എറണാകുളം: എറണാകുളം ജില്ലയില്‍ കൊവിഡ് വ്യാപനം അതീവ ഗുരുതരമായി തുടരുന്നു. 3855 പേര്‍ക്കാണ് ജില്ലയില്‍ പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിലെ ആകെ രോഗികളുടെ എണ്ണം 69,196 ആയി.
അതി തീവ്ര കൊവിഡ് വ്യാപനമുള്ള എറണാകുളം ഉൾപ്പെടെയുള്ള നാല് ജില്ലകളില്‍ ട്രിപ്പില്‍ ലോക്ക്ഡൗണ്‍ സർക്കാർ ഇന്ന് പ്രഖ്യാപിച്ചിരുന്നു. കൊവിഡ് വ്യാപനം ശക്തമായ തീരമേഖലയില്‍ കടലാക്രമണം രൂക്ഷമായത് സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാക്കി. ജില്ലയില്‍ 12 പഞ്ചായത്തുകളിലാണ് ഇപ്പോള്‍ 50 ശതമാനത്തിന് മുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ളത്. നേരത്തെ ഇത് പത്തൊമ്പത് പഞ്ചായത്തുകളായിരുന്നു. കൊച്ചി നഗരത്തോട് ചേര്‍ന്ന് കിടക്കുന്ന തൃക്കാക്കര നഗരസഭാ പരിധിയിലും കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്.
കൂടുതൽ വായനക്ക്: ഇന്ന് 34,694 പേർക്ക് കൂടി കൊവിഡ്, മരണം 93
അതേസമയം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കൊച്ചി റിഫൈനറി സ്‌കൂള്‍ ഗ്രൗണ്ടില്‍ താത്കാലിക കൊവിഡ് ചികിത്സാ കേന്ദ്രം സജ്ജമായി. ജില്ലാ ഭരണകൂടത്തിന്‍റെ ഇടപെടല്‍ വഴി ബിപിസിഎല്ലിന്‍റെ സഹകരണത്തോടെ രാജ്യത്തെ തന്നെ ഏറ്റവും വലിയ കൊവിഡ് ചികിത്സാ കേന്ദ്രമാണ് ഇവിടെ തയാറാകുന്നത്. കൊവിഡ് രോഗികളുടെ ചികിത്സയ്ക്കായി ജില്ലയില്‍ വിവിധ വിഭാഗങ്ങളിലായി തയ്യാറാക്കിയ 4302 കിടക്കകളില്‍ 2075 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 227 കിടക്കകൾ ആണ് നിലവിൽ ഒഴിവുള്ളത്.
കൂടുതൽ വായനക്ക്: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നീട്ടി, നാല് ജില്ലകളില്‍ ട്രിപ്പില്‍ ലോക്ക്ഡൗണ്‍