ETV Bharat / state

തെരഞ്ഞെടുപ്പ് ഓഫീസർ വിചാരിച്ചാൽ ജാതിവ്യവസ്ഥ അവസാനിപ്പിക്കാൻ കഴിയില്ലെന്ന് പി.സി ജോര്‍ജ് - പി.സി.ജോര്‍ജ്

ടിക്കാറാം മീണ കിട്ടിയ അവസരം മുതലെടുക്കുകയാണ്. അദ്ദേഹത്തിന്‍റെ നടപടിയിൽ വലിയ കാര്യമുണ്ടെന്ന് തോന്നുന്നില്ലെന്നും പി.സി.ജോർജ്.

തെരഞ്ഞെടുപ്പ് ഓഫീസർ വിചാരിച്ചാൽ ജാതിവ്യവസ്ഥ അവസാനിപ്പിക്കാൻ കഴിയില്ലെന്ന് പി.സി.ജോര്‍ജ്
author img

By

Published : Oct 18, 2019, 8:00 PM IST

Updated : Oct 18, 2019, 11:09 PM IST

ആലപ്പുഴ: തെരഞ്ഞെടുപ്പിൽ ജാതി പറഞ്ഞു വോട്ട് പിടിക്കുന്നത് തെരഞ്ഞെടുപ്പ് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നിരിക്കെ അനാവശ്യ വിവാദങ്ങൾക്ക് പിറകെ പോയി ആളു ചമയാനുള്ള ശ്രമമാണ് ടിക്കാറാം മീണ നടത്തുന്നതെന്ന് ജനപക്ഷം നേതാവ് പി.സി.ജോർജ് എംഎൽഎ. ഇന്ത്യയിലും കേരളത്തിലും ജാതിയും ഉപജാതികളും മതങ്ങളുമുണ്ട്. അതൊക്കെ ഇല്ലാതാക്കാൻ കേരളത്തിലെ ഒരു തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ വിചാരിച്ചാൽ നടക്കുന്ന കാര്യമല്ല. മീണ കിട്ടിയ അവസരം മുതലെടുക്കുകയാണ്. വാളെടുത്തവൻ വെളിച്ചപ്പാടാണ് എന്ന സ്ഥിതിയാണ്. അതല്ലാതെ അദ്ദേഹത്തിന്‍റെ നടപടിയിൽ വലിയ കാര്യമുണ്ടെന്ന് തോന്നുന്നില്ലെന്നും പി.സി.ജോർജ് പറഞ്ഞു.

തെരഞ്ഞെടുപ്പ് ഓഫീസർ വിചാരിച്ചാൽ ജാതിവ്യവസ്ഥ അവസാനിപ്പിക്കാൻ കഴിയില്ലെന്ന് പി.സി ജോര്‍ജ്

തെരഞ്ഞെടുപ്പ് ഓഫീസറെ ചോദ്യം ചെയ്യാൻ ആരുമില്ല. പക്ഷേ ജാതിവ്യവസ്ഥ ഇല്ലായ്‌മ ചെയ്യാൻ ആര് ശ്രമിച്ചാൽ നടക്കുമെന്നും ഭാരത സംസ്‌കാരം ഹൈന്ദവ സംസ്‌കാരമാണെന്നത് നിഷേധിക്കാൻ കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു.

Intro:

Body:ജാതി വ്യവസ്ഥ അവസാനിപ്പിക്കാൻ തിരഞ്ഞെടുപ്പ് ഓഫീസർ വിചാരിച്ചാൽ കഴിയില്ല; ടീക്കാറാം മീണയെ രൂക്ഷമായി വിമർശിച്ച് പി സി ജോർജ്ജ്

ആലപ്പുഴ : തിരഞ്ഞെടുപ്പിൽ ജാതി പറഞ്ഞു വോട്ട് പിടിക്കുന്നത് തിരഞ്ഞെടുപ്പ് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നിരിക്കെ അനാവശ്യ വിവാദങ്ങൾക്ക് പുറകെപോയി ഷൈൻ ചെയ്യാനുള്ള ശ്രമമാണ് ടിക്കാറാം മീണ നടത്തുന്നതെന്ന് ജനപക്ഷം നേതാവ് പി സി ജോർജ്ജ് എംഎൽഎ. അരൂരിൽ 'ഇടിവി ഭാരതി'ന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിലും കേരളത്തിലും ജാതിയും ഉപജാതികളും മതങ്ങളുമുണ്ട്. അതൊക്കെ ഇല്ലാതാക്കാൻ കേരളത്തിലെ ഒരു തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ വിചാരിച്ചാൽ നടക്കുന്ന കാര്യമല്ല. പിന്നെ കിട്ടിയ അവസരം മീണ മുതലെടുക്കുകയാണ്. വാളെടുത്തവൻ വെളിച്ചപ്പാടാണ് എന്ന സ്ഥിതിയാണ്. അതല്ലാതെ അദ്ദേഹത്തിന്റെ നടപടിയിൽ വലിയ കാര്യമുണ്ടെന്ന് തോന്നുന്നില്ല എന്നും പി സി ജോർജ് പറഞ്ഞു.

അദ്ദേഹമിപ്പോൾ തിരഞ്ഞെടുപ്പ് ഓഫീസറാണ്. അദ്ദേഹത്തെ ചോദ്യം ചെയ്യാൻ ആരുമില്ല. പക്ഷേ ജാതിവ്യവസ്ഥ ഇല്ലായ്മചെയ്യാൻ ആര് ശ്രമിച്ചാൽ നടക്കും എന്നും ഭാരത സംസ്കാരം ഹൈന്ദവ സംസ്കാരമാണ് എന്നത് നിഷേധിക്കാൻ കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു.

Conclusion:
Last Updated : Oct 18, 2019, 11:09 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.