ETV Bharat / state

കൊച്ചിയിലെ പി.വി.എസ് ആശുപത്രി സന്ദർശിച്ച് ജില്ലാ കലക്‌ടർ

author img

By

Published : Mar 27, 2020, 11:22 PM IST

കാലങ്ങളായി പൂട്ടിക്കിടക്കുന്ന കലൂരിലെ പി.വി.എസ് ആശുപത്രി കൊവിഡ് രോഗികളുടെ ചികിത്സക്ക് വേണ്ടിയാണ് ജില്ലാ ഭരണകൂടം ഏറ്റെടുത്തത്

പി.വി.എസ് ആശുപത്രി  പി.വി.എസ് ആശുപത്രി കലൂർ  പി.വി.എസ് ആശുപത്രി കൊവിഡ് കെയർ  പി.വി.എസ് ആശുപത്രിയിൽ കലക്‌ടർ  District Collector visits PVS Hospital  PVS Hospital Kochi
കലക്‌ടർ

എറണാകുളം: കൊച്ചിയിൽ കൊറോണ കെയർ സെന്‍ററായി ജില്ലാ ഭരണകൂടം ഏറ്റെടുത്ത കലൂരിലെ പി.വി.എസ് ആശുപത്രി എറണാകുളം ജില്ലാ കലക്‌ടർ എസ്. സുഹാസ് സന്ദർശിച്ചു. തിങ്കളാഴ്‌ചയോടെ ആശുപത്രി പ്രവർത്തനമാരംഭിക്കും. 40 ഐസിയു ബെഡുകളും 300 സാധാ ബെഡുകളും 100 പേ വാർഡുകളും സജ്ജീകരിക്കും. ഇന്ന് തന്നെ വൈദ്യുതിയും നാളെ വൈകിട്ടോടെ വെള്ളവും ലഭ്യമാക്കും. കഴിഞ്ഞ പ്രളയ കാലത്ത് വെള്ളം കയറിയ ഒന്നാം നിലയിൽ ശുചീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും ജില്ലാ കലക്‌ടർ അറിയിച്ചു.

ആശുപത്രി സന്ദർശിച്ച് ജില്ലാ കലക്‌ടർ

ദീർഘനാളായി പൂട്ടി കിടക്കുകയായിരുന്ന എറണാകുളം പി.വി.എസ് ആശുപത്രി കൊവിഡ് ചികിത്സക്ക് വേണ്ടിയാണ് ജില്ലാ ഭരണകൂടം ഏറ്റെടുത്തത്. കണയന്നൂർ തഹസിൽദാർ ബീന പി. ആനന്ദിനാണ് ഏറ്റെടുക്കൽ ചുമതല. തഹസിൽദാർ മുഹമ്മദ് സാബിർ, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. എം. ഹനീഷ് എന്നിവർ പ്രവർത്തനം ഏകോപിപ്പിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.