ETV Bharat / state

തോറ്റതിന്‍റെ കാരണം തേടി സിപിഎമ്മും സിപിഐയും: നേതൃയോഗങ്ങൾ ഇന്ന് ചേരും

author img

By

Published : May 24, 2019, 11:04 AM IST

ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉണ്ടായ കനത്ത തിരിച്ചടിയുടെ പ്രഥാമിക വിലയിരുത്തൽ യോഗത്തിലുണ്ടായേക്കും. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവും ഇന്ന് ചേരും

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് : തെരഞ്ഞെടുപ്പ് പരാജയം ചർച്ചയാവും

തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പിൽ ഏറ്റ കനത്ത പരാജയം ചർച്ച ചെയ്യാൻ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. പരാജയം അംഗീകരിക്കുന്നുവെന്നും തെറ്റുകൾ തിരുത്തി മുന്നോട്ട് പോകുമെന്നും ഇന്നലെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചിരുന്നു. ശബരിമല അടക്കമുള്ള വിഷയങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിലപാടുകളിൽ ചില നേതാക്കൾക്കുള്ള അഭിപ്രായ ഭിന്നതകളും പുറത്തു വന്നേക്കും.

അതേസമയം സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗവും ഇന്ന് ചേരും. തെരഞ്ഞെടുപ്പ് പരാജയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രവർത്തനങ്ങളെ സംബന്ധിച്ച് രൂക്ഷ വിമർശനം യോഗത്തിൽ ഉയർന്നേക്കും. ശബരിമല വിഷയത്തിൽ സിപിഎമ്മിന്‍റെയും മുഖ്യമന്ത്രിയുടേയും നിലപാടാണ് മുന്നണിയെ കനത്ത പരാജയത്തിൽ എത്തിച്ചതെന്ന എന്ന അഭിപ്രായത്തിലാണ് പല സിപിഐ നേതാക്കളും.

Intro:Body:

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും സിപിഐ സംസ്ഥാന എക്സിക്യൂട്ടീവും ഇന്ന് യോഗം ചേരും. ലോകസഭാ തെരഞ്ഞെടുപ്പിൽ ഉണ്ടായ കനത്ത തിരിച്ചടിയുടെ പ്രഥമിക വിലയിരുത്തൽ ഇരു യോഗങ്ങളിലുമുണ്ടേകും. പരാജയം അംഗീകാരിക്കുന്നുവെന്നും തെറ്റുകൾ തിരുത്തി മുന്നോട്ട് പോകുമെന്നാണ് തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചത്. ഈ തെറ്റുകൾ എവിടെയോക്കെയാണ് എന്നതിൻ്റെ 

ചർച്ചകൾക്കാണ് ഇന്നത്തെ യോഗം തുടക്കം കുറിക്കുക. ശബരിമല അടക്കമുള്ള വിഷയങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിലപാടുകളിൽ ചില നേതാക്കൾക്കോളള മുറുമുറപ്പുകൾ ചെറു ശബ്ദത്തിലെങ്കിലും പുറത്തു വന്നു തുടങ്ങും. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ എന്നാൽ മുഖ്യമന്ത്രിയുടെ പ്രവർത്തനങ്ങളെ സംബന്ധിച്ച് രൂക്ഷ വിമർശനം ഉറപ്പാണ്. ശബരിമല വിഷയത്തിൽ സിപിഎമ്മിൻ്റേയും മുഖ്യമന്ത്രിയുടേയും നിലപാടാണ് മുന്നണിയെ കനത്ത പരാജയത്തിൽ എത്തിച്ചതെന്ന എന്ന അഭിപ്രായത്തിലാണ് പല സിപിഐ നേതാക്കളും. ഇതെല്ലാം ഇന്നത്തെ എക്സിക്യൂട്ടീവിൽ ചർച്ചയാകും.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.