ETV Bharat / state

കൊവിഡ് രോഗി മരിച്ച വിവരം അറിയിച്ചത് 2 ദിവസത്തിന് ശേഷം ; ആശുപത്രിയ്‌ക്കെതിരെ മകള്‍

ഹരിപ്പാട് സ്വദേശി ദേവദാസ് കൊവിഡ് ബാധിച്ച് മരിച്ച വിവരം കുടുംബത്തെ അറിയിച്ചത് രണ്ടുദിവസം കഴിഞ്ഞ്

informed the patient dead 2 days later Daughter against hospital  informed the patient dead 2 days later  Daughter against hospital  കൊവിഡ് രോഗി മരിച്ച വിവരം അറിയിച്ചത് 2 ദിവസത്തിന് ശേഷം  ആശുപത്രിയ്‌ക്കെതിരെ മകള്‍  വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി  ആലപ്പുഴ
കൊവിഡ് രോഗി മരിച്ച വിവരം അറിയിച്ചത് 2 ദിവസത്തിന് ശേഷം; ആശുപത്രിയ്‌ക്കെതിരെ മകള്‍
author img

By

Published : Aug 14, 2021, 11:04 PM IST

ആലപ്പുഴ : വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി അധികൃതര്‍ക്കെതിരെ പരാതിയുമായി കൊവിഡ് ബാധിച്ച് മരിച്ച രോഗിയുടെ മകൾ. ചികിത്സയിലായിരുന്ന ഹരിപ്പാട് സ്വദേശി ദേവദാസ് (55) മരിച്ച വിവരം രണ്ടുദിവസം കഴിഞ്ഞാണ് അറിഞ്ഞതെന്നാണ് ആർ. രമ്യ ആരോപിച്ചു.

ദേവദാസിന്‍റെ ഭാര്യ ആശുപത്രിയിൽ കൂട്ടിരിപ്പിനുണ്ടായിരുന്നെങ്കിലും ഇവരെയും വിവരം അറിയിച്ചില്ല. ഐ.സി.യുവിൽ അന്വേഷിച്ചപ്പോഴാണ് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയെന്ന് മറുപടി ലഭിച്ചത്. എന്നാല്‍ സംഭവത്തിൽ വീഴ്ചയുണ്ടായിട്ടില്ലെന്നാണ് മെഡിക്കൽ കോളജ് സൂപ്രണ്ടിന്‍റെ വാദം.

വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി അധികൃതര്‍ക്കെതിരെ പരാതി

ALSO READ: ഓണത്തിന് മധുരമൂട്ടാന്‍ പന്തളം ശര്‍ക്കരയെത്തും ; കൃഷി വകുപ്പിന്‍റെ അതിജീവന മാതൃക

മരണ വിവരം ബന്ധുക്കളെ അറിയിക്കാൻ വിളിച്ചിരുന്നുവെന്നും എന്നാൽ തുടർച്ചയായി ശ്രമിച്ചിട്ടും കിട്ടിയില്ലെന്നുമാണ് വിശദീകരണം. വിഷയത്തിൽ ആരോഗ്യ വകുപ്പ് മന്ത്രിക്കും മുഖ്യമന്ത്രിയ്ക്കും പരാതി നൽകാൻ ഒരുങ്ങുകയാണ് ബന്ധുക്കൾ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.