ETV Bharat / sports

അസൂറിപ്പടയുടെ പ്രതിരോധക്കോട്ട കാക്കാന്‍ ഇനിയില്ല; വിരമിക്കല്‍ പ്രഖ്യാപിച്ച് ചെല്ലിനി - italian national football team

ഇറ്റാലിയൻ ദേശീയ ടീമിനായി 116 മത്സരങ്ങൾ കളിച്ച താരം എട്ട് ഗോളുകളും നേടിയിട്ടുണ്ട്

chellini Retirement in international football  ജോർജിയോ ചില്ലിനി ഇറ്റലി ദേശീയ ടീമിൽ നിന്ന് വിരമിക്കുന്നു  Giorgio Chiellini retiring from Italy national team  ഇറ്റാലിയൻ ദേശീയ ടീമിനായി 116 മത്സരങ്ങൾ കളിച്ചു  Giorgio Chiellini Retirement  ITALY VS ARGENTINA in FINALISMA  italian national football team  വിരമിക്കല്‍ പ്രഖ്യാപിച്ച് ജോർജിയോ ചില്ലിനി
അസൂറിപ്പടയുടെ പ്രതിരോധക്കോട്ട കാക്കാന്‍ ഇനിയില്ല; വിരമിക്കല്‍ പ്രഖ്യാപിച്ച് ചെല്ലിനി
author img

By

Published : Apr 27, 2022, 1:09 PM IST

റോം: ഇറ്റാലിയൻ ദേശീയ ഫുട്ബോൾ ടീം ക്യാപ്റ്റൻ ജോർജിയോ ചെല്ലിനി രാജ്യാന്തര ഫുട്ബോളിൽ നിന്നു വിരമിക്കുന്നു. ജൂൺ 1ന് അർജന്‍റീനയ്ക്കെതിരെയുള്ള മത്സരം ഇറ്റാലിയന്‍ ജഴ്‌സിയിൽ തന്‍റെ അവസാന മത്സരമായിരിക്കുമെന്ന് ശേഷം വിടപറയുമെന്ന് 37കാരനായ പ്രതിരോധതാരം പറഞ്ഞു.

യൂറോ കപ്പ് ജേതാക്കളായ ഇറ്റലിയും കോപ്പ അമേരിക്ക ജേതാക്കളായ അർജന്‍റീനയും തമ്മിൽ ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിലാണ് ‘ഫൈനലിസ്‌മ’ എന്നു പേരിട്ട മത്സരം. തുടർച്ചയായ രണ്ടാം തവണയും ഇറ്റലി ലോകകപ്പിന് യോഗ്യത നേടാനാകാത്തതാണ് ചെല്ലിനി വിടവാങ്ങൽ മത്സരമായി ഇതു തെരഞ്ഞെടുത്തത്.

രണ്ട് പതിറ്റാണ്ടു കാലം ഇറ്റലിയുടെ പ്രതിരോധക്കോട്ടയിലെ നിര്‍ണായക സാന്നിധ്യമായ ചെല്ലിനി ദേശീയ ടീമിനായി 116 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. എട്ട് ഗോളുകളും നേടിയിട്ടുണ്ട്. ഡാനിയേൽ ഡി റോസി, പൗലോ മാൽഡിനി, ഫാബിയോ കന്നവാരോ, ജിയാൻലൂയിജി ബഫൺ എന്നിവർക്ക് പിന്നിൽ ഇറ്റലിക്കായി ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ബൂട്ടണിഞ്ഞ അഞ്ചാമത്തെ താരം കൂടെയാണ് ചെല്ലിനി.

2021 ൽ യൂറോ കപ്പ് നേടിയ ഇറ്റാലിയൻ ടീമിന്‍റെ നായകനായിരുന്നു ചെല്ലിനി. 2004 ൽ ഒളിമ്പിക്‌സ് വെങ്കല മെഡൽ നേടിയ ടീമിലും താരം അംഗമായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.