ETV Bharat / state

Aluva Rape Accused in Police Custody : ആലുവയിലെ പീഡനം : പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു - Pocso

Ernakulam Pocso Court On Aluva Rape Case ആലുവ പീഡനക്കേസിൽ പ്രതിയെ നാളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും

Ernakulam Pocso Court  Aluva Rape  Aluva Rape Accused Under Police Custody  അതിഥി തൊഴിലാളിയുടെ മകളെ ലൈംഗീകമായി ഉപദ്രവിച്ച കേസ്  ആലുവയിലെ പീഢനം  ആലുവയിലെ പീഢനത്തിൽ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ  എറണാകുളം പോക്‌സോ കോടതി  പോക്‌സോ  Pocso  ആലുവ പീഢനം
Aluva Rape Accused Under Police Custody
author img

By ETV Bharat Kerala Team

Published : Sep 12, 2023, 10:42 PM IST

പ്രതി പൊലീസ് കസ്റ്റഡിയിൽ

എറണാകുളം : ആലുവ എടയപ്പുറത്ത് അതിഥി തൊഴിലാളിയുടെ എട്ടുവയസായ മകളെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ (Aluva Rape Accused in Police Custody ) പ്രതി പൊലീസ് കസ്റ്റഡിയിൽ. എറണാകുളം പോക്‌സോ കോടതിയാണ് (Ernakulam Pocso Court) പ്രതി ക്രിസ്റ്റൽ രാജിനെ ഏഴ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടത്. സെപ്‌റ്റംബർ 18 ന് രാവിലെ 11 മണിക്ക് പ്രതിയെ കോടതിയിൽ ഹാജരാക്കാനും നിർദേശിച്ചു.

പോക്‌സോ കേസിലെ പ്രതിക്കായി കസ്റ്റഡി അപേക്ഷ മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ചതിന് പൊലീസിനെ കോടതി വിമർശിച്ചു. ആലുവ പൊലീസിന് നടപടി ക്രമങ്ങളെ കുറിച്ച് അറിയില്ലേയെന്ന് കോടതി ചോദിച്ചു. കസ്റ്റഡിയിൽ ലഭിച്ച പ്രതിയെ വിശദമായ ചോദ്യം ചെയ്യലിനായി ആലുവ ഇസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പ്രതിയെ നാളെ സംഭവ സ്ഥലത്ത് ഉൾപ്പടെ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തും.

പോക്‌സോയിലെ വിവിധ വകുപ്പുകൾക്ക് പുറമെ, ബലാത്സംഗം, കൊലപാതക ശ്രമം, ആസൂത്രിതമായ തട്ടിക്കൊണ്ടുപോകലും പീഡനവും, ഭവനഭേദനം, മോഷണം എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. എട്ടുവയസുകാരിയെ പീഡിപ്പിച്ചത് ആസൂത്രിതമായാണെന്നും പ്രതി പെൺകുട്ടിയുടെ വീട്ടിൽ നേരത്തെയും എത്തിയിരുന്നതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. പ്രതിക്കെതിരെ നിരവധി മോഷണ കേസുകളും പോക്‌സോ കേസുകളും നിലവിലുള്ളതായി പ്രത്യേക അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്.

Also Read : CM on Opposition Adjournment Motion Aluva Rape 'ആഭ്യന്തര വകുപ്പ് ഗൂഢ സംഘത്തിൻ്റെ പിടിയിലെന്ന ആരോപണം പ്രത്യേക മാനസികാവസ്ഥയുടെ ഭാഗം' : മുഖ്യമന്ത്രി

പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്‌താൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളൂവെന്നാണ് പൊലീസ് വിലയിരുത്തൽ. കഴിഞ്ഞ വ്യാഴാഴ്‌ച (7.09.2023) പുലർച്ചെ രണ്ടേകാലോടെ നടന്ന നാടിനെ നടുക്കിയ ക്രൂരമായ സംഭവത്തിൽ മണിക്കൂറുകൾക്കകമായിരുന്നു പ്രതിയെ പൊലീസ് പിടികൂടിയത്. പെരിയാറിലെ മാർത്താണ്ഡ വർമ്മ പാലത്തിനുതാഴെ കുറ്റിക്കാട്ടിൽ പ്രതി ഒളിച്ചിരിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചതോടെ ഈ പ്രദേശം വളഞ്ഞായിരുന്നു പൊലീസ് പ്രതിയെ പിടികൂടിയത്.

Also Read : Aluva Pocso Case Accused Arrest : പെരിയാറ്റിന് സമീപം ഒളിച്ചിരുന്നു, പൊലീസ് എത്തിയതോടെ പുഴയില്‍ ചാടി; ക്രിസ്റ്റില്‍ രാജ് കുടുങ്ങിയതിങ്ങനെ

തുടർക്കഥയാകുന്ന ക്രൂരത : ആലുവയിൽ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ക്രൂരമായ സംഭവം നടന്ന് ആഴ്‌ചകൾ പിന്നിടുന്നതിനിടയാണ് രണ്ടാമതും ഇത്തരമൊരു സംഭവം ആവർത്തിക്കപ്പെടുന്നത്. അതിഥി തൊഴിലാളികളുടെ കുട്ടികളുടെ സുരക്ഷയ്‌ക്ക് വേണ്ടി പൊലീസും ജില്ല ഭരണകൂടവും നിരവധി പദ്ധതികൾ നടപ്പാക്കി വരുന്നതിനിടെയാണ് ഇത്തരമൊരു സംഭവം നടക്കുന്നത്. അഞ്ചുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ദിവസങ്ങൾക്ക് മുമ്പായിരുന്നു എറണാകുളം അഡിഷണൽ ഡിസ്‌ട്രിക്‌റ്റ് സെഷൻസ് കോടതിയിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. ഈ കേസിൽ വിചാരണ നടപടികൾ ആരംഭിക്കാനിരിക്കെയാണ് സമാനമായ സംഭവം ആലുവയിൽ ആവർത്തിക്കപ്പെട്ടത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.