ജോഹന്നാസ്ബര്‍ഗ്: സെക്കന്‍റുകളുടെ വ്യത്യാസത്തില്‍ ദക്ഷിണാഫ്രിക്കന്‍ ദീര്‍ഘദൂര ഓട്ടക്കാരിയും മുന്‍ ഒളിമ്പിക് ചാമ്പ്യനുമായ കാസ്റ്റര്‍ സെമെന്യയ്ക്ക് ടോക്കിയോ ബെര്‍ത്ത് നഷ്‌ടമായി. ദക്ഷിണാഫ്രിക്കന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയിട്ടും സെമെന്യയ്ക്ക് ഒളിമ്പിക് യോഗ്യത സ്വന്തമാക്കാനായില്ല.
വനിതകളുടെ 5,000 മീറ്ററില്‍ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് കാപം പുറത്തെടുത്തത്. 15 മിനിട്ടും 52 സെക്കന്റുമെടുത്താണ് സെമെന്യ 5000 മീറ്റര്‍ പൂര്‍ത്തിയാക്കിയത്. 15.10 മിനിട്ടാണ് ഒളിമ്പിക് യോഗ്യത.
800 മീറ്ററിലെ മുന്‍ ഒളിമ്പിക് ചാമ്പ്യനാണ് സെമെന്യ. മൂന്നുതവണ ഈ ഇനത്തില്‍ ലോകചാമ്പ്യനായിരുന്നു. ഇത്തവണ 800 മീറ്ററിനൊപ്പം 5000 മീറ്ററിലും മത്സരിക്കാനായിരുന്നു താരത്തിന്‍റെ തീരുമാനം.