ലണ്ടന്‍ : പ്രീമിയര്‍ ലീഗിലടക്കം കൊവിഡ് പ്രതിസന്ധി സൃഷ്ടിക്കുന്നതിനിടെ കളിക്കാരുടെ വാക്സിനേഷനുമായി ബന്ധപ്പെട്ട് നിലപാട് കടുപ്പിച്ച് ലിവര്‍പൂള്‍ കോച്ച് യര്‍ഗന്‍ ക്ലോപ്പ്. കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാത്ത കളിക്കാരുമായി ക്ലബ് കരാറിലെത്തില്ലെന്ന് ക്ലോപ്പ് പറഞ്ഞു.
നിലവില്‍ ആരുമായും ഇത്തരം ചര്‍ച്ചകള്‍ നടക്കുന്നില്ലെന്നും ക്ലോപ്പ് വ്യക്തമാക്കി. വാക്‌സിനെടുക്കാത്ത ഒരു കളിക്കാരന്‍ ടീമിനും ലീഗിനും ഭീഷണിയാണ്. ഇത്തരം കളിക്കാര്‍ കൊവിഡ് പ്രോട്ടോക്കാള്‍ പാലിക്കാന്‍ തീരുമാനിച്ചാലും അത് പ്രയാസകരമാവുമെന്നും ക്ലോപ്പ് പറഞ്ഞു.
അതേസമയം പ്രീമിയര്‍ ലീഗിലെ പോയിന്‍റ് ടേബിളില്‍ രണ്ടാം സ്ഥാനത്താണ് ലിവര്‍പൂളുള്ളത്. 17 മത്സരങ്ങളില്‍ നിന്നും 40 പോയിന്‍റാണ് സംഘത്തിനുള്ളത്. 12 വിജയം, നാല് സമനില, ഒരു തോല്‍വി എന്നിങ്ങനെയാണ് ലിവര്‍പൂളിന്‍റെ പട്ടികയിലുള്ളത്. മാഞ്ചസ്റ്റര്‍ സിറ്റിയാണ് ഒന്നാം സ്ഥാനത്ത്.