ETV Bharat / state

അഭിമന്യു വധക്കേസ് ആഗസ്റ്റ് 21ലേക്കു മാറ്റി : വിചാരണ വേഗത്തിലാക്കണമെന്ന് പ്രോസിക്യൂഷൻ - പ്രോസിക്യൂഷൻ

ടവര്‍ ലൊക്കേഷന്‍ വിവരങ്ങള്‍ നല്‍കാമെന്നും ഫോണ്‍ വിളികളുടെ വിശദാംശങ്ങള്‍ നല്‍കാനാവില്ലെന്നും പ്രോസിക്യൂഷന്‍ നിലപാടെടുത്തു. കോടതിയില്‍ സമര്‍പ്പിച്ച സിസിടിവി ദ്യശ്യങ്ങൾ നല്‍കാമെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.

അഭിമന്യൂ വധക്കേസ് പരിഗണിക്കുന്നത് ആഗസ്റ്റ് 21ലേക്കു മാറ്റി
author img

By

Published : Jul 2, 2019, 1:25 PM IST

എറണാകുളം: മഹാരാജാസ് കോളജിലെ രണ്ടാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ഥിയും എസ്എഫ്‌ഐ നേതാവുമായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ വിചാരണ നടപടികള്‍ വേഗത്തിലാക്കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. സാക്ഷികളുടെയും അന്വേഷണ ഉദ്യോഗസ്ഥരുടെയും മൊബൈല്‍ ഫോണ്‍ രേഖകള്‍ വേണമെന്ന പ്രതികളുടെ ആവശ്യം കോടതി പരിഗണിച്ചു. പ്രതിഭാഗം സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടു.

ടവര്‍ ലൊക്കേഷന്‍ വിവരങ്ങള്‍ നല്‍കാമെന്നും ഫോണ്‍ വിളികളുടെ വിശദാംശങ്ങള്‍ നല്‍കാനാവില്ലെന്നും പ്രോസിക്യൂഷന്‍ നിലപാടെടുത്തു. കോടതിയില്‍ സമര്‍പിച്ച സിസിടിവി ദ്യശ്യങ്ങൾ നല്‍കാമെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. ഇക്കാര്യങ്ങള്‍ വിചാരണ വേളയില്‍ പരിഗണിക്കാമെന്ന് വ്യക്തമാക്കിയ കോടതി കേസ് ആഗസ്റ്റ് 21 ന് പരിഗണിക്കാന്‍ മാറ്റി. അവധി അപേക്ഷ നല്‍കിയതിനാല്‍ പ്രതികള്‍ ഇന്ന് കോടതിയില്‍ ഹാജരായില്ല.

കുറ്റപത്രം സമര്‍പ്പിച്ച 16 പ്രതികളില്‍ രണ്ട് പ്രതികളെ ഇനിയും പിടികൂടാനുണ്ട്. അഭിമന്യുവിനെ കുത്തിയ പത്താം പ്രതി സഹല്‍, കേസിലെ സാക്ഷി അര്‍ജ്ജുനെ കുത്തി പരിക്കേല്‍പിച്ച 12ാം പ്രതി മുഹമ്മദ് ഷാഹിം എന്നിവരെയാണ് ഇനിയും പിടികൂടാനുള്ളത്. വിചാരണ നേരിടുന്ന അഞ്ചുപേരാണ് നിലവില്‍ റിമാൻഡില്‍ കഴിയുന്നത്. കുറ്റപത്രം സമര്‍പ്പിക്കാത്ത 10 പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതികളെ പട്ടികയില്‍ ഉള്‍പ്പെടുത്താനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.

Intro:Body:മഹാരാജാസ് വിദ്യാര്‍ത്ഥിയായിരുന്ന അഭിമന്യു വധകേസിലെ വിചാരണ നടപടികള്‍ വേഗത്തിലാക്കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. സാക്ഷികളുടെയും അന്വേഷണ ഉദ്യോഗസ്ഥരുടെയും മൊബൈല്‍ ഫോണ്‍ രേഖകള്‍ വേണമെന്ന പ്രതികളുടെ ആവശ്യം കോടതി പരിഗണിച്ചു. പ്രതിഭാഗം സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടു. ഫോണ്‍ വിളികളുടെ വിശദാംശങ്ങള്‍ നല്‍കാനാവില്ലെന്നും പ്രോസിക്യൂഷന്‍ നിലപാടെടുത്തു. കോടതിയില്‍ സമര്‍പിച്ച സിസിടിവി ദ്യശ്യങ്ങളും നല്‍കാമെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. കോടതി കേസ് ആഗസ്റ്റ് 21 ന് പരിഗണിക്കാന്‍ മാറ്റി.

എറണാകുളം മഹാരാജാസ് കോളേജിലെ രണ്ടാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ നേതാവുമായിരുന്ന അഭിമന്യുവിനെ കൊലപെടുത്തിയ കേസില്‍ വിചാരണ നടപടികള്‍ വേഗത്തിലാക്കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. സാക്ഷികളുടെയും അന്വേഷണ ഉദ്യോഗസ്ഥരുടെയും മൊബൈല്‍ ഫോണ്‍ രേഖകള്‍ വേണമെന്ന പ്രതികളുടെ ആവശ്യം കോടതി പരിഗണിച്ചു. പ്രതിഭാഗം സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടു.

ടവര്‍ ലൊക്കേഷന്‍ വിവരങ്ങള്‍ നല്‍കാമെന്നും ഫോണ്‍ വിളികളുടെ വിശദാംശങ്ങള്‍ നല്‍കാനാവില്ലെന്നും പ്രോസിക്യൂഷന്‍ നിലപാടെടുത്തു. കോടതിയില്‍ സമര്‍പിച്ച സിസിടിവി ദ്യശ്യങ്ങളും നല്‍കാമെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. ഇക്കാര്യങ്ങള്‍ വിചാരണ വേളയില്‍ പരിഗണിക്കാമെന്ന് വ്യക്തമാക്കിയ കോടതി കേസ് ആഗസ്റ്റ് 21 ന് പരിഗണിക്കാന്‍ മാറ്റി. അവധി അപേക്ഷ നല്‍കിയതിനാല്‍ പ്രതികള്‍ ഇന്ന് കോടതിയില്‍ ഹാജരായില്ല.

കുറ്റപത്രം സമര്‍പിച്ച 16 പ്രതികളില്‍ രണ്ട് പ്രതികളെ ഇനിയും പിടികൂടാനുണ്ട്. അഭിമന്യുവിനെ കുത്തിയ 10ാം പ്രതി സഹല്‍, കേസിലെ സാക്ഷി അര്‍ജ്ജുനെ കുത്തി പരിക്കേല്‍പിച്ച 12ാം പ്രതി മുഹമ്മദ് ഷാഹിം എന്നിവരെയാണ് ഇനിയും പിടികൂടാനുള്ളത്. വിചാരണ നേരിടുന്ന 5 പേരാണ് നിലവില്‍ റിമാന്ഡഡില്‍ കഴിയുന്നത്.ശേഷിക്കുന്നവര്‍ക്ക് ജാമ്യം ലഭിച്ചു. കുറ്റപത്രം സമര്‍പിക്കാത്ത 10 പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതികളെ പട്ടികയില്‍ ഉള്‍പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

ETV Bharat
KochiConclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.