ETV Bharat / sports

അവഗണന സഹിക്കാന്‍ വയ്യ...; യുണൈറ്റഡ് വിടാനൊരുങ്ങി ആന്‍റണി മാർഷ്യൽ

author img

By

Published : Dec 11, 2021, 10:35 AM IST

Anthony Martial wants to leave Manchester United in January transfer window: അടുത്ത ജനുവരിയിലെ ട്രാന്‍സ്‌ഫര്‍ വിന്‍ഡോയില്‍ സ്ഥിരമായി കളിക്കാനാവുന്ന ഒരു ടീമിലേക്ക് ചേക്കേറാനാണ് മാർഷ്യൽ ശ്രമിക്കുകയെന്ന് ഏജന്‍റ് വ്യക്തമാക്കി.

Premier League  Anthony Martial wants to leave Manchester United  മാഞ്ചസ്റ്റര്‍ യുണൈറ്റഡ്  ആന്‍റണി മാർഷ്യൽ  ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്
അവഗണ സഹിക്കാന്‍ വയ്യ...; യുണൈറ്റഡ് വിടാനൊരുങ്ങി ആന്‍റണി മാർഷ്യൽ

മാഡ്രിഡ്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിടാനൊരുങ്ങി ഫ്രഞ്ച് സ്‌ട്രൈക്കര്‍ ആന്‍റണി മാർഷ്യൽ. യുണൈറ്റഡില്‍ നേരിടുന്ന കടുത്ത അവഗണനയെ തുടര്‍ന്നാണ് മാർഷ്യൽ ക്ലബ് വിടാനുള്ള ശ്രമങ്ങള്‍ നടത്തുന്നതെന്ന് ഏജന്‍റ് പറഞ്ഞു.

അടുത്ത ജനുവരിയിലെ ട്രാന്‍സ്‌ഫര്‍ വിന്‍ഡോയില്‍ സ്ഥിരമായി കളിക്കാനാവുന്ന ഒരു ടീമിലേക്ക് ചേക്കേറാനാണ് താരം ശ്രമിക്കുകയെന്നും ഏജന്‍റ് വ്യക്തമാക്കി.

ചാമ്പ്യന്‍സ് ലീഗിന്‍റെ ഈ സീസണില്‍ വെറും രണ്ട് തവണ മാത്രമാണ് 26കാരനായ താരത്തിന് ടീമിന്‍റെ ആദ്യ ഇലവനില്‍ ഉള്‍പ്പെടാനായത്. അഞ്ച് മത്സരങ്ങളില്‍ പകരക്കാരനായും കളത്തിലെത്തി.

ചാമ്പ്യൻസ് ലീഗിന്‍റെ ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ട് കളികളില്‍ മാത്രം അവസരം ലഭിച്ച താരം വില്ലാറിയലിനെതിരായ മത്സരത്തിൽ മാത്രമാണ് ആദ്യ ഇലവനില്‍ ഇറങ്ങിയത്.

മൊണാക്കോയിൽ നിന്ന് 2015 സെപ്റ്റംബറിലാണ് ഫ്രഞ്ച് താരം യുണൈറ്റഡിലെത്തുന്നത്. ഒരു കൗമാര താരത്തിന് അക്കാലത്ത് ലഭിച്ച ഏറ്റവും വലിയ തുകയ്‌ക്കായിരുന്നു മാർഷ്യലിനെ യുണൈറ്റ് സ്വന്തമാക്കിയത്.

also read: magnus carlsen: മാഗ്നസ് കാൾസന്‍ വീണ്ടും ചെസ്‌ രാജാവ്

തുടര്‍ന്ന് 2019-ൽ പുതുക്കിയ കരാര്‍ പ്രകാരം മാർഷലിന് ഇനിയും മൂന്ന് വർഷം ക്ലബില്‍ ബാക്കിയുണ്ട്. ഒരുവര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിക്കാവുന്ന താരത്തിനാലാണ് താരവുമായി ക്ലബിന് കരാറുള്ളത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.