ETV Bharat / sports

ഭർതൃ പീഡനത്തിനെതിരെ പരാതി നല്‍കി മുന്‍ ഇന്ത്യന്‍ ഹോക്കി താരം

author img

By

Published : Feb 21, 2020, 9:02 PM IST

അർജുന അവാർഡ് ജേതാവും ഇന്ത്യൻ വനിത ഹോക്കി ടീം മുൻ ക്യാപ്റ്റനുമായ സൂരജ് ലതാ ദേവിയാണ് ഭർത്താവിനെതിരെ ഗാർഹിക പീഡന പരാതി നല്‍കിയത്

Suraj Lata Devi news  domestic violence news  സൂരജ് ലതാ ദേവി വാർത്ത  ഗാർഹിക പീഡനം വാർത്ത
സൂരജ് ലതാ ദേവി

ഗുവാഹത്തി: ഭർത്താവിനെതിരെ ഗാർഹിക പീഡന പരാതി നല്‍കി അർജുന അവാർഡ് ജേതാവും ഇന്ത്യൻ വനിത ഹോക്കി ടീം മുൻ ക്യാപ്റ്റനുമായ സൂരജ് ലതാ ദേവി. സ്‌ത്രീധനത്തിന്‍റെ പേരില്‍ ഭർത്താവ് പീഡിപ്പിക്കുന്നതായാണ് ലതാ ദേവിയുടെ പരാതിയില്‍ പറയുന്നത്. ഭർത്താവ് ശാന്തസിം​ഗ് പശ്ചിമ റെയിൽവേയിലെ മുൻജീവനക്കാരനാണ്. 2005-ലാണ് ഇവർ വിവാഹിതരാകുന്നത്. രണ്ട് കുട്ടികളുടെ അമ്മയാണ് മുന്‍ ഇന്ത്യന്‍ താരം.

ലതാ ദേവിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതായി സുൽത്താൻപൂർ ലോധി പൊലീസ് പറഞ്ഞു. സൂരജ് ലതാ ദേവി മണിപ്പൂർ പൊലീസിൽ നൽകിയ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഐപിസി 498 എ വകുപ്പ് ഉൾപ്പെടെയാണ് പൊലീസ് ഭർത്താവിനെതിരെ ചുമത്തിയിരിക്കുന്നത്.

2004-ലെ ഏഷ്യാ കപ്പ്, 2003-ലെ ആഫ്രോ ഏഷ്യന്‍ ഗെയിംസ്, 2002-ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് എന്നിവ സൂരജ് ലതാ ദേവിയുടെ നേതൃത്വത്തിലുള്ള ടീം ഇന്ത്യ സ്വന്തമാക്കിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.