തിരുവനന്തപുരം: വനഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിക്കാനുള്ള ഹൈക്കോടതി വിധി പൂർണമായും നടപ്പിലാക്കുമെന്ന് മന്ത്രി കെ രാജു. ഇതിനായി സർക്കാർ കൂടുതൽ സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അനിൽ അക്കരയുടെ ചോദ്യത്തിന് മന്ത്രി മറുപടി നൽകി. 1977ശേഷം 7801.1 ഹെക്ടർ വനഭൂമിയിൽ കയ്യേറ്റം നടന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
തോട്ടങ്ങൾ, മദ്യവിൽപന എന്നിവയുമായി ബന്ധപ്പെട്ട ചോദ്യത്തിന് തൊഴിൽ -എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ മറുപടി നൽകി. പ്രവർത്തനരഹിതമായതും ഉപേക്ഷിച്ചതുമായ തോട്ടങ്ങൾ ഏറ്റെടുക്കുന്നത് സർക്കാർ പരിഗണനയിലാണെന്ന് അദ്ദേഹം അറിയിച്ചു. യുഡിഎഫ് സർക്കാരിനെ അപേക്ഷിച്ച് കഴിഞ്ഞ മൂന്നുവർഷം മദ്യവിൽപനയിൽ കുറവുണ്ടായതായും എക്സൈസ് മന്ത്രി വ്യക്തമാക്കി. ഇന്ത്യൻ നിർമിത വിദേശമദ്യത്തിന്‍റെ വില്പനയിൽ 20.46 ലക്ഷം കെയ്സിന്‍റെയും ബിയർ വിൽപനയിൽ 3.37 ലക്ഷം കെയ്സിന്‍റെയും കുറവാണ് ഉണ്ടായത്. 2018-19 വർഷത്തിൽ വിറ്റുവരവ് 14508 കോടി രൂപയാണെന്നും മന്ത്രി അറിയിച്ചു.