എടക്കര: എടക്കര ഗ്രാമപഞ്ചായത്തിനെ മാലിന്യ മുക്ത പഞ്ചായത്താക്കുകയെന്ന ലക്ഷ്യത്തോടെ ഹരിത കർമ്മസേന സേനയുടെ പ്രവർത്തനം സജീവമാകുമ്പോഴും എടക്കര കൃഷി ഭവൻ ഓഫീസിന് മുൻവശത്ത് മാലിന്യ കൂമ്പാരം. ഹരിത കർമ്മ സേനയുമായി സഹകരി പ്രവർത്തകരുമായി ചില വ്യാപാരികൾ സഹകരിക്കുന്നില്ലെന്നും പരാതിയുണ്ട്. കടകളിൽ നിന്നാണ് ആദ്യഘട്ടത്തില്‍ മാലിന്യം ശേഖരിക്കുന്നത്.
ഒരു ചാക് മാലിന്യത്തിന് അമ്പത് രൂപ ഈടാക്കുന്നതിന് പഞ്ചായത്ത് അംഗീകൃത ബില്ലും നൽകുന്നുണ്ട്. പതിനാറ് അംഗങ്ങൾ നാല് ബാച്ചായി തിരിഞ്ഞാണ് മാലിന്യ ശേഖരണം നടത്തുന്നത്. ഒരോ ദിവസവും സംഭരിക്കുന്ന മാലിന്യം തരം തിരിച്ച് വെക്കും. കൃഷി ഓഫീസിന് സമീപം കുട്ടിയിട്ട മാലിന്യം ഹരിത കർമ്മസേന അംഗങ്ങൾ അറിയാതെ ചില വ്യാപാരികൾ കൂട്ടിയിട്ടതാണെന്നാണ് ഇവർ പറയുന്നത്. ഇത് ശേഖരിക്കാൻ തയ്യാറല്ലെന്നും ഹരിതകർമസേന പറയുന്നു.ഇതേ തുടർന്ന് മാലിന്യം കൂടിക്കിടക്കുകയാണ് .