ETV Bharat / state

ക്യാമ്പസുകളുടെ വിപ്ലവകവിയ്ക്ക് ജന്മനാടിന്‍റെ കണ്ണീർപൂക്കൾ

കക്ഷിരാഷ്ട്രീയ ഭേദമന്യേ നിരവധി പേരാണ് പ്രിയ കൂട്ടുകാരന്‍റെ ചിത്രത്തിന് മുന്നിൽ പൂക്കൾ അർപ്പിച്ച് മടങ്ങിയത്

വിപ്ലവകവി  ജന്മനാടിന്‍റെ കണ്ണീർപൂക്കൾ  അനിൽ പനച്ചൂരാൻ  anil panachooran
ക്യാമ്പസുകളുടെ വിപ്ലവകവിയ്ക്ക് ജന്മനാടിന്‍റെ കണ്ണീർപൂക്കൾ
author img

By

Published : Jan 4, 2021, 7:20 PM IST

ആലപ്പുഴ: കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാന്‍റെ ഭൗതികശരീരം ജന്മനാടായ ഗോവിന്ദമുട്ടത്തേക്ക് എത്തുന്നതും കാത്ത് കണ്ണൂർപൂക്കളുമായാണ് നാട് കാത്തിരിക്കുന്നത്. സഹപാഠികളും സഹപ്രവർത്തകരും സഖാക്കളും ഒക്കെ പ്രിയ സ്നേഹിതനെ അവസാനമായി ഒരുനോക്ക് കാണാൻ കഴിയുമോ എന്നറിയാൻ ഹൃദയം നുറുങ്ങുന്ന വിങ്ങലുകളുമായി പനച്ചൂര്‍ വീടിന്‌ സമീപം കാത്തിരിക്കുകയാണ്. ഒന്നിച്ചുകളിച്ചു വളർന്നവരും കവലയിൽ ഇരുന്നു കഥപറഞ്ഞവരും പ്രിയപ്പെട്ടവന് അന്ത്യാഭിവാദ്യം അർപ്പിക്കാൻ എത്തിയിട്ടുണ്ട്. കൊവിഡ് രോഗബാധിതനായിരുന്നത് കൊണ്ട് പൊതുദർശനത്തിന് നിയന്ത്രണങ്ങളുണ്ട്. അനിലിന്‍റെ ചിത്രത്തിന് മുന്നിൽ പൂക്കൾ വെച്ചാണ് ഒരു നാട് തങ്ങളുടെ സ്നേഹിതന് പ്രണാമം അർപ്പിക്കാൻ എത്തിയിട്ടുള്ളത്.

ക്യാമ്പസുകളുടെ വിപ്ലവകവിയ്ക്ക് ജന്മനാടിന്‍റെ കണ്ണീർപൂക്കൾ

കക്ഷിരാഷ്ട്രീയ ഭേദമന്യേ നിരവധി പേരാണ് പ്രിയ കൂട്ടുകാരന്‍റെ ചിത്രത്തിന് മുന്നിൽ പൂക്കൾ അർപ്പിച്ച് മടങ്ങിയത്. വീട്ടിലേക്ക് കയറുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ആളുകൾ എത്തുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. വീട്ടിലേക്ക് എത്തുന്നവരെ നിയന്ത്രിക്കാൻ പ്രദേശത്ത് പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്.

ക്യാമ്പസുകളുടെ വിപ്ലവകവിയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ച് നിരവധി വിദ്യാർഥികളും യുവാക്കളും കായംകുളം ഗോവിന്ദമുട്ടത്ത് എത്തിയിരുന്നു. എന്നാൽ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ പൊലീസ് ഇവരെ തിരിച്ചയച്ചു. നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ തന്നെ അനുശോചന യോഗം ഓൺലൈനായാണ് സംഘടനകളും സുഹൃത്ത് കൂട്ടായ്മകളും സംഘടിപ്പിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംസ്‌കാരം നടത്തും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.