ഗോവ: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് ആശംസകളുമായി ടോട്ടന്‍ഹാം ഹോട്ട്സ്‌ഫര്‍. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വമ്പന്‍ ക്ലബുകളില്‍ ഒന്നാണ് ടോട്ടന്‍ഹാം. ഐഎസ്‌എല്‍ 2020/21 സീസണ് ആശംസകള്‍ എന്ന പേരിലാണ ട്വീറ്റ്. ടോട്ടന്‍ഹാമിന്‍റെ മുന്‍നിര താരങ്ങളും പരിശീലകന്‍ ഹോസെ മൗറിന്യോയും ഉള്‍പ്പെടെ ചിത്രത്തിലുണ്ട്. കേര വൃക്ഷങ്ങളുടെയും തെളിഞ്ഞ ആകാശത്തിന്‍റെയും പശ്ചാത്തലത്തില്‍ ഐഎസ്‌എല്ലിന്‍റെ ബാനറും മരം കൊണ്ട് നിര്‍മിച്ച വീടിന്‍റെ മാതൃകയും പോസ്റ്ററിന്‍റെ ഭാഗമാണ്. ടോട്ടന്‍ഹാം കുടുംബത്തിന്‍റെ ആശംസകള്‍ അറിയുന്ന അനുഭൂതിയാണ് പോസ്റ്റ് വായിക്കുന്ന പ്രേക്ഷകനുണ്ടാവുക.
-
🇮🇳 Best wishes to all @IndSuperLeague clubs for a splendid 2020/21 season of football in Goa! 💙#ISL ⚪️ #THFC pic.twitter.com/pe736dp0YT
— Tottenham Hotspur (@Spurs_India) November 20, 2020 " class="align-text-top noRightClick twitterSection" data="
">🇮🇳 Best wishes to all @IndSuperLeague clubs for a splendid 2020/21 season of football in Goa! 💙#ISL ⚪️ #THFC pic.twitter.com/pe736dp0YT
— Tottenham Hotspur (@Spurs_India) November 20, 2020🇮🇳 Best wishes to all @IndSuperLeague clubs for a splendid 2020/21 season of football in Goa! 💙#ISL ⚪️ #THFC pic.twitter.com/pe736dp0YT
— Tottenham Hotspur (@Spurs_India) November 20, 2020
ഐഎസ്‌എല്‍ ഏഴാം സീസണ് ഇന്ന് ഗോവയില്‍ തുടക്കമായി. കേരളാ ബ്ലാസ്റ്റേഴ്‌സും നിലവിലെ ചാമ്പ്യന്‍മാരായ എടികെ മോഹന്‍ബഗാനും തമ്മിലാണ് ഉദ്‌ഘാടന മത്സരം. മത്സരത്തിന്‍റെ ആദ് പകുതി ഗോള്‍ രഹിതമായി അവസാനിച്ചു.