ന്യൂയോർക്ക് ; ടെന്നിസ് എന്ന കായിക വിനോദത്തിന്‍റെ സുവർണ രേഖയില്‍ സ്വന്തം പേര് എഴുതി ചേർക്കുകയാണ് സെറീന വില്യംസ് എന്ന സൂപ്പർ താരം. 37-ാം വയസില്‍ യുഎസ് ഓപ്പൺ ഫൈനല്‍ കളിക്കുമ്പോൾ സെറീന ലക്ഷ്യമിടുന്നത് ഗ്രാന്‍റ് സ്ലാം കിരീടം മാത്രമല്ല, ടെന്നിസ് ചരിത്രത്തിലെ ഒരു പിടി റെക്കോഡുകൾ കൂടിയാണ്. ലോക അഞ്ചാം നമ്പർ താരം എലിന സ്വിറ്റോലിനയെ നേരിട്ടുള്ള സെറ്റുകൾക്ക് തോല്‍പ്പിച്ചാണ് സെറിന തന്‍റെ പത്താം യുഎസ് ഓപ്പൺ കലാശപ്പോരാട്ടത്തിന് തയ്യാറായത്.
-
The story of Svitolina and Serena as told through 📸https://t.co/zrWbyrbbUa | #USOpen pic.twitter.com/3Wxm5Y6YNa
— US Open Tennis (@usopen) September 6, 2019 " class="align-text-top noRightClick twitterSection" data="
">The story of Svitolina and Serena as told through 📸https://t.co/zrWbyrbbUa | #USOpen pic.twitter.com/3Wxm5Y6YNa
— US Open Tennis (@usopen) September 6, 2019The story of Svitolina and Serena as told through 📸https://t.co/zrWbyrbbUa | #USOpen pic.twitter.com/3Wxm5Y6YNa
— US Open Tennis (@usopen) September 6, 2019
ഇത്തവണ കിരീടം നേടിയാല്‍ ഏറ്റവുമധികം ഗ്രാന്‍റ് സ്ലാം നേടിയ മാർഗരറ്റ് കോർട്ടിന്‍റെ ടെന്നിസ് റെക്കോഡിനൊപ്പമെത്താനും സെറിനയ്ക്കാകും. 24 ഗ്രാന്‍റ് സ്ലാം കിരീടങ്ങളാണ് മാർഗരറ്റ് കോർട്ട് നേടിയിട്ടുള്ളത്. യുഎസ് ഓപ്പണിലെ 101-ാം മത്സര വിജയമാണ് സെമിയില്‍ സെറിന നേടിയത്. ഇതോടെ യുഎസ് ഓപ്പണില്‍ ഏറ്റവുമധികം വിജയം നേടിയ ക്രിസ് എവർട്ടിന്‍റെ റെക്കോഡിനൊപ്പമെത്താനും സെറിനയ്ക്കായി. ശനിയാഴ്ച നടക്കുന്ന ഫൈനലില്‍ ലോക പതിനഞ്ചാം നമ്പർ താരം ബിയാൻക ആൻഡ്രെസ്‌ക്യു ആണ് സെറിനയുടെ എതിരാളി.