ആലപ്പുഴ: എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചതിന് തൊട്ട് പിന്നാലെ കായംകുളത്ത് രണ്ട് വിദ്യാർഥികളെ കാണാതായി. കായംകുളം ഗവണ്‍മെന്‍റ് ഹൈസ്കൂള്‍ വിദ്യാര്‍ഥികളായ കളീക്കല്‍ തെക്കേതില്‍ അബ്ദുല്‍ വാഹിദിന്‍റെ മകന്‍ ലുക്ക്മാന്‍, കോട്ടപ്പുറത്ത് പടീക്കതില്‍ അനിയുടെ മകന്‍ അക്ഷം എന്നിവരെയാണ് കാണാതായത്.
നാല് മണിയോടെയാണ് ഇരുവരെയും കാണാതായത്. ഇരുവരും ഒരേ ക്ലാസിലെ വിദ്യാർഥികളാണ്. പരീക്ഷ ഫലം വന്നപ്പോൾ ഇരുവർക്കും ഗ്രേഡ് കുറഞ്ഞിരുന്നു. ഇതിന് കുട്ടികളെ കാണാതായതെന്ന് ബന്ധുക്കൾ പറഞ്ഞു. ഇതുസംബന്ധിച്ച് ഇരുവരുടെയും മാതാപിതാക്കൾ കായംകുളം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
Also Read: എസ്എസ്എല്‍സിക്ക് 99.26 ശതമാനം വിജയം, 44,363 പേര്‍ക്ക് എ പ്ലസ്