ആലപ്പുഴ: പാതയോരങ്ങളിൽ അനധികൃത വഴിയോര കച്ചവടം നടത്തിയാല്‍ നടപടിയെടുക്കുമെന്ന് ജില്ലാ കലക്ടര്‍ എ അലക്സാണ്ടര്‍. വഴിയോരങ്ങളില്‍ കച്ചവടങ്ങള്‍ നടക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത്തരം കേന്ദ്രങ്ങളില്‍ ജനങ്ങള്‍ കൂട്ടം കൂടുന്നത് രോഗം പടരുന്നതിന് കാരണമാകും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് കച്ചവടം നടത്തുന്നത്.
ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ രോഗം പടരുന്ന സാഹചര്യമാണ് നിലവിലുള്ളത്. അതിനാല്‍ തന്നെ ശക്തമായ നടപടികളുമായി ജില്ലാ ഭരണകൂടം മുന്നോട്ട് പോകുമെന്നും കലക്ടര്‍ പറഞ്ഞു. അനധികൃത കച്ചവടങ്ങൾ ഒഴിപ്പിക്കാന്‍ പി.ഡബ്ല്യു.ഡി, ജില്ല ഭരണകൂടം, പൊലീസ് തുടങ്ങിയ വകുപ്പുകളുടെ സംയുക്ത യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്. 10-ാം തിയതി മുതല്‍ ഇതിനുള്ള നടപടികള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന് മുന്‍പ് കച്ചവടക്കാര്‍ ഒഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.