ETV Bharat / state

തദ്ദേശ തെരഞ്ഞെടുപ്പിൽ ഹരിത ചട്ടം പാലിക്കണമെന്ന സന്ദേശമുയര്‍ത്തി മാതൃകാ പോളിങ് ബൂത്ത്‌

author img

By

Published : Dec 1, 2020, 7:40 PM IST

ജില്ലയില്‍ ഹരിത കേരള മിഷനും ജില്ലാ ശുചിത്വ മിഷനും ചേർന്നാണ് കലക്‌ട്രേറ്റില്‍ ഗ്രീൻ പ്രോട്ടോക്കോൾ മാതൃകാ ബൂത്ത്‌ ഒരുക്കിയത്.

model poling booth  green protocol based model poling booth  തദ്ദേശ തെരഞ്ഞെടുപ്പ്  ഹരിത ചട്ടം പാലിക്കണമെന്ന സന്ദേശമുയര്‍ത്തി മാതൃകാ പോളിങ് ബൂത്ത്‌  മാതൃകാ പോളിങ് ബൂത്ത്‌
തദ്ദേശ തെരഞ്ഞെടുപ്പിൽ ഹരിത ചട്ടം പാലിക്കണമെന്ന സന്ദേശമുയര്‍ത്തി മാതൃകാ പോളിങ് ബൂത്ത്‌

ആലപ്പുഴ : തദ്ദേശ തെരഞ്ഞെടുപ്പിൽ ഹരിത ചട്ടം പാലിക്കണമെന്ന സന്ദേശമുയര്‍ത്തി കലക്‌ട്രേറ്റില്‍ മാതൃകാ പോളിങ് ബൂത്തൊരുങ്ങി. ജില്ലാ കലക്‌ടർ എ അലക്‌സാണ്ടർ മാതൃകാ പോളിങ് ബൂത്തിന്‍റെ ഉദ്ഘാടനം നിർവ്വഹിച്ചു. ഹരിത കേരള മിഷനും ജില്ലാ ശുചിത്വ മിഷനും ചേർന്നാണ് ഗ്രീൻ പ്രോട്ടോക്കോൾ മാതൃകാ ബൂത്ത്‌ ഒരുക്കിയത്. കലക്‌ട്രേറ്റ് അങ്കണത്തിൽ ഒരുക്കിയിരിക്കുന്ന മാതൃകാ ബൂത്ത്‌ പ്രകൃതി സൗഹൃദ വസ്‌തുക്കൾ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്."ഹരിതാഭമാകട്ടെ ഈ തെരഞ്ഞെടുപ്പ് "എന്ന സന്ദേശമുയർത്തി ജില്ലയിലെ പോളിങ് ബൂത്തുകൾ പൂർണമായും ഹരിത ചട്ടം പാലിച്ചു വേണം തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുവാനെന്ന നിർദേശമാണ് ഇതിലൂടെ ഹരിത കേരള മിഷനും, ശുചിത്വ മിഷനും, ജില്ലാ ഭരണകൂടവും മുന്നോട്ട് വെക്കുന്നത്. പോളിങ് ബൂത്തുകളിൽ നിന്നും പൂർണമായും പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒഴിവാക്കണമെന്നാണ് നിര്‍ദേശം. കുടിവെള്ളത്തിനായി സ്റ്റീൽ പാത്രങ്ങള്‍ ഉപയോഗിക്കുന്നതടക്കം തെരഞ്ഞെടുപ്പ് കാലഘട്ടത്തിലും ആലപ്പുഴയെ പ്ലാസ്റ്റിക്ക് മുക്തമാക്കാനാണ് മാതൃകാ പോളിങ് ബൂത്ത്‌ ഒരുക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.

തെരഞ്ഞെടുപ്പ് ഓഫീസുകൾ അലങ്കരിക്കുന്നതിന് പ്രകൃതി ദത്ത വസ്‌തുക്കൾ മാത്രം ഉപയോഗിക്കണമെന്നും തെരഞ്ഞെടുപ്പിന് ശേഷം ഓഫിസുകൾ പൂർണമായും മാലിന്യമുക്തമാക്കണമെന്നും ഹരിത പ്രോട്ടോക്കോൾ നിർദേശിക്കുന്നു. ഇതോടൊപ്പം തന്നെ കോവിഡ് പ്രതിരോധത്തിനായി പൊതുജനങ്ങളും, ഉദ്യോഗസ്ഥരും കർശന ജാഗ്രത പുലർത്തണമെന്നും ജില്ലാ ഭരണകൂടം നിര്‍ദേശിക്കുന്നു. ശുചിത്വമിഷൻ ജില്ലാ കോർഡിനേറ്റർ പിവി ജയകുമാരി, ഹരിതകേരള മിഷൻ ജില്ലാ കോർഡിനേറ്റർ എഎസ് രാജേഷ്, ഡെപ്യൂട്ടി കലക്‌ടർ എസ് സന്തോഷ്‌കുമാർ എന്നിവർ പരിപാടിയില്‍ പങ്കെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.