ആലപ്പുഴ : അന്ധകാരനാഴി പൊഴിമുഖ വികസനം ആവശ്യപ്പെട്ട് ബിജെപി മാർച്ച് സംഘടിപ്പിച്ചു. പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പട്ടണക്കാട് വില്ലേജ് ഓഫീസിലേക്ക് നടന്ന മാര്‍ച്ച് ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. പി കെ ബിനോയ് ഉദ്ഘാടനം ചെയ്തു.
അന്ധകാരനഴി പൊഴിമുഖത്തു നിന്നും എക്കൽ മണ്ണ് എടുക്കാൻ അനുവദിക്കുക, ഒരു ജലക്കയറ്റം തടയുക, ഷട്ടറിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച് നടത്തിയത്. മണ്ഡലം പ്രസിഡന്റ് മുരളീധര ഷേണായ് അധ്യക്ഷത വഹിച്ചു. മണ്ഡലം ട്രഷറർ ഹരി പുതിയകാവ്, പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി ജയറാം കോനാട്ടുശ്ശേരി, വയലാർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സുരേഷ് വർമ്മ എന്നിവർ സംസാരിച്ചു.