ETV Bharat / state

ആലപ്പുഴ ഒരുങ്ങി ; എഐഎസ്എഫ് സംസ്ഥാന സമ്മേളനം നാളെ

author img

By

Published : Apr 17, 2022, 11:00 PM IST

സിപിഐ മന്ത്രിമാരുള്‍പ്പടെ നിരവധി പ്രമുഖര്‍ സമ്മേളനത്തില്‍ പങ്കെടുക്കും

എഐഎസ്‌എഫ് 45-ാം സംസ്ഥാനസമ്മേളനം  aisf state meet
ആലപ്പുഴ ഒരുങ്ങി; എഐഎസ്എഫ് സംസ്ഥാന സമ്മേളനം നാളെ

ആലപ്പുഴ : എഐഎസ്‌എഫ് 45-ാം സംസ്ഥാനസമ്മേളനം നാളെ (18 ഏപ്രില്‍ 2022) ആരംഭിക്കും. ആലപ്പുഴയില്‍ 18-19 തീയതികളിലായാണ് പരിപാടികള്‍ നടക്കുന്നത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്യുന്നത്.

ദീപശിഖ ജാഥയോടെയാണ് നാളെ പരിപാടികള്‍ക്ക് തുടക്കമാവുക. ഭക്ഷ്യമന്ത്രി ജി ആര്‍ അനിലും, റവന്യൂ മന്ത്രി കെ രാജനും പരിപാടിയില്‍ പങ്കെടുക്കും. ഇവരാണ് ജാഥ ക്യാപ്‌ടന്‍മാര്‍ക്ക് പതാകയും ദീപശിഖയും കൈമാറുക.

സംസ്ഥാന പ്രസിഡന്റ് പി കബീറാണ് പതാക ഉയർത്തുന്നത്. ചെയർമാൻ ടി ജെ ആഞ്ചലോസ് സ്വാഗതം പറയും. ദേശീയ ജനറൽ സെക്രട്ടറി വിക്കി മഹേശ്വരി, പ്രസിഡന്റ് ശുഭം ബാനർജി, സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി തുടങ്ങിയവർ പങ്കെടുക്കും. വൈകിട്ട് അഞ്ചിന് ചേരുന്ന സാംസ്‌കാരിക സദസിന്‍റെ ഉദ്ഘാടനം സിപിഐ ദേശിയ കൺട്രോൾ കമ്മീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ നിര്‍വ്വഹിക്കും.

സമ്മേളത്തിന്‍റെ രണ്ടാം ദിവസം നടക്കുന്ന സെമിനാര്‍ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി ഉദ്‌ഘാടനം ചെയ്യും. ' ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കപ്പെടുമ്പോൾ' എന്ന വിഷയത്തിലാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. സമ്മേളനത്തിന് മുന്നോടിയായി ആലപ്പുഴ നഗരത്തിൽ സംഘടിപ്പിച്ച വിളംബര ഘോഷയാത്ര എഐവൈഎഫ്, എഐഎസ്‌എഫ് നോതാക്കളാണ് നേതൃത്വം നല്‍കിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.