സുല്‍ത്താൻ അസ്ലാൻ ഷാ ഹോക്കി ടൂർണമെന്‍റില്‍ വിജയകുതിപ്പ് തുടർന്ന് ഇന്ത്യ. ടൂർണമെന്‍റിലെ ഇന്ത്യയുടെ നാലാം മത്സരത്തില്‍ കാനഡയെ മൂന്നിനെതിരെ ഏഴ് ഗോളുകൾക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.
പത്ത് ഗോളുകൾ പിറന്ന മത്സരത്തില്‍ മികച്ച പ്രകടനമാണ് ഇന്ത്യ പുറത്തെടുത്തത്. നാല് മത്സരങ്ങളില്‍ നിന്ന് പത്ത് പോയിന്‍റുമായി ഇന്ത്യ ഒന്നാം സ്ഥാനത്തെത്തി. സ്ട്രൈക്കർ മൻദീപ് സിംഗിന്‍റെ ഹാട്രിക്കാണ് മത്സരത്തില്‍ ഇന്ത്യക്ക് അനായാസജയം സമ്മാനിച്ചത്. 20, 27, 29 മിനിറ്റുകളിലായിരുന്നു മൻദീപിന്‍റെ ഗോളുകൾ. മന്ദീപിനെ കൂടാതെ വരുൺ കുമാർ, അമിത് രോഹ്ദാസ്, വിവേക് പ്രസാദ്, നീലകണ്ഠ ശർമ്മ എന്നിവരും ഇന്ത്യക്കായി ഗോൾ നേടി. കാനഡയ്ക്ക് വേണ്ടി മാർക്ക് പിയേഴ്സൺ, ഫിൻ ബൂത്രോസ്, ജെയിംസ് വാലസ് എന്നിവരാണ് ഗോളടിച്ചത്.
FT: 🇨🇦 3-7 🇮🇳
— Hockey India (@TheHockeyIndia) March 27, 2019 " class="align-text-top noRightClick twitterSection" data="
Yet again, an all-round India managed to put up a sensational performance in the goal fest against Canada.#IndiaKaGame #SultanAzlanShahCup2019 pic.twitter.com/bBNV4AEGwb
">FT: 🇨🇦 3-7 🇮🇳
— Hockey India (@TheHockeyIndia) March 27, 2019
Yet again, an all-round India managed to put up a sensational performance in the goal fest against Canada.#IndiaKaGame #SultanAzlanShahCup2019 pic.twitter.com/bBNV4AEGwbFT: 🇨🇦 3-7 🇮🇳
— Hockey India (@TheHockeyIndia) March 27, 2019
Yet again, an all-round India managed to put up a sensational performance in the goal fest against Canada.#IndiaKaGame #SultanAzlanShahCup2019 pic.twitter.com/bBNV4AEGwb
നാളെ പോളണ്ടിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. റൗണ്ട് റോബിൻ ലീഗ് അടിസ്ഥാനത്തില്‍ നടക്കുന്ന ടൂർണമെന്‍റില്‍ ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തുന്ന ടീമുകൾ ഫൈനലില്‍ കടക്കും. പത്ത് പോയിന്‍റ് വീതം സ്വന്തമാക്കിയ ഇന്ത്യയും ദക്ഷിണ കൊറിയയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍. മാർച്ച് 30നാണ് ഫൈനല്‍.