ETV Bharat / sports

ഇന്ത്യയേയും ന്യൂസിലൻഡിനെയും മറികടക്കും; അഫ്‌ഗാൻ സെമിയിൽ പ്രവേശിക്കുമെന്ന് റാഷിദ് ഖാൻ - T20 WORLD CUP

ന്യൂസിലൻഡിനെതാരായ മത്സരത്തിനായി മാനസികമായി തയ്യാറെടുത്തിട്ടുണ്ടെന്നും അതിനാൽ വിജയം ഉറപ്പാണെന്നും റാഷിദ്

റാഷിദ് ഖാൻ  അഫ്‌ഗാൻ സെമിയിൽ പ്രവേശിക്കുമെന്ന് റാഷിദ് ഖാൻ  ടി20 ലോകകപ്പ്  അഫ്‌ഗാൻ- ന്യൂസിലൻഡ് പോരാട്ടം  T20 WORLD CUP  T20
ഇന്ത്യയെയും ന്യൂസിലൻഡിനെയും മറികടക്കും; അഫ്‌ഗാൻ സെമിയിൽ പ്രവേശിക്കുമെന്ന് റാഷിദ് ഖാൻ
author img

By

Published : Nov 6, 2021, 12:00 PM IST

ദുബൈ: ടി20 ലോകകപ്പിൽ ഇന്ത്യയെയും ന്യൂസിലൻഡിനേയും കടത്തിവെട്ടി അഫ്‌ഗാനിസ്ഥാൻ സെമിയിലെത്തുമെന്ന അവകാശവുമായി സ്‌പിന്നർ റാഷിദ് ഖാൻ. ന്യൂസിലൻഡിനെതിരായ മത്സരത്തിൽ വിജയിക്കാനായി തങ്ങൾ സർവ്വ ശക്‌തിയുമെടുത്ത് പോരാടുമെന്നും റാഷിദ് ഖാൻ പറഞ്ഞു.

'ന്യൂസിലൻഡിനെതാരായ മത്സരത്തിനായി ഞങ്ങൾ മാനസികമായി തയ്യാറെടുത്തിട്ടുണ്ട്. ക്വാർട്ടർ ഫൈനലിന് സമാനമായ മത്സരത്തിൽ കിവീസിനെ മികച്ച റണ്‍റേറ്റിൽ തോൽപ്പിക്കും എന്ന് തന്നെയാണ് വിശ്വാസം. അതോടെ മികച്ച റണ്‍റേറ്റിൽ അഫ്‌ഗാൻ സെമിയിൽ പ്രവേശിക്കും', റാഷിദ് ഖാൻ പറഞ്ഞു.

നിലവിൽ പോയിന്‍റ് പട്ടികയിൽ ഇന്ത്യക്ക് താഴെ നാലാം സ്ഥാനത്താണ് അഫ്‌ഗാനിസ്ഥാൻ. നാളെ മൂന്ന് മണിക്കാണ് അഫ്‌ഗാൻ- ന്യൂസിലൻഡ് പോരാട്ടം. സെമിയിൽ കടക്കണമെങ്കിൽ ഇരു ടീമുകൾക്കും വിജയം ഏറെ അനിവാര്യമാണ്. മത്സരത്തിൽ ന്യൂസിലൻഡാണ് ജയിക്കുന്നതെങ്കിൽ ഇന്ത്യയെയും അഫ്‌ഗാനെയും പിന്തള്ളി കിവി പട പാകിസ്ഥാനൊപ്പം സെമിയിൽ കടക്കും.

മറിച്ച് അഫ്‌ഗാനിസ്ഥാൻ ആണ് വിജയിക്കുന്നതെങ്കിൽ അത് ഏറ്റവുമധികം ഗുണം ചെയ്യുക ഇന്ത്യക്കായിരിക്കും. അടുത്ത മത്സരത്തിൽ ഇന്ത്യ മികച്ച റണ്‍ റേറ്റിൽ വിജയിച്ചാൽ മൂന്ന് ടീമുകൾക്കും ആറ് പോയിന്‍റ് വീതമാകും.

ALSO READ : സ്കോട്ട്‌ലൻഡ് ഡ്രസിങ് റൂമിലെത്തി കോലിയും സംഘവും; അമൂല്യമെന്ന് സ്കോട്ടിഷ് താരങ്ങൾ

എന്നാൽ റണ്‍റേറ്റിന്‍റെ അടിസ്ഥാനത്തിലായിരിക്കും സെമിയിലേക്കുള്ള ടീമുകളെ തെരഞ്ഞെടുക്കുക. അങ്ങനെയായാൽ ഏറ്റവുമധികം സാധ്യത ഇന്ത്യക്ക് തന്നെയായിരിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.