ദോഹ: സ്പാനിഷ് ഇതിഹാസം സാവി ഹെര്‍ണാണ്ടസ് ഖത്തര്‍ ക്ലബ് അല്‍-സദ്ദ് എഫ്.സിയമായുള്ള കരാര്‍ രണ്ട് വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചു. ഇതോടെ 2023 വരെ ടീമിന്‍റെ മുഖ്യ പരിശീലകനായി സാവി തുടരും. കരാര്‍ ദീര്‍ഘിപ്പിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച താരം ടീമിനൊപ്പം കൂടുതല്‍ നേട്ടങ്ങള്‍ കെെവരിക്കുകയാണ് തന്‍റെ ലക്ഷ്യമെന്നും പ്രതികരിച്ചു.
'ഒരുമിച്ച് ഞങ്ങള്‍ ഒരുപാട് കാര്യങ്ങള്‍ നേടി. ഗോളുകള്‍ നേടി, മത്സരങ്ങളും, കിരീടങ്ങളും നേടി. ഈ വിജയത്തില്‍ ഞങ്ങളെല്ലാവരും വളരെയധികം അഭിമാനിക്കുന്നു. ഇത്തരം പിന്തുണ ലഭിക്കുകയെന്നത് ഏതൊരു പരിശീലകനും ലഭിക്കാവുന്നതില്‍ വെച്ച് ഏറ്റവും മികച്ച കാര്യമാണ്'. സാവി പറഞ്ഞു.
read more: രാജസ്ഥാന്‍റെ ക്യാപ്റ്റന്‍സി സഞ്ജുവിന് മികച്ച പഠനാനുഭവം: ജോസ് ബട്‌ലർ
'നന്നായി ചെയ്യാൻ ആഗ്രഹിക്കുന്നതെല്ലാം എനിക്കുണ്ട്, കൂടാതെ അല്‍-സദ്ദിനൊപ്പം രണ്ട് സീസണുകൾ കൂടി തുടരുന്നതിൽ എനിക്ക് അഭിമാനമുണ്ട്." സാവി കൂട്ടിച്ചേര്‍ത്തു. 2019ലാണ് ടീമിന്‍റെ പരിശീലകനായി സാവിയെത്തുന്നത്. ആറ് കിരീട നേട്ടങ്ങളിലേക്കും 2021ലെ അമിര്‍ കപ്പിന്‍റെ ഫെെനലിലേക്കും സാവി ടീമിനെ നയിച്ചിട്ടുണ്ട്.