ETV Bharat / sports

പോർട്ടോയെ തകർത്ത് ലിവർപൂൾ സെമിയിൽ - എഫ്സി പോർട്ടോ

ഇരുപാദങ്ങളിലുമായി 6-1 ന്‍റെ ജയം സ്വന്തമാക്കിയ ലിവർപൂൾ പോർട്ടോടെ ഏകപക്ഷീയമായാണ് കീഴടക്കിയത്

ലിവർപൂൾ
author img

By

Published : Apr 18, 2019, 8:05 AM IST

ചാമ്പ്യൻസ് ലീഗിൽ എഫ്സി പോർട്ടോയെ തകർത്ത് ലിവർപൂൾ സെമിയിൽ. രണ്ടാംപാദ ക്വാര്‍ട്ടറില്‍ പോർച്ചുഗീസ് ടീമിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ലിവർപൂൾ കീഴടക്കിയത്. രണ്ട് പാദങ്ങളിലുമായി 6-1 ന്‍റെ ജയമാണ് ഇംഗ്ലീഷ് ടീം സ്വന്തമാക്കിയത്.

ആദ്യപാദത്തിൽ 2-0 ന് ജയിച്ച ലിവർപൂൾ രണ്ടാം പാദത്തിൽ ജയം ഉറപ്പിച്ചാണ് ഇറങ്ങിയത്. 26-ാം മിനിറ്റിൽ സാഡിയോ മാനെയിലൂടെ ആദ്യ ഗോൾ നേടി സെമി ഉറപ്പിച്ച ലിവർപൂൾ ആദ്യപകുതി അവസാനിപ്പിച്ചു. എന്നാൽ രണ്ടാം പകുതിയിൽ പോർട്ടോ ഉണർന്ന് കളിച്ചെങ്കിലും ഇംഗ്ലീഷ് ടീമിനൊപ്പം പിടിച്ച് നിൽക്കാൻ സാധിച്ചില്ല. 65-ാം മിനിറ്റിൽ സലായിലൂടെ ലിവർപൂൾ ലീഡ് ഇരട്ടിയാക്കിയെങ്കിലും മൂന്ന് മിനിറ്റുകൾക്കകം പോർട്ടോ മിലിറ്റവോയിലൂടെ ഒരു ഗോൾ മടക്കി ചെറിയ പ്രതീക്ഷ നൽകി. എന്നാൽ 77-ാം മിനിറ്റിൽ ഫിർമിനോയും 84-ാം മിനിറ്റിൽ വാൻ ഡൈകും നേടിയ ഗോളുകൾ ലിവർപൂൾ ജയം ഉറപ്പിച്ചു. സെമിയിൽ സ്പാനിഷ് ചാമ്പ്യൻമാരായ ബാഴ്‌സലോണയാണ് ലിവർപൂളിന്‍റെ എതിരാളികൾ

Intro:Body:

gokul

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.