ബാലവേല ചെയ്യിപ്പിച്ച സംഭവത്തിൽതമിഴ്നാട് സ്വദേശി പെരുമ്പാവൂരില്‍ പൊലീസ് പിടിയിലായി.വിഹപ്രം ജില്ലയിലെ ഗോവിന്ദസ്വാമി മകൻ മണികണ്ഠൻ (30) ആണ് പിടിയിലായത്.
പെരുമ്പാവൂർ കാളചന്ത ഭാഗത്ത് പ്രതി നടത്തിവന്നിരുന്ന ഉന്തുവണ്ടി കടയിൽ ജോലിചെയ്യുകയായിരുന്നു കുട്ടി. പ്രതിയുടെ ബന്ധുകൂടിയായ കുട്ടിയെയാണ് ഇയാള്‍ ജോലിക്ക് നിയോഗിച്ചിരുന്നത്.ചൈൽഡ് ലൈൻ ടീം മെമ്പർസീമ ആന്‍റണി അറിയിച്ചതനുസരിച്ചാണ് എസ്ഐ ലൈസാദ് മുഹമ്മദ്, എം.ജയകുമാരൻ നായർ തുടങ്ങയവർ അടങ്ങിയ സംഘം അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.