ETV Bharat / state

HC On Solar Sexual Assault Case: ഗണേഷ്‌ കുമാറിനെതിരെയുള്ള കേസ്; മജിസ്‌ട്രേറ്റ് കോടതി നടപടികള്‍ക്കുള്ള സ്റ്റേ നീട്ടി ഹൈക്കോടതി - സിബിഐ

High court stayed Ganesh Kumar case: സോളാർ കേസിൽ ഉമ്മൻ ചാണ്ടിയുടെ പേര്‌ എഴുതി ചേർത്ത കേസിൽ കെ ബി ഗണേഷ്‌ കുമാറിനെതിരെ കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെ നടപടികൾക്കുള്ള സ്റ്റേ ഹൈക്കോടതി ഒക്ടോബർ 16 വരെ നീട്ടി.

solar case  solar sexual assault case  solar case kb ganesh kumar involment  oommen chandy in solar case  cbi report  ഗണേഷ്‌ കുമാറിനെതിരെയുള്ള കേസ്‌ നീട്ടി  സോളാർ കേസ്‌  കേസ്‌ ഹൈക്കോടതി ഒക്ടോബർ 16 വരെ സ്റ്റേ ചെയ്‌തു  സോളാർ കേസിൽ ഉമ്മൻ ചാണ്ടിയ്‌ക്കു പങ്കില്ല  സോളാർ വിവാദം  സിബിഐ  high court stayed Ganesh Kumar case
HC On Solar Sexual Assault Case
author img

By ETV Bharat Kerala Team

Published : Sep 27, 2023, 9:09 AM IST

എറണാകുളം : സോളാർ കേസിലെ (solar case) പരാതിക്കാരിയുടെ കത്തിൽ കൂട്ടിച്ചേർക്കലുകളുണ്ടായെന്ന് ആരോപിച്ച് നൽകിയ പരാതിയിൽ കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെ നടപടികൾക്കുള്ള സ്റ്റേ ഹൈക്കോടതി ഒക്ടോബർ 16 വരെ നീട്ടി (HC On Solar Sexual Assault Case). ജസ്റ്റിസ് പി വി കുഞ്ഞികൃഷ്‌ണനാണ്‌ (justice PV Kunjikrishan) സ്റ്റേ നീട്ടിയത്. ഹർജി ഒക്ടോബർ 16 ന് വീണ്ടും പരിഗണിക്കും.

മുൻമന്ത്രി കെ ബി ഗണേഷ് കുമാറിനെയും (Ganesh Kumar) സോളാർ കേസിലെ പരാതിക്കാരിയെയും എതിർകക്ഷികളാക്കി അഡ്വ. സുധീർ ജേക്കബാണ് മജിസ്ട്രേറ്റ് കോടതിയിൽ പരാതി നൽകിയത് (Adv. Sudheer Jacob filed a case in Magistrate Court) കത്തിൽ തിരുത്തൽ വരുത്താൻ ഗൂഢാലോചന നടത്തിയെന്നും, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ (Oommen Chandy) പേര് പിന്നീട് എഴുതിച്ചേർത്തതാണ് എന്നുമാണ് പരാതിയിലെ ആരോപണങ്ങൾ. 18 ന് ഹാജരാകാൻ കൊട്ടാരക്കര കോടതി ഗണേഷ് കുമാറിന് കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു.

പരാതിയിൽ നേരത്തെ സമൻസ് അയച്ചതിനെതിരെ ഗണേഷ് കുമാർ നൽകിയ ഹർജിയിൽ ഹൈക്കോടതി ആറുമാസത്തേക്ക് തുടർ നടപടികൾ സ്റ്റേ ചെയ്‌തിരുന്നു. നേരത്തെ അനുവദിച്ചിരുന്ന സ്റ്റേ കാലാവധി അവസാനിച്ചതോടെയാണ് കൊട്ടാരക്കര കോടതി കേസ് വീണ്ടും പരിഗണിച്ചതും ഹാജരാകാൻ ആവശ്യപ്പെട്ടതും.

എന്നാൽ സോളാർ വിവാദത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേര്‌ കൂട്ടി ചേർത്തതിൽ മുൻമന്ത്രി കെ ബി ഗണേഷ്‌ കുമാറിനും പങ്കുണ്ടെന്ന് സിബിഐ (CBI) കണ്ടെത്തി. പരാതിക്കാരിയായ സ്‌ത്രീ ജയിലിൽ ആയിരുന്ന സമയത്ത്‌ എഴുതിയ കത്ത്‌ ഗണേഷ്‌ കുമാർ സഹായിയെ വിട്ട് കൈവശപ്പെടുത്തിയെന്നും പീന്നിട്‌ ഉമ്മൻ ചാണ്ടിയുടെ പേര്‌ എഴുതി ചേർക്കുകയായിരുന്നു എന്നുമാണ്‌ സിബിഐയുടെ കണ്ടെത്തൽ.

READ MORE : Solar Sexual Assault Case | സോളാർ പീഡന കേസ് : മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കുറ്റവിമുക്തനാക്കിയ സിബിഐ റിപ്പോർട്ട് അംഗീകരിച്ച് കോടതി

അതേസമയം അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയ്‌ക്ക് സോളാർ പീഡന കേസിൽ പങ്കില്ലെന്നു സിബിഐയുടെ റിപ്പോർട്ട്‌ കോടതി അംഗീകരിച്ചു. ആറ് കേസുകളാണ് സോളാർ പീഡന കേസുമായി ബന്ധപ്പെട്ട് സിബിഐ (CBI) രജിസ്റ്റർ ചെയ്‌തിരുന്നത്. പരാതിക്കാരി ഉന്നയിച്ച കാര്യം സ്ഥാപിക്കാന്‍ പര്യാപ്‌തമായ തെളിവുകള്‍ ഇല്ലെന്നതിനാലാണ് ഒമ്പത് വർഷം നീണ്ട അന്വേഷണം സിബിഐ അവസാനിപ്പിച്ചത്‌.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.