ആലപ്പുഴ: ധനകാര്യസ്ഥാപനങ്ങൾക്ക് വീടുകൾ തോറും കയറിയിറങ്ങി പണപ്പിരിവ് നടത്തുന്നതിനുള്ള നിരോധനം മാനദണ്ഡങ്ങൾക്ക് വിധേയമായി ഭേദഗതി ചെയ്‌തതായി ആലപ്പുഴ ജില്ലാ കലക്‌ടർ എ അലക്‌സാണ്ടർ. കണ്ടെയിന്‍മെന്‍റ് സോൺ ഒഴികെയുള്ള പ്രദേശങ്ങളിൽ കൊവിഡ് മാനദണ്ഡങ്ങൾ പ്രകാരം മാസ്ക്ക്, ഷീൽഡ്, ഗ്ലൗസ് തുടങ്ങിയവ ധരിച്ച് പണപ്പിരിവ് നടത്താന്‍ കലക്‌ടര്‍ അനുവാദം നല്‍കി. ജീവനക്കാര്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് സ്ഥാപന മേധാവികൾ ഉറപ്പ് വരുത്തണമെന്ന് കലക്‌ടർ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ജില്ല പോലീസ് മേധാവിക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിയതായും കലക്‌ടര്‍ വ്യക്തമാക്കി. ഉത്തരവുകൾ ലംഘിക്കുന്നവർക്കെതിരെ 2005 ലെ ദുരന്തനിവാരണ നിയമവകുപ്പ് 5(ബി ) പ്രകാരവും, 2020ലെ പകർച്ചവ്യാധി ഓർഡിനൻസ് എന്നിവ പ്രകാരവും നിയമനടപടി സ്വീകരിക്കും.
ധനകാര്യ സ്ഥാപനങ്ങളുടെ പണപ്പിരിവ്: കണ്ടെയിന്‍മെന്‍റ് സോണില്‍ ഒഴികെ പുനരാരംഭിക്കും - fundraising news
കണ്ടെയിന്‍മെന്‍റ് സോൺ ഒഴികെയുള്ള പ്രദേശങ്ങളിൽ കൊവിഡ് മാനദണ്ഡങ്ങൾ പ്രകാരം പണപ്പിരിവ് നടത്താന്‍ കലക്‌ടര്‍ എ അലക്‌സാണ്ടർ അനുവാദം നല്‍കി