ETV Bharat / sports

ക്ലീവ്‌ലാന്‍റ് ഓപ്പണ്‍ ഡബിള്‍സ്; സാനിയ- ക്രീസ്റ്റീന സഖ്യം ഫൈനലില്‍ - Cleveland Championships

ഇൻഡോ അമേരിക്കൻ ജോഡിക്കെതിരെ 7-6, 6-2 എന്ന സ്‌കോറിനാണ് സാനിയ- ക്രീസ്റ്റീന സഖ്യം വിജയിച്ചത്

സാനിയാ മിര്‍സ  ക്രീസ്റ്റീനാ മക്‌ഹേല്‍  ക്ലീവ്‌ലാന്‍റ് ഓപ്പണ്‍ ഡബിള്‍സ്  ക്ലീവ്‌ലാന്‍റ് ഓപ്പണ്‍ ഡബിള്‍സ് സാനിയ- ക്രീസ്റ്റീന സഖ്യം ഫൈനലില്‍  സാനിയ- ക്രീസ്റ്റീന സഖ്യം ഫൈനലില്‍  Sania Mirza  Christina Mchale  Cleveland Championships  Sania Mirza Cleveland Championships
ക്ലീവ്‌ലാന്‍റ് ഓപ്പണ്‍ ഡബിള്‍സ്; സാനിയ- ക്രീസ്റ്റീന സഖ്യം ഫൈനലില്‍
author img

By

Published : Aug 28, 2021, 5:23 PM IST

ക്ലീവ്‌ലാന്‍റ്: ക്ലീവ്‌ലാന്‍റ് ഡബ്ല്യൂ.ടി.എ ടൂര്‍ വനിതാ ഡബിള്‍സില്‍ ഇന്ത്യയുടെ സാനിയാ മിര്‍സ- അമേരിക്കയുടെ ക്രീസ്റ്റീനാ മക്‌ഹേല്‍ സഖ്യം ഫൈനലില്‍ കടന്നു. സെമിയില്‍ ഇൻഡോ അമേരിക്കൻ ജോഡി ഉല്‍രിഖേ ഇക്കേരി- കാതറിന്‍ ഹാരിസണെ 7-6, 6-2 നാണ് സാനിയാ -മക്‌ഹേല്‍ സഖ്യം തോല്‍പ്പിച്ചത്.

എതിരാളികൾക്ക് മുന്നേറാൻ ഒരവസരവും നൽകാതെയായിരുന്നു സാനിയാ -മക്‌ഹേല്‍ സഖ്യത്തിന്‍റെ വിജയം. ഇരുകൂട്ടരും മികച്ച മത്സരം കാഴ്‌ചവെച്ച ആദ്യ സെറ്റിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് സാനിയ സഖ്യം വിജയിച്ചത്. എന്നാൽ രണ്ടാം സെറ്റ് നിഷ്‌പ്രയാസം സാനിയ- മക്‌ഹേല്‍ സഖ്യം സ്വന്തമാക്കുകയായിരുന്നു.

ALSO READ: പാരാലിമ്പിക്‌സ് : ടേബിള്‍ ടെന്നിസ് താരം ഭവിന ബെൻ ഫൈനലില്‍

നേരത്തെ ക്വാര്‍ട്ടറില്‍ ലുസി ഹര്‍ഡിക്കാ, ഷുഹായി സാങ് സഖ്യത്തെ 6-3, 6-3 സെറ്റുകള്‍ക്കാണ് ഇന്തോ-അമേരിക്കന്‍ സഖ്യം പരാജയപ്പെടുത്തിയത്. ഫൈനലില്‍ ഷുക്കോ ഔയാമോ, എനാ ഷിബാഹറാ സഖ്യത്തെയാണ് നേരിടേണ്ടത്. ഞായറാഴ്‌ചയാണ് ഫൈനല്‍.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.