ടോക്കിയോ: ഒളിമ്പിക്‌സ് വില്ലേജില്‍ വീണ്ടും കൊവിഡ് റിപ്പോർട്ട് ചെയ്‌തു. രണ്ട് അത്‌ലറ്റുകള്‍ക്കാണ് രോഗബാധ കണ്ടെത്തിയിരിക്കുന്നത്. ഏത് രാജ്യത്ത് നിന്നുള്ള താരങ്ങളാണെന്ന വിവരം അധികൃർ പുറത്തുവിട്ടിട്ടില്ല.
ഇതോടെ വില്ലേജില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നായി. ശനിയാഴ്‌ച ഒരു ഒഫീഷ്യലിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഗെയിംസ് ആരംഭിക്കാൻ അഞ്ച് ദിവസം മാത്രമാണ് ശേഷിക്കുന്നത്. ഇതിനിടെ കൂടുതല്‍ പേർക്ക് വൈറസ് ബാധയുണ്ടാകുന്നത് ഏറെ പ്രതിസന്ധി സൃഷ്‌ടിക്കുണ്ട്.
ജാഗ്രത പാലിക്കുന്നുണ്ടെന്ന് അധികൃതർ
''കൊവിഡ് വ്യാപനം തടയാനാവശ്യമായ എല്ലാ നടപടികളും ഞങ്ങള്‍ സ്വീകരിക്കുന്നുണ്ട്. ഇനിയൊരു വ്യാപനമുണ്ടാവുകയാണെങ്കില്‍ അത് നേരിടുന്നതിനായി ഞങ്ങള്‍ക്ക് മറ്റ് പദ്ധതികളുണ്ട്.'' എന്നായിരുന്നു വില്ലേജിൽ ആദ്യ കേസ് റിപ്പോർട്ട് ചെയ്‌തപ്പോല്‍ ഒളിമ്പിക്സ് ചീഫ് ഓര്‍ഗനൈസര്‍ ഷെയ്ക്കോ ഹഷിമോട്ടോ വാര്‍ത്താ സമ്മേളനത്തിനിടെ പറഞ്ഞിരുന്നത്.
അതേസമയം ഒളിമ്പിക്സിനായുള്ള ഇന്ത്യയുടെ ഷൂട്ടിങ് ടീം ശനിയാഴ്‌ച ജപ്പാനിലെത്തിരുന്നു. ഇവരില്‍ നിന്നും കൊവിഡ് ടെസ്റ്റിനായുള്ള സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം നടക്കേണ്ടിയിരുന്ന ടോക്കിയോ ഒളിമ്പിക്സ് കൊവിഡിനെ തുടര്‍ന്നാണ് ഈ വര്‍ഷത്തേക്ക് മാറ്റിയത്. നിരവധിയായ ചര്‍ച്ചകള്‍ക്കൊടുവിലാണ് ജൂലൈ 23 മുതല്‍ക്ക് ഓഗസ്റ്റ് എട്ട് വരെ ഒളിമ്പിക്സ് നടത്താന്‍ സംഘാടകര്‍ തീരുമാനിച്ചത്.
also read: ഒളിമ്പിക്‌സ് വില്ലേജിൽ കൊവിഡ്
നിലവില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അത്ലറ്റുകള്‍ ജപ്പാനില്‍ എത്തി തുടങ്ങിയിട്ടുണ്ട്. അതേസമയം ഒളിമ്പിക്സിനായി 119 കായികതാരങ്ങളും 109 ഒഫിഷ്യൽസുമുള്‍പ്പെടെ 228 അംഗ സംഘത്തെയാണ് ഇന്ത്യ അയക്കുന്നത്. താരങ്ങളില്‍ 67 പുരുഷന്മാരും 52 വനിതകളുമാണ് ഉള്‍പ്പെട്ടിരിക്കുന്നത്
also read: ഒളിമ്പിക്സ്: ഇന്ത്യന്‍ ഷൂട്ടര്‍മാര്‍ ടോക്കിയോയിലെത്തി