ സഹായം തേടുന്നു; രണ്ട് കുരുന്നു കുട്ടികളുടെ മാതാവാണ് വൃക്കരോഗിയായ ഈ വീട്ടമ്മ .

കോതമംഗലം, വടാട്ടുപാറ സ്വദേശി തവരക്കാട്ട് സതീഷിന്റെ ഭാര്യ ഷൈനിയാണ് രണ്ട് കിഡ്നി കളും തകരാറിലായി ചികിത്സ തേടിയിരിക്കുന്നത്.

ഒൻപതും, ഏഴും വയസ്സുള്ള രണ്ട് പെൺകുട്ടികളുടെ എല്ലാമായ ബധിരയും മൂകയുമായ ഒരമ്മയുടെ ജീവൻ നഷ്ടപ്പെട്ട് പോകാതെ ആ കുരുന്നുകളുടെ താങ്ങായി ഈ അമ്മ ഇനിയും ഒപ്പമുണ്ടാകണമെന്നാണ് നല്ല വരായ നാട്ടുകാർ ആഗ്രഹിക്കുന്നത്.
അതു കൊണ്ടാണ് കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ എല്ലാവരും ഈ കുടുംബത്തിനു വേണ്ടി രംഗത്തു വന്നത്.

എറണാകുളം ജില്ലയിലെ കോതമംഗലം വടാട്ടുപാറ തവരക്കാട്ട് സതീഷിന്റെ ഭാര്യ ഷൈനി ഇപ്പോൾ മരണത്തിനും ജീവിതത്തിനും ഇടയിലുള്ള നൂൽപ്പാലത്തിലാണ്. ഇരു വൃക്കകളും തകരാറിലായ ഷെെനിയുടെ നില ഗുരുതര സ്ഥിതിയിലാണ്. ജീവൻ നഷ്ടമാകാതിരിക്കണമെങ്കിൽ വൃക്ക മാറ്റി വയ്ക്കൽ മാത്രമേ പരിഹാരമുള്ളൂവെന്ന് ഡോക്ടർമാർ വിധി എഴുതി കഴിഞ്ഞിരിക്കുന്നു. അനുയോജ്യമായ A-ve ഗ്രൂപ്പ് വൃക്കയും, 30 ലക്ഷത്തോളം രൂപയും ലഭിച്ചാൽ മാത്രമേ ഇനിയതു സാധ്യമാകുകയുള്ളൂ.

ഷൈനിയുടെ ഭർത്താവ് സതീഷും ബധിരനും മൂകനുമാണ്. നിലവിൽ പുന്നേക്കാട് ഒരു ചെറിയ ഹോട്ടലിൽ ജോലിക്കാരനാണ് സതീഷ്. അവിടെ നിന്ന് ലഭിക്കുന്ന കുറഞ്ഞ വരുമാനം കൊണ്ട് വേണം സതീഷും ഷൈനിയും രണ്ട് കുരുന്നുളുമടങ്ങുന്ന ഈ കുടുംബം ജീവിതത്തിന്റെ എല്ലാ സങ്കടങ്ങൾക്കൊപ്പം ജീവിക്കുവാൻ. ഷൈനിയുടെ കുടുംബത്തെ സഹായിക്കുന്നതിനായി കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സന്ധ്യ ലാലു കൺവീനറായും, വാർഡ് മെമ്പർ വിജയമ്മ ഗോപി ചെയർമാനും, ബിനോയി ചാക്കോ കോഓർഡിനേറ്ററുമായി ചികിത്സാ സഹായ സമിതി രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.

ഷൈനിയുടെ ചികിത്സക്കായി സു മനസ്സുകളിൽ നിന്ന് ലഭിക്കുന്ന തുക സ്വരൂപിക്കുന്നതിനായി കുട്ടമ്പുഴ യൂണിയൻ ബാങ്ക് ശാഖയിൽ ഷൈനി ചികിത്സാ സഹായനിധിയെന്ന പേരിൽ 403802010016994 (IFSC: UBINO540382) എന്ന നമ്പറിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.

ബൈറ്റ് - രാധാമണി (ഷൈനിയുടെ ഭർത്താവിന്റെ മാതാവ്)Conclusion:kthamangalam
Last Updated : Nov 8, 2019, 2:51 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.