എറണാകുളം: സംസ്ഥാന സർക്കാർ നടപ്പാക്കുന്ന വിള ആരോഗ്യ പരിപാലന പദ്ധതിയുടെ ഭാഗമായി കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് തലത്തില്‍ പരിശീലന പരിപാടി ആരംഭിച്ചു. സബ്‌സിഡിക്ക് പകരം കൃഷിയിടങ്ങളിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കോട്ടപ്പടിയിലാണ് പരിശീലന പരിപാടി നടക്കുന്നത്. പരിപാടിയുടെ ഭാഗമായി കൃഷിഭവനുമായി ബന്ധപ്പെട്ട് നിയമിക്കുന്ന വിദഗ്ധൻ കൃഷിയിടങ്ങൾ സന്ദർശിച്ച് പ്രശ്നങ്ങൾക്ക് പരിഹാരം നിർദ്ദേശിക്കും.
പദ്ധതിയുടെ ഭാഗമായി അഗ്രോ ക്ലിനിക്ക് സ്ഥാപിക്കും. വിള ആരോഗ്യ പരിപാലന പദ്ധതിയെക്കുറിച്ച് കർഷകരിൽ അവബോധം സൃഷ്ടിക്കാനും പരിപാടിയിലൂടെ ലക്ഷ്യമിടുന്നു. കോട്ടപ്പടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എംകെ വേണു പദ്ധതി ഉദ്ഘാടനം ചെയ്തു. കൃഷി വകുപ്പ് അസിസ്റ്റന്‍റ് ഡയറക്ടർ വിപി സിന്ധു അധ്യക്ഷതവഹിച്ചു. കാർഷിക സർവകലാശാലയിലെ അസിസ്റ്റന്‍റ് പ്രൊഫസർ ഡോ. ബെറിൻ പത്രോസ് ക്ലാസെടുത്തു. പഞ്ചായത്തിലെ മികച്ച കർഷകരെ പൊന്നാടയണിയിച്ച് ആദരിച്ചു.