ETV Bharat / state

മൂത്തൂറ്റ് സമരം; മധ്യസ്ഥ ചർച്ച പരാജയം - മൂത്തൂറ്റ് സമരം

മാനേജ്മെന്‍റിന്‍റെ പിടിവാശിയാണ് ചർച്ച പരാജയപ്പെടാൻ കാരണമെന്ന് സിഐടിയു

Elamaram Kareem on muthoot strike  മൂത്തൂറ്റ് സമരം; മധ്യസ്ഥ ചർച്ച പരാജയം  മൂത്തൂറ്റ് സമരം
മൂത്തൂറ്റ് സമരം
author img

By

Published : Jan 14, 2020, 10:45 PM IST

എറണാകുളം: മൂത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ് സമരം ചർച്ച ചെയ്യാൻ ഹൈക്കോടതി നിയോഗിച്ച മധ്യസ്ഥ ചർച്ച പരാജയപ്പെട്ടു. മാനേജ്മെന്‍റിന്‍റെ പിടിവാശിയാണ് ചർച്ച പരാജയപ്പെടാൻ കാരണമെന്നും അനുകൂലമായ നടപടി ഉണ്ടായില്ലെങ്കിൽ സമരം ശക്തമാക്കുമെന്നും സിഐടിയു വ്യക്തമാക്കി. ജീവനക്കാരുടെ സമരത്തിനെതിരെ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് മുത്തൂറ്റ് മാനേജ്മെന്‍റ് കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതേ തുടർന്നാണ് തൊഴിലാളികളുട പ്രശ്‌നം ഗൗരവമുള്ളതാണെന്നും ഒത്തുതീർപ്പ് ചർച്ച നടത്തണമെന്നും കോടതി നിർദേശിച്ചത്. തുടര്‍ന്ന് അഡ്വ. ലിജി ജെ. വടക്കേടത്തിനെ മധ്യസ്ഥനായി നിശ്ചയിക്കുകയായിരുന്നു.

മാനേജ്മെന്‍റിന്‍റെ പിടിവാശിയാണ് ചര്‍ച്ച പരാജയപ്പെടാന്‍ കാരണമെന്ന് സിഐടിയു

പിരിച്ചുവിട്ട 164 തൊഴിലാളികളെ തിരിച്ചെടുക്കണമെന്ന ആവശ്യമാണ് തൊഴിലാളികൾക്ക് വേണ്ടി സിഐടിയു മുന്നോട്ട് വച്ചത്. എന്നാൽ സാമ്പത്തിക നഷ്ടത്തെ തുടർന്ന് അടച്ച് പൂട്ടിയ 43 ബ്രാഞ്ചുകൾ തുറക്കില്ലന്നും ജീവനക്കാരെ തിരിച്ചെടുക്കില്ലെന്നും മാനേജ്മെന്‍റ് വ്യക്തമാക്കി. ഈയൊരു സാഹചര്യത്തിൽ തൊഴിലാളികൾ സമരം ശക്തമാക്കുമെന്ന് സിഐടിയു സംസ്ഥാന സെക്രട്ടറി എളമരം കരീം പറഞ്ഞു. തീരുമാനമെടുക്കാൻ അധികാരമില്ലാത്തവരെയാണ് മാനേജ്മെന്‍റ് ചർച്ചയ്ക്ക് ചുമതലപ്പെടുത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സിഐടിയുവിന്‍റെ ആവശ്യങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്ന് മുത്തൂറ്റ് മാനേജ്മെന്‍റ്

അതേസമയം സിഐടിയുവിന്‍റെ ആവശ്യങ്ങൾ അംഗീകരിക്കാൻ കഴിയില്ലന്ന് മുത്തൂറ്റ് ഫിനാൻസ് ഡിജിഎം ബാബു ജോൺ മലയിൽ വ്യക്തമാക്കി. പിരിച്ചു വിട്ട തൊഴിലാളികളെ തിരിച്ചെടുക്കാൻ ആകില്ലെന്നാണ് മാനേജ്‍മെന്‍റിന്‍റെ നിലപാട്. ബോർഡ്‌ ആലോചിച്ചെടുത്ത തീരുമാനമാണെന്നും സമരം തുടർന്നാൽ ഇനിയും ബ്രാഞ്ചുകൾ പൂട്ടേണ്ടി വരുമെന്നും മാനേജ്മെന്‍റ് അറിയിച്ചു.

Intro:Body:

[1/14, 6:24 PM] parvees kochi: മൂത്തൂറ്റ് സമരം ചർച്ച പരാജയപ്പെട്ടു. ഹൈക്കോടതി നിയോഗിച്ച മധ്യസ്ഥന്റെ സാന്നിധ്യത്തിൽ നടന്ന ചർച്ചയാണ് പരാജയപ്പെട്ടത്. ജനുവരി ഇരുപതിന് വീണ്ടും ചർച്ച നടത്തും.

മാനേജ് മെന്റിന്റെ പിടിവാശിയാണ് ചർച്ച പരാജയപ്പെടാൻ കാരണമെന്ന് സി.ഐ.ടി.യു. സമരം ശക്തമാക്കും.

[1/14, 6:29 PM] parvees kochi: പിരിച്ചു വിട്ട തൊഴിലാളികളെ തിരിച്ചെടുക്കാൻ ആകില്ലെന്ന് മാനേജ്‍മെന്റ്

Citu പറയുന്നത് പോലെ തീരുമാനം എടുക്കാൻ ആകില്ല

ഡിജിഎം ബാബു ജോൺ മലയിൽ

സമരം തുടർന്നാൽ ഇനിയും ബ്രാഞ്ചുകൾ പൂട്ടേണ്ടി വരും.ബോർഡ്‌ ആലോചിച്ചെടുത്ത തീരുമാനമെന്നും മാനേജ്മെന്റ്

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.