ETV Bharat / state

അറബിക്കടല്‍ സാക്ഷി; ചമ്പക്കുളം ചുണ്ടന് അട്ടിമറി വിജയം - champions boat league at ernakulam marine drive

കഴിഞ്ഞ നാല് മത്സരങ്ങളില്‍ ഒന്നാം സ്ഥാനത്തെത്തിയ നടുഭാഗം ചുണ്ടനെ അട്ടിമറിച്ചുകൊണ്ടാണ് ചമ്പക്കുളം ചുണ്ടന്‍ വിജയം കുറിച്ചത്. 12 മത്സരങ്ങൾ ഉൾപ്പെടുന്ന വള്ളംകളികളിൽ അഞ്ചാമത്തേതാണ് മറൈൻഡ്രൈവിൽ നടന്നത്.

അറബിക്കടല്‍ സാക്ഷി; ചമ്പക്കുളം ചുണ്ടന് അട്ടിമറി വിജയം
author img

By

Published : Oct 5, 2019, 11:08 PM IST

കൊച്ചി: ഐ.പി.എല്‍ ക്രിക്കറ്റ് മാതൃകയില്‍ സംഘടിപ്പിക്കുന്ന പ്രഥമ ചാമ്പ്യന്‍സ് ബോട്ട് ലീഗ് ചുണ്ടന്‍ വള്ളംകളിയുടെ കൊച്ചി മറൈന്‍ഡ്രൈവില്‍ നടന്ന അഞ്ചാം മത്സരത്തില്‍ അട്ടിമറി വിജയവുമായി ചമ്പക്കുളം ചുണ്ടന്‍. യുണൈറ്റഡ് ബോട്ട് ക്ലബ് കൈനകരി തുഴഞ്ഞ ചമ്പക്കുളം ചുണ്ടന്‍ (കോസ്റ്റ് ഡോമിനേറ്റേഴ്‌സ്) 17 മൈക്രോ സെക്കന്‍റുകളുടെ വ്യത്യാസത്തില്‍, കഴിഞ്ഞ നാല് മത്സരങ്ങളില്‍ ഒന്നാം സ്ഥാനത്തെത്തിയ നടുഭാഗം ചുണ്ടനെ അട്ടിമറിച്ചു. ഫോട്ടോഫിനിഷില്‍ വിജയികളെ തീരുമാനിച്ചപ്പോള്‍ ഫൈനലിലെ മൂന്ന് ടീമുകള്‍ തമ്മിലുള്ള വ്യത്യാസം ഒരു സെക്കന്‍റ് പോലുമില്ലായിരുന്നു.

3:17.99 മിനിറ്റില്‍ ചമ്പക്കുളം ഒന്നാമതെത്തിയപ്പോള്‍ 3:18.16 മിനിറ്റ് കൊണ്ട് പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടന്‍ (ട്രോപ്പിക്കല്‍ ടൈറ്റന്‍സ്) രണ്ടാമതെത്തി. മൂന്നാമതെത്തിയ പൊലീസ് ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാല്‍ ചുണ്ടന്‍ (റേജിംഗ് റോവേഴ്‌സ്) 3:18.41 മിനിറ്റ് സമയമാണെടുത്തത്. മറൈന്‍ഡ്രൈവിലെ 960 മീറ്റര്‍ ട്രാക്കില്‍ ആര്‍പ്പു വിളിച്ച് പ്രോത്സാഹിപ്പിച്ച പതിനായിരങ്ങളെ സാക്ഷിയാക്കിയാണ് ചമ്പക്കുളം മിന്നുന്ന വിജയം സ്വന്തമാക്കിയത്.

ഹീറ്റ്സിലും ഫൈനലിലും ഏറ്റവും മികച്ച സമയം മൂന്നാം ഹീറ്റ്സില്‍ കുറിച്ച നടുഭാഗത്തിന്(3:12.14 മിനിറ്റ്) നെറോലാക് എക്സെല്‍ ഫാസ്റ്റസ്റ്റ് ടീം ഓഫ് ദി ഡേ പ്രകാരം അഞ്ച് പോയിന്‍റ് അധികം ലഭിച്ചു. 68 പോയിന്‍റുമായി നടുഭാഗം ഒന്നാം സ്ഥാനത്ത് തുടരുകയാണ്. അഞ്ച് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ യുണൈറ്റഡ് ബോട്ട് ക്ലബ് കൈനകരി തുഴഞ്ഞ ചമ്പക്കുളം ചുണ്ടന്‍ (കോസ്റ്റ് ഡോമിനേറ്റേഴ്‌സ്) 37 പോയിന്‍റുമായി നില മെച്ചപ്പെടുത്തി രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു. എന്‍.സി.ഡി.സി കുമരകം തുഴഞ്ഞ ദേവസ് ചുണ്ടന്‍(മൈറ്റി ഓര്‍സ്) 34 പോയിന്‍റുമായി മൂന്നാം സ്ഥാനത്തെത്തി. 33 പോയിന്‍റുമായി പൊലീസ് ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാല്‍(റേജിംഗ് റോവേഴ്‌സ്)നാലാം സ്ഥാനത്ത് നിലയുറപ്പിച്ചിരിക്കുകയാണ്.

വേമ്പനാട് ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം (പ്രൈഡ് ചേസേഴ്‌സ്) 26 പോയിന്‍റുമായി അഞ്ചും വില്ലേജ് ബോട്ട് ക്ലബ് എടത്വ തുഴഞ്ഞ ഗബ്രിയേല്‍ (ബാക്ക് വാട്ടര്‍ നൈറ്റ്സ്) 19 പോയിന്‍റുമായി ആറാം സ്ഥാനത്തുമുണ്ട്. ടൗണ്‍ ബോട്ട് ക്ലബ് കുമരകം തുഴഞ്ഞ പായിപ്പാടനാണ് (ബാക്ക് വാട്ടര്‍ വാരിയേഴ്‌സ്-16 പോയിന്‍റ്) ഏഴാം സ്ഥാനത്ത്. കെ.ബി.സി/എസ്.എഫ്.ബി.സി കുമരകം തുഴഞ്ഞ മഹാദേവിക്കാട് കാട്ടില്‍ തെക്കേതില്‍ (തണ്ടര്‍ ഓര്‍സ്- 12 പോയിന്‍റ്) എട്ടും ബ്രദേഴ്‌സ് ബോട്ട് ക്ലബ്, എടത്വ തുഴഞ്ഞ സെന്‍റ് ജോര്‍ജ് (ബാക്ക് വാട്ടര്‍ നിന്‍ജ-10 പോയിന്‍റ്) ഒമ്പതും സ്ഥാനങ്ങളിലാണ്.

സംസ്ഥാന ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്ജ് സി.ബി.എല്‍ അഞ്ചാം മത്സരം ഉദ്ഘാടനം ചെയ്തു. ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്, മേയര്‍ സൗമിനി ജെയിന്‍, സംസ്ഥാന ടൂറിസം ഡയറക്‌ടര്‍ പി. ബാല കിരണ്‍, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. എം ബീന, ഫോര്‍ട്ട്കൊച്ചി സബ്കലക്‌ടര്‍ സ്നേഹില്‍കുമാര്‍ സിങ്, ചലച്ചിത്ര താരം ടോവിനോ തോമസ് തുടങ്ങിയ പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുത്തു. വിജയികള്‍ക്ക് റാണി ജോര്‍ജ്ജ്, പി. ബാല കിരണ്‍, ടോവിനോ തോമസ് എന്നിവര്‍ പുരസ്കാരങ്ങള്‍ നല്‍കി. ചെറുവള്ളങ്ങളുടെയും കയാക്കുകളുടെയും മത്സരവും ഇതോടനുബന്ധിച്ച് നടത്തിയിരുന്നു. പ്രമുഖ ബാന്‍ഡായ അവിയലിന്‍റെ സംഗീതപരിപാടി, ചവിട്ടുനാടകം, മോഹിനിയാട്ടം, കഥകളി, വേലകളി എന്നിവയും ഒരുക്കിയിരുന്നു.

വള്ളംകളിക്ക് ശേഷം വാക്ക് വേയിലുണ്ടായിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ നീക്കം ചെയ്ത് ടൂറിസം പ്രൊഫഷണല്‍സ് ക്ലബ് അംഗങ്ങള്‍ മാതൃകയായി. ചാമ്പ്യൻസ് ബോട്ട് ലീഗിന്‍റെ ആദ്യ നാലു മത്സരങ്ങളിലും ചാമ്പ്യന്മാരായ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്‍റെ നടുഭാഗം ചുണ്ടൻ (ട്രോപ്പിക്കൽ ടൈറ്റൻസ്) തന്നെയായിരുന്നു മറൈൻഡ്രൈവിൽ നടന്ന മത്സരത്തിലും പ്രധാന ശ്രദ്ധാകേന്ദ്രം. ആലപ്പുഴ നെഹ്റു ട്രോഫി, കോട്ടയം താഴത്തങ്ങാടി, ആലപ്പുഴ കരുവാറ്റ, പിറവം വള്ളംകളികളിൽ ചാമ്പ്യന്മാരായാണ് നടുഭാഗം അഞ്ചാം മത്സരത്തിനിറങ്ങിയത്. ആദ്യ നാല് മത്സരങ്ങളിലും ഒന്നും മൂന്ന് ഹീറ്റ്സിലടക്കം ഏറ്റവും മികച്ച സമയം കുറിച്ചതും നടുഭാഗം തന്നെയായിരുന്നു.

ഒമ്പത് ചുണ്ടൻ വള്ളങ്ങളാണ് മറൈൻഡ്രൈവിൽ പോരിനിറങ്ങിയത്. 12 മത്സരങ്ങൾ ഉൾപ്പെടുന്ന വള്ളംകളികളിൽ അഞ്ചാമത്തേതാണ് മറൈൻഡ്രൈവിൽ നടന്നത്. ഗോശ്രീ പാലം മുതൽ ഹൈക്കോടതി ജങ്‌ഷനിലെ കിൻകോ ബോട്ടുജെട്ടി വരെയുള്ള 960 മീറ്റർ ദൂരമായിരുന്നു മത്സര ട്രാക്ക്. ചുണ്ടൻവള്ളങ്ങളുടെ മത്സരങ്ങൾ കൂടാതെ ഐ.എസ്.എൽ ഫുട്ബോൾ ടീമുകളുടെ വള്ളം തുഴച്ചിലും കയാക്കിങ് മത്സരവും വാട്ടർ സ്പോർട്‌സ് പ്രദർശന പ്രകടനങ്ങളും സംഗീത പരിപാടികളും ജനങ്ങളെ ആവേശത്തിലാഴ്ത്തി. മുമ്പ് മറൈൻഡ്രൈവിൽ നടത്തിയ വള്ളംകളി കാണുവാൻ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും സോണിയ ഗാന്ധിയും എത്തിയിട്ടുണ്ടായിരുന്നു.

രണ്ട് പതിറ്റാണ്ടുകളുടെ ഇടവേളക്ക് ശേഷമാണ് എറണാകുളം മറൈൻ ഡ്രൈവിൽ ആവേശോജ്വലമായ മറ്റൊരു വള്ളംകളി നടക്കുന്നത്. 1998 ന് ശേഷം നിലച്ചുപോയ ഇന്ദിരാഗാന്ധി ജലോത്സവത്തിന്‍റെ സ്ഥാനത്ത് ചാമ്പ്യൻസ് ബോട്ട് ലീഗിന്‍റെ ഭാഗമായാണ് വള്ളംകളി വീണ്ടും മറൈൻഡ്രൈവിൽ നടന്നത്. 1998 ഡിസംബറിൽ മറൈൻഡ്രൈവിൽ നടന്ന അവസാന വള്ളംകളി മത്സരത്തിൽ ആലപ്പാട് ചുണ്ടനായിരുന്നു ചാമ്പ്യൻ. അതിനുശേഷം ടൂറിസം മേളകൾ നടന്നെങ്കിലും മത്സരങ്ങൾ ഏറ്റെടുത്ത് നടത്താനുള്ള ബുദ്ധിമുട്ടുകാരണം ഇന്ദിരാഗാന്ധി ജലോത്സവം മുടങ്ങി പോവുകയായിരുന്നു. 2013ൽ ഓണത്തോടനുബന്ധിച്ച് ജലോത്സവം വീണ്ടും തുടങ്ങാൻ ആലോചനകൾ നടത്തിയെങ്കിലും അതും ഫലവത്തായില്ല. എന്നാൽ അതിനുശേഷം സി.ബി.എൽ കടന്നു വന്നതോടെയാണ് കൊച്ചിയിൽ വീണ്ടും വള്ളംകളിയുടെ ആവേശം എത്തുന്നത്.

തൃശ്ശൂർ കോട്ടപ്പുറം (ഒക്‌ടോബർ 12), മലപ്പുറം പൊന്നാനി (ഒക്‌ടോബർ 19), ആലപ്പുഴ പുളിങ്കുന്ന് (നവംബർ 2), ആലപ്പുഴ കായംകുളം (നവംബർ 9), കൊല്ലം കല്ലട (നവംബർ 16), കൊല്ലം പ്രസിഡൻസ് ട്രോഫി (നവംബർ 23) എന്നീ ജലോത്സവങ്ങളാണ് ലീഗിലെ മറ്റു മത്സരങ്ങൾ ഇനി നടക്കാനുള്ളത്.

Intro:Body:ഐപിഎല്‍ ക്രിക്കറ്റ് മാതൃകയില്‍ സംഘടിപ്പിച്ചിട്ടുള്ള പ്രഥമ ചാമ്പ്യന്‍സ് ബോട്ട് ലീഗ് ചുണ്ടന്‍ വള്ളംകളിയുടെ കൊച്ചി മറൈന്‍ഡ്രൈവില്‍ നടന്ന അഞ്ചാം മത്സരത്തില്‍ അട്ടിമറി വിജയവുമായി ചമ്പക്കുളം ചുണ്ടന്‍.യുണൈറ്റഡ് ബോട്ട് ക്ലബ്, കൈനകരി തുഴഞ്ഞ ചമ്പക്കുളം ചുണ്ടന്‍ (കോസ്റ്റ് ഡോമിനേറ്റേഴ്സ്) 17 മൈക്രോ സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ കഴിഞ്ഞ നാലു മത്സരങ്ങളില്‍ ഒന്നാം സ്ഥാനത്തെത്തിയ നടുഭാഗം ചുണ്ടനെ അട്ടിമറിച്ചു. ഫോട്ടോഫിനിഷില്‍ വിജയികളെ തീരുമാനിച്ചപ്പോള്‍ ഫൈനലിലെ മൂന്നു ടീമുകള്‍ തമ്മിലുള്ള വ്യത്യാസം ഒരു സെക്കന്‍ഡു പോലുമില്ലായിരുന്നു.

3:17.99 മിനിറ്റില്‍ ചമ്പക്കുളം ഒന്നാമതെത്തിയപ്പോള്‍ 3:18.16 മിനിറ്റ് കൊണ്ട് പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടന്‍ (ട്രോപ്പിക്കല്‍ ടൈറ്റന്‍സ്) രണ്ടാമതെത്തി. മൂന്നാമതെത്തിയ പോലീസ് ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാല്‍ ചുണ്ടന്‍ (റേജിംഗ് റോവേഴ്സ്) 3:18.41 മിനിറ്റ് സമയമാണെടുത്തത്. മറൈന്‍ഡ്രൈവിലെ 960 മീറ്റര്‍ ട്രാക്കില്‍ ആര്‍പ്പു വിളിച്ച് പ്രോത്സാഹിപ്പിച്ച പതിനായിരങ്ങളെ സാക്ഷിയാക്കിയാണ് ചമ്പക്കുളം മിന്നുന്ന വിജയം സ്വന്തമാക്കിയത്.

ഹീറ്റ്സിലും ഫൈനലിലും ഏറ്റവും മികച്ച സമയം മൂന്നാം ഹീറ്റ്സില്‍ കുറിച്ച നടുഭാഗത്തിന്(3:12.14 മിനിറ്റ്) നെറോലാക് എക്സെല്‍ ഫാസ്റ്റസ്റ്റ് ടീം ഓഫ് ദി ഡേ പ്രകാരം അഞ്ച് പോയിന്‍റ് അധികം ലഭിച്ചു. 68 പോയിന്‍റുമായി നടുഭാഗം ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

അഞ്ച് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ യുണൈറ്റഡ് ബോട്ട് ക്ലബ്, കൈനകരി തുഴഞ്ഞ ചമ്പക്കുളം ചുണ്ടന്‍ (കോസ്റ്റ് ഡോമിനേറ്റേഴ്സ്) 37 പോയിന്‍റുമായി നില മെച്ചപ്പെടുത്തി രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു. എന്‍സിഡിസി കുമരകം തുഴഞ്ഞ ദേവസ് ചുണ്ടന്‍(മൈറ്റി ഓര്‍സ്) 34 പോയിന്‍റുമായി മൂന്നാം സ്ഥാനത്തെത്തി. 33 പോയിന്‍റുമായി പോലീസ് ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാല്‍(റേജിംഗ് റോവേഴ്സ്)നാലാം സ്ഥാനത്ത് നിലയുറപ്പിച്ചിരിക്കുകയാണ്.

വേമ്പനാട് ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം (പ്രൈഡ് ചേസേഴ്സ്- 26 പോയിന്‍റ്) അഞ്ചും വില്ലേജ് ബോട്ട് ക്ലബ് എടത്വ തുഴഞ്ഞ ഗബ്രിയേല്‍ (ബാക്ക് വാട്ടര്‍ നൈറ്റ്സ്) 19 പോയിന്‍റുമായി ആറാം സ്ഥാനത്തുമുണ്ട്. ടൗണ്‍ ബോട്ട് ക്ലബ് കുമരകം തുഴഞ്ഞ പായിപ്പാടന്‍ (ബാക്ക് വാട്ടര്‍ വാരിയേഴ്സ്-16 പോയിന്‍റ്) ഏഴാം സ്ഥാനത്തും

കെബിസി/എസ്എഫ്ബിസി കുമരകം തുഴഞ്ഞ മഹാദേവിക്കാട് കാട്ടില്‍ തെക്കേതില്‍ (തണ്ടര്‍ ഓര്‍സ്- 12 പോയിന്‍റ്) എട്ടും ബ്രദേഴ്സ് ബോട്ട് ക്ലബ്, എടത്വ തുഴഞ്ഞ സെന്‍റ് ജോര്‍ജ് (ബാക്ക് വാട്ടര്‍ നിന്‍ജ-10 പോയിന്‍റ്) ഒമ്പതും സ്ഥാനങ്ങളിലാണ്.

സംസ്ഥാന ടൂറിസം സെക്രട്ടറി ശ്രീമതി റാണി ജോര്‍ജ്ജ് സിബിഎല്‍ അഞ്ചാം മത്സരം ഉദ്ഘാടനം ചെയ്തു. ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്, മേയര്‍ ശ്രീമതി സൗമിനി ജെയിന്‍, സംസ്ഥാന ടൂറിസം ഡയറക്ടര്‍ ശ്രീ പി ബാല കിരണ്‍, കൊച്ചിന്‍ പോര്‍ട്ട്ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. എം ബീന, ഫോര്‍ട്ട്കൊച്ചി സബ്കളക്ടര്‍ ശ്രീ സ്നേഹില്‍കുമാര്‍ സിംഗ്, ചലച്ചിത്ര താരം ശ്രീ ടോവിനോ തോമസ് തുടങ്ങിയ പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുത്തു.

വിജയികള്‍ക്ക് ശ്രീമതി റാണി ജോര്‍ജ്ജ്, ശ്രീ പി ബാല കിരണ്‍, ടോവിനോ തോമസ് എന്നിവര്‍ പുരസ്ക്കാരങ്ങള്‍ നല്‍കി. ചെറുവള്ളങ്ങളുടെയും കയാക്കുകളുടെയും മത്സരവും ഇതോടനുബന്ധിച്ച് നടത്തിയിരുന്നു. പ്രമുഖ ബാന്‍ഡായ അവിയലിന്‍റെ സംഗീതപരിപാടി, ചവിട്ടുനാടകം, മോഹിനിയാട്ടം, കഥകളി, വേലകളി എന്നിവയും ഒരുക്കിയിരുന്നു.

വള്ളം കളിയ്ക്കു ശേഷം വാക്ക് വേയിലുണ്ടായിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ നീക്കം ചെയ്ത് ടൂറിസം പ്രൊഫഷണല്‍സ് ക്ലബ് അംഗങ്ങള്‍ മാതൃകയായി.

ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ആദ്യ നാലു മത്സരങ്ങളിലും ചാമ്പ്യന്മാരായ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ നടുഭാഗം ചുണ്ടൻ (ട്രോപ്പിക്കൽ ടൈറ്റൻസ്) തന്നെയായിരുന്നു മറൈൻഡ്രൈവിൽ നടന്ന മത്സരത്തിലും പ്രധാന ശ്രദ്ധാകേന്ദ്രം. ആലപ്പുഴ നെഹ്റു ട്രോഫി, കോട്ടയം താഴത്തങ്ങാടി, ആലപ്പുഴ കരുവാറ്റ, പിറവം വള്ളംകളികളിൽ ചാമ്പ്യന്മാരായാണു നടുഭാഗം അഞ്ചാം മത്സരത്തിനിറങ്ങിയത്. ആദ്യ നാല് മത്സരങ്ങളിലും ഒന്നും മൂന്ന് ഹീറ്റ്സിലടക്കം ഏറ്റവും മികച്ച സമയം കുറിച്ചതും നടുഭാഗം തന്നെയായിരുന്നു.

9 ചുണ്ടൻ വള്ളങ്ങളാണ് മറൈൻഡ്രൈവിൽ പോരിനിറങ്ങിയത്.12 മത്സരങ്ങൾ ഉൾപ്പെടുന്ന വള്ളംകളികളിൽ അഞ്ചാമത്തെതാണ് മറൈൻഡ്രൈവിൽ നടന്നത്.ഗോശ്രീ പാലം മുതൽ ഹൈക്കോടതി ജംഗ്ഷനിലെ കിൻകോ ബോട്ടുജെട്ടി വരെയുള്ള 960 മീറ്റർ ദൂരമായിരുന്നു മത്സര ട്രാക്ക്.

ചുണ്ടൻവള്ളങ്ങളുടെ മത്സരങ്ങൾ കൂടാതെ ഐഎസ്എൽ ഫുട്ബോൾ ടീമുകളുടെ വള്ളം തുഴച്ചിലും, കയാക്കിങ് മത്സരവും വാട്ടർ സ്പോർട്സ് പ്രദർശന പ്രകടനങ്ങളും സംഗീത പരിപാടികളും ജനങ്ങളെ ആവേശത്തിലാഴ്ത്തി. മുൻപ് മറൈൻഡ്രൈവിൽ നടത്തിയ വള്ളംകളി കാണുവാൻ മുൻപ്രധാനമന്ത്രി രാജീവ് ഗാന്ധിയും, സോണിയ ഗാന്ധിയും എത്തിയിട്ടുണ്ട്.

രണ്ട് പതിറ്റാണ്ടുകളുടെ ഇടവേളയ്ക്ക് ശേഷമാണ് എറണാകുളം മറൈൻ ഡ്രൈവിൽ ആവേശോജ്വലമായ മറ്റൊരു വള്ളംകളി നടക്കുന്നത്. 1998 നു ശേഷം നിലച്ചുപോയ ഇന്ദിരാഗാന്ധി ജലോത്സവത്തിന്റെ സ്ഥാനത്ത് ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഭാഗമായാണ് വള്ളംകളി വീണ്ടും മറൈൻഡ്രൈവിൽ നടന്നത്. 1998 ഡിസംബറിൽ മറൈൻഡ്രൈവിൽ നടന്ന അവസാന വള്ളംകളി മത്സരത്തിൽ ആലപ്പാട് ചുണ്ടനായിരുന്നു ചാമ്പ്യൻ. അതിനുശേഷം ടൂറിസം മേളകൾ നടന്നെങ്കിലും മത്സരങ്ങൾ ഏറ്റെടുത്ത് നടത്താനുള്ള ബുദ്ധിമുട്ടുകാരണം ഇന്ദിരാഗാന്ധി ജലോത്സവം മുടങ്ങി പോവുകയായിരുന്നു. 2013 ൽ ഓണത്തോടനുബന്ധിച്ച് ജലോത്സവം വീണ്ടും തുടങ്ങാൻ ആലോചനകൾ നടത്തിയെങ്കിലും അതും ഫലവത്തായില്ല. എന്നാൽ അതിനുശേഷം സി ബി എൽ കടന്നു വന്നതോടെയാണ് കൊച്ചിയിൽ വീണ്ടും വള്ളംകളിയുടെ ആവേശം എത്തുന്നത്.

തൃശ്ശൂർ കോട്ടപ്പുറം (ഒക്ടോബർ 12), മലപ്പുറം പൊന്നാനി (ഒക്ടോബർ 19), ആലപ്പുഴ പുളിങ്കുന്ന് (നവംബർ 2), ആലപ്പുഴ കായംകുളം (നവംബർ 9), കൊല്ലം കല്ലട (നവംബർ 16), കൊല്ലം പ്രസിഡൻസ് ട്രോഫി (നവംബർ 23) എന്നീ ജലോത്സവങ്ങളാണ് ലീഗിലെ മറ്റു മത്സരങ്ങൾ ഇനി നടക്കാനുള്ളത്.

ETV Bharat
KochiConclusion:

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.