വാഷിംഗ്ടൺ: ലോക ടെന്നീസ് റാങ്കിങ്ങില്‍ താന്‍ 'ഓന്നാം റാങ്ക്' ആര്‍ഹിക്കുന്നതായി ഓസ്‌ട്രേലിയയുടെ ആഷ്‌ലി ബാര്‍ട്ടി. മിയാമി ഓപ്പണ്‍ കിരീട നേട്ടത്തിന് പിന്നാലെയായിരുന്നു നിലവില്‍ ലോക ഒന്നാം നമ്പര്‍ താരം കൂടിയായ ബാര്‍ട്ടിയുടെ പ്രതികരണം.
'എനിക്ക് ഒരിക്കലും ആരോടും ഒന്നും തെളിയിക്കേണ്ടതില്ല, എന്‍റെ പിന്നിലുള്ള ടീമിനൊപ്പമാണ് ഞാന്‍ എല്ലാം ചെയ്യുന്നതെന്ന് എനിക്ക് നന്നയി അറിയാം. റാങ്കിങ്ങിനെക്കുറിച്ച് നിരവധി ചര്‍ച്ചകള്‍ നിലവില്‍ നടക്കുന്നതായി എനിക്കറിയാം. കഴിഞ്ഞ വര്‍ഷം എനിക്ക് കളിക്കാനായിരുന്നില്ല. ഇക്കാരണത്താല്‍ തന്നെ എന്‍റെ പോയിന്‍റുകളും മെച്ചപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല'. ബാര്‍ട്ടി പറഞ്ഞു.
-
🏆 Congratulations to World No.1 Ash Barty on her 2nd #MiamiOpen title! 🏆 pic.twitter.com/MMxu1jqFQA
— Miami Open (@MiamiOpen) April 3, 2021 " class="align-text-top noRightClick twitterSection" data="
">🏆 Congratulations to World No.1 Ash Barty on her 2nd #MiamiOpen title! 🏆 pic.twitter.com/MMxu1jqFQA
— Miami Open (@MiamiOpen) April 3, 2021🏆 Congratulations to World No.1 Ash Barty on her 2nd #MiamiOpen title! 🏆 pic.twitter.com/MMxu1jqFQA
— Miami Open (@MiamiOpen) April 3, 2021
'അതെ എനിക്ക് ഒന്നും നഷ്ടപ്പെട്ടിട്ടില്ല. പക്ഷേ ഞാൻ ഒന്നും മെച്ചപ്പെടുത്തിയിട്ടുമില്ല. ഞാൻ ഒട്ടും കളിച്ചില്ല. സ്വന്തം നില മെച്ചപ്പെടുത്താൻ അവസരം ലഭിച്ച മറ്റ് പെൺകുട്ടികളുണ്ടായിരുന്നു. അതിനാൽ റാങ്കിങ്ങില്‍ ഒന്നാമതെത്താൻ ഞാൻ അർഹയാണെന്ന് എനിക്ക് തോന്നുന്നു'. ബാര്‍ട്ടി കൂട്ടിച്ചേര്‍ത്തു.
അതേസമയം 2019 സെപ്റ്റംബര്‍ മുതല്‍ക്ക് ലോക റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്താണ് ബാര്‍ട്ടി. കഴിഞ്ഞ ദിവസമാണ് മിയാമി ഓപ്പണിന്‍റെ ഫെെനല്‍ നടന്നത്. മത്സരത്തില്‍ കാനഡയുടെ ലോക അഞ്ചാം നമ്പര്‍ താരം മരിയ ആന്‍ഡ്രീസ്‌ക്യുവിനെ തോല്‍പ്പിച്ചാണ് ബാര്‍ട്ടി കിരീടം ചൂടിയത്.
മത്സരത്തിനിടെ ആന്‍ഡ്രീസ്‌ക്യു പരിക്കേറ്റ് പിന്മാറിയതിനെ തുടര്‍ന്ന് വാക്ക് ഓവറിലൂടെയായിരുന്ന ബാര്‍ട്ടിയുടെ വിജയം. ആദ്യ സെറ്റ് 6-3 എന്ന സ്കോറിന് കെെവിട്ടതിന് പിന്നാലെ രണ്ടാം സെറ്റ് 4-0ത്തില്‍ നില്‍ക്കെ കാല്‍പ്പാദത്തിനേറ്റ പരിക്കാണ് ആന്‍ഡ്രീസ്‌ക്യുവിന് തിരിച്ചടിയായത്. അതേസമയം മിയാമിയിലെ ബാര്‍ട്ടിയുടെ രണ്ടാം കിരീട നേട്ടം കൂടിയാണിത്.